ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം-എസ്’ വിജയകരമായി വിക്ഷേപിച്ചു
ചെന്നൈ: ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 11.30-യോടെ കുതിച്ചുയർന്നു.
സകൈറൂട്ട് എയറോസ്പേസിന്റെ വിക്രം-എസ് റോക്കറ്റാണ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയരുന്ന വിക്രം ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖലയിലെ വാണിജ്യ സാധ്യതകളിൽ പുതിയ സാധ്യതകൾ തുറക്കും. 290 കിലോഗ്രാം ഭാരം 500 കിലോമീറ്റർ അകലെയുള്ള സൺ സിംക്രണൈസ്ഡ് പോളാർ ഓർബിറ്റിൽ എത്തിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിക്രം ഒന്ന് രൂപകൽപന ചെയ്തിട്ടുള്ളത്. വിക്രം രണ്ട്, മൂന്ന് സീരീസുകളും സ്കൈറൂട്ട്സ് തയ്യാറാക്കുന്നുണ്ട്.
ബഹിരാകാശ മേഖല സ്വകാര്യ സംരംഭകർക്കു കൂടി തുറന്നുകൊടുക്കാൻ 2020ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചശേഷം ഈ രംഗത്ത് അനുമതി ലഭിച്ച ആദ്യ കമ്പനിയാണു സ്കൈറൂട്ട് എയ്റോ സ്പെയ്സ്. ഇതേവരെ സ്വകാര്യ ഉപഗ്രഹങ്ങൾ സ്വന്തം റോക്കറ്റിലായിരുന്നു ഇസ്രൊ വിക്ഷേപിച്ചിരുന്നത്. എന്നാൽ, ഇത്തവണ വിക്ഷേപണ വാഹനം തന്നെ സ്വകാര്യ കമ്പനിയുടേതാണെന്നതാണ് സവിശേഷത.