നിരവധി ജോലി ഒഴിവുകളുമായി ഹൈപ്പർ മാർക്കറ്റുകൾ

യു..യിലെ  വിവിധ സൂപ്പർ മാർക്കറ്റ് ശൃംഖലകളിൽ പല വിഭാഗങ്ങളിലായി നിരവധി ഒഴിവുകളാണുള്ളത് . കേരളത്തിലെ പല സൂപ്പർ മാർക്കറ്റുകളുടെയും വളർച്ച ഗൾഫ് രാജ്യത്തെ അവരുടെ സംരംഭത്തിലൂടെയായിരുന്നു . ലുലു , നെസ്റ്റോ , ഗ്രാൻഡ് എന്നീ ഹൈപ്പർ മാർക്കറ്റുകൾ അതിൽ ചില ഉദാഹരണങ്ങൾ മാത്രം. നിരവധി സൂപ്പർമാർക്കറ്റുകൾ ഇപ്പോൾ പലവിധ പേരുകളിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി യു. എ. ഇയിൽ ആരംഭിച്ചിട്ടുണ്ട് . അവയിലെല്ലാം വിവിധ വിഭാഗങ്ങളിലായി ജോലി ഒഴിവുകളുമുണ്ട് . യു..യിലെ പല പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അവരുടെ   ഔട്ട് ലെറ്റുകൾ നല്ലൊരു വരുമാനം അവർക്ക് നേടിക്കൊടുക്കുന്നു. വളരെയധികം മലയാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട് .കൂടുതൽ  ഔട്ട് ലെറ്റുകൾ  ആരംഭിക്കുന്നതോടെ പലയിടത്തും ജോലി സാധ്യതയും കൂടുന്നു. സൂപ്പർമാർക്ക റ്റുകളിലെ പരിചയസമ്പന്നത ജോലി ലഭിക്കാനുള്ള സാധ്യതയും  വർദ്ധിപ്പിക്കുന്നു.

സെക്യൂരിറ്റി, പാർക്കിംഗ് , ക്ലീനിംഗ് , മെയ്ൻറനൻസ് , ലോഡിങ്, ൺലോഡിങ് , പാക്കിങ്, ഡിസ്ട്രിബൂഷൻ , ഫിഷ് , മീറ്റ് കട്ടിങ്, ഹെൽപെർ, ബില്ലിംഗ്, കാഷ്യർ, അക്കൗണ്ട്സ്മാനേജർമാർ എന്നീ വിഭാഗങ്ങളിൽ നിരവധി തസ്തികകളാണ് ഒരു ഹൈപ്പർ മാർക്കറ്റുമായി ബന്ധപ്പെട്ടുള്ളത് . ഇവിടെ വിദ്യാഭ്യാസം മാത്രമല്ല, കർമശേഷിയും ഒരു മാനദണ്ഡമാണ്. അതിനാൽ ദുബായിലെത്തുന്നവർക്ക് എളുപ്പം ജോലിയിൽ പ്രവേശിക്കാനുള്ള ഒരു കർമ്മരംഗമാണ് സൂപ്പർ മാർക്കറ്റു അഥവാ മാളുകൾ . പ്രായഭേന്യെയും ലിംഗഭേദന്യെയും എല്ലാവർക്കും മെച്ചപ്പെട്ട ജോലി കണ്ടെത്താനുള്ള ഒരിടമായി ഇത്തരം സ്ഥാപനങ്ങൾ മാറിയിട്ടുണ്ട്. വിസിറ്റിംഗ് വിസയിലെത്തി ജോലി അന്വേഷിക്കുന്നവർക്ക് നേരിട്ട് ചെന്ന് ഇന്റർവ്യൂവി പങ്കെടുത്ത് പെട്ടെന്ന് തന്നെ ജോലി നേടാനുള്ള ഒരത്താണിയാവുകയാണ് ഇത്തരം സ്ഥാപനങ്ങൾ. ചില കമ്പനികൾ തന്നെ ജോലിക്കാർക്ക് താമസവും ഭക്ഷണവും നാട്ടിൽ പോകാനുള്ള ടിക്കറ്റും നൽകുന്നത് ഈ ജോലിയുടെ ഒരാകർഷണം തന്നെ. വിസിറ്റിംഗ് വിസയിൽ ഗൾഫിലെത്തി അതാത് ഹൈപ്പർ മാർക്കറ്റിൻെറ സൈറ്റിൽ കയറി നമുക്ക് തന്നെ ജോലിക്ക്‌ അപേക്ഷിക്കാവുന്നതും ഇൻറർവ്യൂവിൽ പങ്കെടുത്ത്‌ ജോലി നേടാവുന്നതുമാണ് .

Best Hyper/Supermarkets in UAE
1.Carrefour

https://www.carrefouruae.com/mafuae/en

2.Spinneys

https://www.spinneys.com/en-ae/

3.Al Maya

https://www.almaya.ae/supermarket.php

4.Zoom

https://zoomcstore.com/?utm

5.Géant

https://geantuae.com/#utm

6.LuLu Hypermarket

https://www.luluhypermarket.com/

7.Union Coop

https://www.unioncoop.ae/

8.Grandiose

https://www.grandiose.ae/?utm

9.WestZone

https://www.newwestzone.com/?utm_

10.Viva

https://www.myviva.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.