ദുബായ് – അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഷട്ടിൽ ബസ് സർവീസ് തുടങ്ങി

ദുബായ്- അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. ദുബായി താമസിക്കുന്നവർക്ക് അബുദാബി വിമാനത്താവളത്തിലും അബുദാബിയിൽ താമസിക്കുന്നവർക്ക് ദുബായ് വിമാനത്താവളത്തിലും കുറഞ്ഞ ചെലവിൽ എത്താൻ സഹായിക്കുന്നതാണ് ഈ സേവനം.

ദുബായിലെ ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് പുറപ്പെടുന്ന ബസ്, യാത്രക്കാരെ അബുദാബി സായിദ് വിമാനത്താവളത്തിൽ എത്തിക്കും. ടിക്കറ്റ് www.zayedinternationalairport.ae/en/Transport/Airport-shuttle വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി ബുക്ക് ചെയ്യാം. 35 ദിർഹമാണ് വൺവേ ടിക്കറ്റ് നിരക്ക്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.