ഷാരൂഖ് ഖാന്‍: ദുബായിലെ ജനപ്രീതിയുള്ള സിനിമാതാരം
ദുബായിലെ ഏറ്റവും ജനപ്രീതിയുള്ള സിനിമാതാരം ഇന്ത്യന്‍ സിനിമയുടെ “കിംഗ് ഖാന്‍” എന്ന ഷാരൂഖ് ഖാൻ തന്നെ.
ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വിലപിടിച്ച താരം ആരാണെന്ന ചോദ്യത്തിനു മിക്കവാറും എല്ലാവരും (സിനിമാ പ്രേമികള്‍) പറയും, അതു ചിരഞ്ജീവിയാണ്, വേറെ ചിലര്‍ പറയും അതു രജനീകാന്ത് ആണ്. പക്ഷെ വാസ്തവം എന്താണ്? ഇന്ത്യയില്‍ അമിതാഭ് ബച്ചനു ശേഷം ഏറ്റവും വിലപിടിച്ച താരമായി ഇന്ത്യന്‍ സിനിമയെ അടക്കി വാഴുന്നത് സാക്ഷാല്‍ “ഷാരൂഖ് ഖാന്‍” ആണ്. അദ്ദേഹത്തിനു മറ്റൊരു പേരു കൂടിയുണ്ട് “കിംഗ് ഖാന്‍”. ഇതേ ഷാരൂഖ് ഖാന്‍ മുംബെ സിനിമയുടെ മാത്രമല്ല , ഇന്ത്യന്‍ സിനിമയുടെ രാജാവാണ്, അതുകൊണ്ടാണ് ഷാരൂഖ് ഖാന് “കിംഗ് ഖാന്‍” എന്ന പേര് വീണത്. ഈ ഫീച്ചറില്‍ പ്രസക്തിയുള്ള കാര്യം അതല്ല, ദുബായ് ഉൾപ്പെടുന്ന യു.എ.ഇ യിലെ ഏറ്റവും പ്രിയങ്കരനായ താരവും ഷാരൂഖ് ഖാന്‍ ആണ്. ദുബായിലെ അറബി കുടുംബങ്ങളുടെ, ആയിരക്കണക്കിന് വരുന്ന സിനിമാ പ്രേമികളുടെ ആരാധനാപാത്രമാണ് ഷാരൂഖ് ഖാന്‍. അദ്ദേഹം ദുബായില്‍ വിമാനം ഇറങ്ങിയാല്‍ ദുബായ് എയർപോര്‍ട്ട് ആയിരക്കണക്കിന് സിനിമാപ്രേമികളെക്കൊണ്ട് നിറയും. ഇന്ന് യു.എ.ഇ യില്‍ അറേബ്യന്‍ സൂപ്പര്‍ സ്റ്റാറായ അമര്‍ ദിയാബി (ഈജിപ്ത്) നേക്കാള്‍ അറേബ്യന്‍ കുടുംബങ്ങൾക്ക് പ്രിയങ്കരനായ നായകനാണ് ഷാരൂഖ് ഖാന്‍. ദുബായിലെ ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ വംശജർക്കും ഷാരൂഖ് ഖാന്‍ തന്നെയാണ് ഏറ്റവും പ്രിയങ്കരനായ നടന്‍. കിംഗ് ഖാന് ദുബായില്‍ ഏറ്റവും ആധുനിക സൌകര്യങ്ങളോട് കൂടിയ ആഡംബര വസതികള്‍ ഉണ്ട്. ഇനി അല്പം വ്യത്യസ്തമായ കാര്യങ്ങള്‍ പറയാം, ഷാരൂഖ് ഖാൻെറ പത്നി “ഗൌരി” ഒരു ഹിന്ദു കുടുംബത്തിലെ അംഗമാണ്, ഇപ്പോഴും ഹിന്ദുവായിത്തന്നെ തുടരുന്നു. ഷാരൂഖ് – ഗൌരി വിവാഹം ഒരു പ്രേമ വിവാഹം ആയിരുന്നു. 1991 ല്‍ ഒക്ടോബര്‍ 25 നാണ് ഷാരൂഖ് ഖാനും ഗൌരിയും തമ്മില്‍ വിവാഹിതരാകുന്നത്. ഷാരൂഖ് ഖാന്‍ ഒരു നടനാകുന്നതിനും വളരെ മുൻപേ അവര്‍ രണ്ടുപേരും പരസ്പരം പ്രണയിച്ചിരുന്നു.
പ്രേമവും വഴുതനങ്ങാക്കറിയും
ഹൈസ്കൂള്‍ പഠന കാലത്ത് 8,9,10 ക്ലാസുകളില്‍ അവര്‍ ഒരുമിച്ചു പഠിച്ചു, ഷാരൂഖ് ഖാന് എല്ലാ ദിവസവും ഉച്ചയൂണ് സമയത്ത് ഗൌരി അദ്ദേഹത്തിനു ഏറ്റവുമിഷ്ടമുള്ള “വഴുതങ്ങാക്കറി” അവളുടെ വീട്ടില്‍ നിന്ന് ഉണ്ടാക്കിക്കൊണ്ടുവരുമായിരുന്നു, എല്ലാ ദിവസവും സ്കൂള്‍ പഠന കാലത്ത് അവര്‍ പരസ്പരം ഉച്ചഭക്ഷണം ഒരുമിച്ചു പങ്കുവച്ചുകൊണ്ടാണത്രേ കഴിച്ചിരുന്നത്. ഒരിക്കല്‍ ഒരു ഇൻറർവ്യൂവില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞിട്ടുണ്ട് “ എല്ലാ ദിവസവും ഗൌരി അവളുടെ വീട്ടിൽ നിന്ന് വഴുതനങ്ങാക്കറി ഷാരൂഖിനായി മാത്രം ഉണ്ടാക്കിക്കൊണ്ടു വരുമായിരുന്നുവത്രേ. അതുകൊണ്ട് ഗൌരിയുടെ വഴുതനങ്ങാക്കറി ഗൌരിയോട് പ്രേമം തോന്നിക്കാന്‍ പ്രത്യേക കാരണമായി. ഗൌരി ഒരു സമ്പന്ന ഹിന്ദു ബ്രാമണ കുടുംബത്തിലെ അംഗമായിരുന്നു, അതേ സമയം ഷാരൂഖ് ഖാന്‍ ഒരു സാധാരണ പത്താനി കുടുംബത്തിലെ അംഗമായിരുന്നു. അവര്‍ വിവാഹ ശേഷം മുംബൈയില്‍ ഒരു ചെറിയ അപ്പാര്‍ട്ട്മെൻറ് വാങ്ങി അതില്‍ താമസമാക്കി, അതില്‍ സൌകര്യം നന്നേ കുറവായിരുന്നുവെന്ന കാരണത്താല്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. പിന്നീടുള്ള ചരിത്രം ഇന്ത്യന്‍ സിനിമ കണ്ടതാണ്, ഒരു നടനെന്ന നിലയില്‍ ഷാരൂഖ് ഖാന്‍ വളർന്നു കോടീശ്വരനായി, ഇന്ന് ഇന്ത്യന്‍ സിനിമയുടെ നമ്പര്‍ വണ്‍ കിംഗ് ഖാനായി മാറി. . സിനിമയില്‍ വരും മുൻപേ , ഷാരൂഖ് ഖാന്‍ ഒരു മിനിസ്ക്രീന്‍ താരം മാത്രമായിരുന്നു. എൺപതുകളില്‍ (1980) അന്നത്തെ ദൂരദർശന്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന “അപ്ന അപ്നാ ആകാശ്” എന്ന തുടര്‍ സീരിയലിലെ 22 കാരനായ നായക വേഷം അവതരിപ്പിച്ചത് ഷാരൂഖ് ഖാന്‍ ആയിരുന്നു. അദ്ദേഹത്തിൻെറ വേഷം ഒരു യുവ വൈമാനികന്‍ അഥവാ പൈലറ്റ് ആയിരുന്നു. അപ്ന അപ്നാ ആകാശിലെ കഥാപാത്രത്തിനും ഷാരൂഖ് ഖാനും ഒരേ പ്രായം ആയിരുന്നു, 22 വയസ്സ്. അക്കാലത്തെ കുടുംബ സദസ്സുകളെ (മുംബൈ പ്രധാനമായും ഉൾപ്പെടുന്ന വടക്കേ ഇന്ത്യയില്‍ മാത്രമല്ല) ഇങ്ങേയറ്റത്തെ കേരളത്തിലെ മിനിസ്ക്രീന്‍ കുടുംബ സദസ്സുകളും നിറഞ്ഞ മനസോടെ ഏറ്റെടുത്തു. ഷാരൂഖ് ഖാന്‍ എന്ന സുന്ദരനായ ചോക്കലൈറ്റ് പയ്യനെ എല്ലാവർക്കും ഇഷ്ടമായി .ഏതാനും വർഷങ്ങള്‍ ടെലിവിഷന്‍ സീരിയലുകളില്‍ നായക വേഷം അണിഞ്ഞ ശേഷമാണ് ഷാരൂഖ് ഖാന്‍ ഇന്ത്യന്‍ സിനിമയിയുടെ പിള്ളത്തൊട്ടിലായ മുംബൈ സിനിമാവ്യവസായമെന്ന ബോളിവുഡില്‍ എത്തിച്ചേരുന്നത്.