5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഭീകര രോഗങ്ങൾ

ഉറക്കം നമ്മുടെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം അത്യാവശമാണ്.8 മണിക്കൂറാണ് നമ്മുടെ ശരീരത്തിന് അത്യാവശമായ ഉറക്കം വേണ്ട സമയം. അഞ്ചുമണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവര്‍ക്ക് മാരകമായ രോഗങ്ങളെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇക്കൂട്ടര്‍ക്ക് മധ്യവയസ്സില്‍ രണ്ടോ അതിലധികമോ മാരക രോഗങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം തെളിയിക്കുന്നത്. ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് അര്‍ബുദം, പ്രമേഹം, പക്ഷാഘാതം, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഭാവിയില്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ആരോഗ്യത്തിന് ദോഷകരമായ ഉറക്കശീലങ്ങള്‍ മാറാരോഗങ്ങള്‍ക്കുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.