“റോള്‍ ടോപ്പ്”: ലാപ്പ് ടോപ്പിൻെറ ഏറ്റവും പുതിയ മുഖം

നിങ്ങളറിഞ്ഞോ?  ലാപ്‌ ടോപ്പിൻെറ ഏറ്റവും പുതിയ വേർഷ ന്‍ അഥവാ പരിഷ്കരിച്ച ലാപ്‌ ടോപ്‌ വിപണിയില്‍ ഉടന്‍ തന്നെ ലഭ്യമായേക്കും. “റോള്‍ ടോപ്‌” എന്നാണ് അതിൻെറ വിളിപ്പേര്. സമീപ ഭാവിയിൽത്തന്നെ “റോള്‍ ടോപ്‌” ഇന്ത്യന്‍ വിപണിയിലും ലഭ്യമായിത്തുടങ്ങും. റോള്‍ ടോപ്‌ കൊണ്ടുനടക്കാന്‍ വളരെ സൌകര്യപ്രദമാണ്, ലാപ്‌ ടോപ്പിനേക്കാള്‍ ഭാരക്കുറവും ഉണ്ട്. റോള്‍ ടോപ്‌ കാഴ്ചയില്‍ കൂടുതല്‍ ഭംഗിയുള്ളതാണ്. വില സ്വാഭാവികമായും കൂടുതലായിരിക്കുമല്ലോ?

“ഒരു റോള്‍ ടോപ്പ് ലാപ്‌ ടോപ്പ്” എന്താണെന്നു അല്പം കൂടി വിശദീകരിക്കാം?
“ഒരു റോള്‍ ടോപ്പ് ലാപ്‌ ടോപ്പ്” കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്, ഇതിൻെറ സ്ക്രീന്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് ചുരുട്ടാന്‍ കഴിയും. ഫ്ലെക്സിബിള്‍ സ്ക്രീന്‍ ചുരുട്ടിയിരിക്കുന്ന ലാപ്പ് ടോപ്പ് ഒരു റോള്‍ ടോപ്പ് ആണ്, ഈ റോള്‍ ടോപ്പ് ഒരു ഫ്ലെക്സിബിള്‍ നോട്ട്ബുക്ക് ആണ്, അത് ഒരു കടലാസ്സ്‌ ചുരുള്‍ പോലെ നമുക്ക് ചുരുട്ടാന്‍ കഴിയും. ഏറ്റവും വലിയ ഗുണവും സവിശേഷതയും എന്താണെന്നു വച്ചാല്‍, ഇത് ജനത്തിരക്കേറിയ സ്ഥലങ്ങളിലും കൊണ്ടുപോകാനും സ്വന്തം ചുമലിൽത്തന്നെ സൂക്ഷിക്കാനുമുള്ള ആത്യന്തികമായ സൌകര്യം ഉപ്ഭോകതാവിന് നല്കുന്നു, എല്ലാറ്റിലുമുപരി റോള്‍ ടോപ്പ് ലാപ്‌ ടോപ്പ് വരുന്നത് OLED ഡിസ്പ്ലേ ടവറുമായിട്ടാണ് വരുന്നത്. ഒരു ലാപ്‌ ടോപ്പുമായി താരതമ്യം ചെയ്‌താല്‍ അതിനെക്കാള്‍ കൂടുതല്‍ ഫീച്ചെഴ്സും സവിശേഷതകളും ഇതിനുണ്ട്.
ഇനി റോള്‍ ടോപ്പ് കമ്പ്യൂട്ടറിനെക്കുറിച്ച് അല്പം ചുരുക്കിപ്പറഞ്ഞാല്‍ റോള്‍ ടോപ്പ് എന്നത് വളരെ വ്യത്യസ്തവും കാഴ്ച്ചയില്‍ സുന്ദരവും അതിലേറെ ആകർഷകവുമായ രൂപ കല്പനയുമുള്ള ഒരു ഇലക്ട്രോണിക്ഡിവൈസ് ആണ്. ഇത് എതോരാളുടെയും മനം കവരും വീക്ഷണത്തില്‍ സൌന്ദര്യാത്മകവുമാണ്. വാസ്തവത്തില്‍ റോള്‍ ടോപ്പ് ഉയര്‍ന്ന സാങ്കേതിക വിദ്യയുള്ള ഫ്യൂച്ചറിസ്റ്റിക്ക് കമ്പ്യൂട്ടര്‍ ആണ്. പേപ്പറോ പായയോ പോലെ ചുരുട്ടാന്‍ കഴിയുന്നത്‌ കൊണ്ടാണ് “റോള്‍ ടോപ്പ്” എന്ന് പേര് വിളിക്കുന്നത്‌. തീർച്ചയായും കാലഘട്ടം ആവശ്യപ്പെടുന്ന ഇലക്ട്രോണിക് ഡിവൈസ് തന്നെ.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.