ഇനി പഠിക്കാം; ടീച്ചർ റോബോട്ടാണ്
ലീവ് എടുക്കുമെന്ന പേടി വേണ്ട. റിട്ടയറായി പോകുമെന്നും വിചാരിക്കണ്ട. പറഞ്ഞു വരുന്നതൊരു ടീച്ചറെക്കുറിച്ചാണ്. അറിവിന്‍റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ റെഡിയായിരിക്കുന്ന ടീച്ചർ. ഈ ടീച്ചർ റോബോട്ടാണ്. അധ്യാപനത്തിനായി ഹ്യൂമനോയ്ഡ് റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നു കർണാടകയിലെ ടെക്കി യുവാവ്. ശിക്ഷ എന്നാണ് റോബോട്ടിനു നൽകിയിരിക്കുന്ന പേര്.