ട്രാവൽ ഇൻഷുറൻസിൻെറ പ്രാധാന്യമേറുന്നു
ട്രാവൽ ഇൻഷുറൻസിൻെറ പ്രാധാന്യം ഈയടുത്തായി കൂടിവരികയാണ്. ഈ മേഖലയിലെ വലിയൊരു മാറ്റം തന്നെയാണിത്. യാത്രയുടെ എല്ലാ ഘടകങ്ങളെയും ഒരു സുരക്ഷാകവചം പോലെ സംരക്ഷിക്കുമെന്നതിനാൽ മഹാമാരിയുടെ കാലത്ത് നഷ്ടം സംഭവിക്കാതിരിക്കാൻ സഞ്ചാരികൾക്ക് ട്രാവൽ ഇൻഷുറൻസ് ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. ഒരു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോഴും യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴും വളരെ സൂക്ഷ്മതയോടെ ആലോചിച്ച് മാത്രമാണ് ആളുകൾ തീരുമാനങ്ങളെടുക്കുന്നത്. ഇന്ത്യക്ക് പുറത്ത് ചികിത്സാ ചെലവുകൾ 3 മുതൽ 5 മടങ്ങ് വരെ കൂടുതലാണ്
കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതിന് ശേഷം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ് യാത്രാമേഖല. ഓരോ തവണ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴും പലവിധ നിയന്ത്രണങ്ങൾ സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നു. എപ്പോഴാണ് പുതിയ നിയന്ത്രണം പ്രഖ്യാപിക്കപ്പെടുകയെന്ന് പോലും അറിയാനാവാത്ത അവസ്ഥയാണുള്ളത്. വലിയ യാത്രകൾക്ക് നേരത്തെ തന്നെ നിയന്തണങ്ങളുണ്ടായിരുന്നു. എന്നാലിപ്പോൾ കാര്യങ്ങൾ മാറിവരികയാണ്. വിനോദസഞ്ചാര മേഖല വീണ്ടും പുത്തനുണർവ് കൈവരിക്കുകയാണ്. ആളുകൾ ചെറുതും വലുതുമായ യാത്രകൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം പഴയ പോലെ തിരക്കുണ്ട്. ഇനി യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങളുടെ പുതിയ യാത്രകൾക്ക് ഇനിമേൽ നഷ്ടങ്ങളൊന്നും തന്നെ സംഭവിക്കാതിരിക്കട്ടെ. ഇനി അഥവാ സംഭവിച്ചാലും ഇൻഷുറൻസ് കവറേജിലൂടെ നഷ്ടപരിഹാരം നേടിയെടുക്കാം. സുരക്ഷിതമായി, സമാധാനത്തോടെ തന്നെ യാത്ര ആസ്വദിക്കൂ. യാത്രയുമായി ബന്ധപ്പെട്ട ഒരുവിധം എല്ലാ മേഖലകളെയും ട്രാവൽ ഇൻഷുറൻസ് സുരക്ഷിതമാക്കുന്നുണ്ട്. ബാഗേജ്/പാസ്‌പോർട്ട് നഷ്‌ടപ്പെടൽ, ഫ്ലൈറ്റ് കാലതാമസം, ഫ്ലൈറ്റ് റദ്ദാക്കലുകൾ, അപകടങ്ങൾ , മെഡിക്കൽ ചെലവുകൾ മുതലായവ പോലുള്ള സേവനങ്ങളുടെ ഒരു ശ്രേണി ഇത് കവർ ചെയ്യുന്നു. നിങ്ങൾ യാത്ര ചെയ്യുമ്പോഴെല്ലാം ഒരു സുരക്ഷാ വലയായി പ്രവർത്തിക്കുന്ന ഒരു രേഖയാണ് നിങ്ങളുടെ യാത്രാ ഇൻഷുറൻസ്. പ്രവചനാതീതമായ ഫ്ലൈറ്റ് കാലതാമസവും നഷ്ടമായ കണക്ഷനുകളും മുതൽ സാധനങ്ങൾ നഷ്‌ടപ്പെടൽ, മെഡിക്കൽ അത്യാഹിതങ്ങൾ, അസുഖങ്ങൾ , സാഹസിക സ്പോർട്സിൽ നേരിടേണ്ടി വരുന്ന പരിക്കുകൾ എന്നിവ വരെ പരിരക്ഷിക്കുന്നു,
യാത്ര ക്യാൻസൽ ചെയ്യുമ്പോൾ
നിങ്ങളുടെ യാത്ര ക്യാൻസൽ ചെയ്യപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും ട്രാവൽ ഇൻഷുറൻസിൻെറ പരിധിയിൽ വരും. എങ്കിലും, ഇൻഷുറൻസ് എടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട നിബന്ധനകൾ ശ്രദ്ധിച്ച് വായിക്കുക. ട്രിപ്പ് ക്യാൻസൽ ചെയ്യുന്നതിന് പല കാരണങ്ങളുണ്ടാവും. ചിലപ്പോൾ നിങ്ങൾ യാത്ര ചെയ്യേണ്ട സ്ഥലത്ത് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത് കൊണ്ടാവാം യാത്ര റദ്ദാക്കേണ്ടി വരുന്നത്. കാലാവസ്ഥ മൂലമുള്ള പ്രശ്നങ്ങളാവാം മറ്റൊരു കാരണം. ആ പ്രദേശത്തേക്കുള്ള യാത്ര നിരോധിച്ചതും ഒരു കാരണമാകാം. എന്തായാലും സാധാരണഗതിയിൽ നിങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങുകയാണെങ്കിൽ അത് ട്രാവൽ ഇൻഷുറൻസിൻെറ പരിധിയിൽ വരും. നിങ്ങൾക്ക് നിശ്ചയമായും നഷ്ടപരിഹാരവും ലഭിക്കും.
യാത്രാസാമഗ്രികൾ
യാത്രയ്ക്കായി നിങ്ങൾ കയ്യിൽ കരുതുന്ന പ്രധാനപ്പെട്ട സാമഗ്രികളെല്ലാം തന്നെ ട്രാവൽ ഇൻഷുറൻസിൻെറ പരിധിയിലുൾപ്പെടും. നിങ്ങളുടെ ബാഗ്ഗേജിനോ മറ്റ് വസ്തുകൾക്കോ എന്ത് കേടുപാട് സംഭവിച്ചാലും കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നതാണ്. നിങ്ങളുടേതല്ലാത്ത കാരണത്താൽ ബാഗ്ഗേജ് നഷ്ടമായാലും ഇൻഷുറൻസിൻെറ പരിധിയിൽ വരും.
അസൗകര്യം കാരണം പോവാൻ സാധിച്ചില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ല
നേരത്തെ പറഞ്ഞത് പോലെ തന്നെ നിങ്ങളുടേതല്ലാത്ത എന്ത് കാരണത്താൽ യാത്ര മുടങ്ങിയാലും ട്രാവൽ ഇൻഷുറൻസ് വഴി നഷ്ടപരിഹാരം ലഭിക്കുന്നതാണ്. എന്നാൽ നിങ്ങൾക്ക് മറ്റെന്തെങ്കിലും അസൗകര്യം കാരണം പോവാൻ സാധിച്ചില്ലെങ്കിൽ അതിന് ഇൻഷുറൻസ് കമ്പനി ഉത്തരവാദികളായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ലഭിക്കില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ ആവശ്യമുള്ള എല്ലാ രേഖകളും കൃത്യമാണെന്ന് ഉറപ്പാക്കുക. ഏറ്റവും കൂടിയ നഷ്ടപരിഹാരത്തുക ലഭിക്കുന്ന ഇൻഷുറൻസ് തിരഞ്ഞെടുക്കാൻഎപ്പോഴും ശ്രദ്ധിക്കുക.
ഇൻഷുറൻസ് പോളിസി ഓൺലൈനിൽ
യാത്ര നിങ്ങളെ പുനരുജ്ജീവിപ്പിക്കാനും വിശ്രമിക്കാനും സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ്, നിങ്ങൾക്ക് അത് അനുഭവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ സമഗ്രമായ യാത്രാ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ ലഭ്യമാണ് . നിങ്ങളുടെ നഷ്ടപരിഹാരമോ ക്ലെയിമുകളോ പരിഹരിക്കുന്നതിന് ദീർഘവും ബുദ്ധിമുട്ടുള്ളതുമായ പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതില്ല. ഓൺലൈനിൽ ഒരു യാത്രാ ഇൻഷുറൻസ് വാങ്ങുന്നത് മുതൽ ക്ലെയിം ഉണ്ടാകുന്നത് വരെ എല്ലാം വളരെ ലളിതമാണ്, മിനിറ്റുകൾക്കുള്ളിൽ ഡിജിറ്റലായി ചെയ്യാനാകും!
കവറേജ് ലഭിക്കാത്ത സാഹചര്യങ്ങൾ
മെഡിക്കൽ
ബാഗേജ് മോഷണം
24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട പോലീസിനെ അറിയിച്ചില്ലെങ്കിൽ മോഷണം പരിരക്ഷിക്കപ്പെടില്ല. നിങ്ങളുടെ യാത്രയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം പോലീസിൽ പരാതി നൽകിയാൽ മാത്രം മോഷണങ്ങൾ പരിരക്ഷിക്കപ്പെടില്ല. വിസ നിരസിച്ചതുമൂലമുള്ള യാത്ര റദ്ദാക്കലുകൾക്ക് പരിരക്ഷയില്ല.