യു.എ.ഇ നിയമം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും: അമേരിക്കന്‍ യൂട്യൂബർക്ക് തിരിച്ച് പോകാനായില്ല
കാർ വാടകയ്ക്ക് നല്‍കുന്ന ഏജന്‍സിയിലെ ജീവനക്കാരിയോട് മോശമായി സംസാരിച്ച കേസില്‍ അമേരിക്കക്കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ യു.എ.ഇയില്‍ കുടുങ്ങിയിട്ട് മാസങ്ങളായി . “സാസി ട്രക്കർ” എന്നറിയപ്പെടുന്ന ഹ്യൂസ്റ്റൺ സ്വദേശിയായ വനിതയാണ് യു.എ.ഇയിലെ കർശന നിയമനടപടികളെ തുടർന്ന് യു.എ.ഇയില്‍ കുടുങ്ങിയത്. കാർ വാടയ്ക്ക് നല്‍കുന്ന സ്ഥാപനത്തില്‍ നടത്തിയ വഴക്കിനെ തുടർന്നാണ് യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അനാവശ്യ സംസാരത്തെ കർശനമായി നിയന്ത്രിക്കുന്ന നിയമങ്ങൾ ചുമത്തിയാണ് 29 കാരിയായ യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ട്രാഫിക്കുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.
ഓർക്കുക :
നടുവിരല്‍ ഉയർത്തുക , ആരെയെങ്കിലും പേരെടുത്ത് ശകാരിക്കുന്ന ടെക്‌സ്‌റ്റ് മെസേജ് , പരസ്യമായി ശകാരിക്കുന്നത് എന്നിവയെല്ലാം ക്രിമിനൽ കേസുകൾക്ക് കാരണമാകുന്ന രാജ്യമാണ് യു. എ. ഇ.