“ബ്രെക്സിറ്റ്”: യു.കെ നേരിടുന്ന ഗുണങ്ങളും ദോഷങ്ങളും

“ബ്രിട്ടന്‍” എന്നു പറയുമ്പോള്‍ ഏതാനും ദശാബ്ദങ്ങള്‍ മുമ്പ് വരെ ലോകത്തിലെ ഏറ്റവും ഉഗ്ര പ്രതാപമുള്ള രാജ്യമായിരുന്നു, അതുകൊണ്ടുതന്നെയാണ് “സൂര്യന്‍ അസ്തമിക്കാത്ത നാട്” എന്നൊരു വിളിപ്പേര് ബ്രിട്ടനുമേല്‍ ലോകം ചാർത്തി കൊടുത്തത്. ബ്രിട്ടന്‍ തന്നെയാണ് യു.കെ (U.K) എന്നറിയപ്പെടുന്ന യുനൈറ്റഡ് കിങ്ങ്ഡം. ബ്രിട്ടീഷ് രാജ്ഞിയുടെ പരമാധികാരത്തിനു കീഴിലാണ്, അഥവാ ബ്രിട്ടീഷ് രാജ്ഞിയോട് വിധേയത്വം പുലർത്തിയാണ് സ്വന്തം ഭരണഘടനയും സർക്കാരുമൊക്കെയുണ്ടെങ്കിലും യു,കെ മുന്നോട്ടു പോകുന്നതും ഒരു സ്വതന്ത്ര രാജ്യമായി നിലകൊള്ളുന്നതും. യു.കെ സർക്കാ ര്‍ തീരുമാനങ്ങളും നിയമങ്ങളും ബ്രിട്ടീഷ് പാർലമെൻറില്‍ എതിരില്ലാതെ പാസായ ശേഷം ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്തിൻെറ കയ്യോപ്പില്ലെങ്കില്‍ അതൊന്നും പ്രാബല്യത്തില്‍ വരുത്താന്‍ പറ്റില്ല. (എലിസബത്ത് രാജ്ഞി ഈയടുത്ത കാലത്താണ് അന്തരിച്ചത്‌). ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ശ്രേഷ്ഠ വനിതയാണ്‌ എലിസബത്ത് രാജ്ഞി. അവര്‍ എക്കാലത്തും ലോകത്ത് സംഭവിക്കുന്ന മാനുഷിക പ്രസക്തമായ വിഷയങ്ങളില്‍ നിർണായക സ്വാധീനമുള്ള സ്ത്രീ രത്നമായിരുന്നു. ബ്രിട്ടനിലെ ബക്കിംഗ്ഹാം കൊട്ടാരവും ലോക പ്രശസ്തമാണ്, അതുപോലെ ബ്രിട്ടീഷ് രാജകുടുംബത്തിൻെറ അതിഭീമമായ സമ്പത്തും ആരെയും അതിശയിപ്പിക്കുന്നതാണ്. എല്ലാ ലോക രാജ്യങ്ങളും ബ്രിട്ടീഷ് രാജകുടുംബത്തോട് സ്നേഹാദരങ്ങള്‍ പുലർത്തുന്നു. ഇനി പറയട്ടെ, ഇവിടെ അല്പം വിശദമായി വിവരിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ബ്രിട്ടീഷ് രാജ കുടുംബത്തെക്കുറിച്ചോ, ബ്രിട്ടനെക്കുറിച്ചോ അല്ല, അത് “ബ്രെക്സിറ്റ്” എന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകത്തെ പിടിച്ചു കുലുക്കിയ യുനൈറ്റഡ് കിങ്ങ്ഡത്തിൻെറ (U.K) യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിൻവാങ്ങല്‍ ആയിരുന്നു. “ബ്രെക്സിറ്റ്” ലോക ചരിത്രത്തില്‍ രേഖപ്പെടുത്തിയ ബ്രിട്ടന്‍ എന്ന യു.കെയുടെ ശക്തിയുക്തമായ തീരുമാനമായിരുന്നു. പലർക്കും ബ്രെക്സിറ്റ് എന്താണെന്നറിയില്ല, “ബ്രിട്ടീഷ് എക്സിറ്റ്” എന്നതിൻെറ  ചെറിയ പദ സംയോജനമാണ് “ബ്രെക്സിറ്റ്”. 2020 ജനുവരി 31 ന് രാവിലെ 10 മണിക്ക് (23.00 GMT 00.00 1 CET 2020 CET 2020ന്) യൂറോപ്യന്‍ യൂണിയനില്‍ (E.U) നിന്ന് യുനൈറ്റഡ് കിങ്ങ്ഡം (UK) പിൻവാങ്ങി. അതൊരു ചരിത്ര സംഭവം തന്നെയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നോ ഇ.സി (E.C or European Commission) യില്‍ നിന്നോ പുറത്തായ ഏക പരമാധികാര രാജ്യം ബ്രിട്ടന്‍ (U.K) ആണ്. ഇനി ഒരു ഘോഷയാത്ര പോലെ “ബ്രെക്സിറ്റ്” സംബന്ധമായ കാര്യമാത്ര പ്രസക്തമായ കാര്യങ്ങളിലേക്കു മാത്രം ഒരു യാത്ര പോകാം.

ബ്രെക്സിറ്റ് അനുബന്ധമായ അനിഷേധ്യ സത്യങ്ങള്‍
1973 ജനുവരി 1 മുതല്‍ യു.കെ, EU (യൂറോപ്യന്‍ യൂണിയന്‍) അല്ലെങ്കില്‍ അതിനു മുൻഗാമിയായ യൂറോപ്യന്‍ കമ്മ്യൂണിറ്റികളൂടെ (E.C) അംഗ രാജ്യം ആയിരുന്നു. ചിലപ്പോള്‍ രണ്ടിലും ഒരേ സമയം വടക്കന്‍ അയർലണ്ടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ ഒഴികെ ബ്രിട്ടീഷ് നിയമങ്ങൾക്കുമേല്‍ പ്രാമുഖ്യം ഉണ്ടായിരുന്നു. നമുക്ക് ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ സംബന്ധമായ കാര്യങ്ങള്‍ എത്രമാത്രം പ്രസന്നമാണെന്നു നോക്കാം. യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ച് പിന്നീടുള്ള കാര്യങ്ങള്‍ ശോഭനമായിരുന്നു. പ്രത്യേകിച്ചും എടുത്തു പറയേണ്ടത് വ്യാപാര വിഷയങ്ങള്‍ ആണ്. യു.കെയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം അല്ലെങ്കില്‍ അഭിമാനാർഹമായ നേട്ടം E.U എന്ന യൂറോപ്യന്‍ യൂണിയന്‍ കരസ്ഥമാക്കി. യു.എസിനും (അമേരിക്ക) ചൈനയ്ക്കും ശേഷം യു.കെ യൂറോപ്യന്‍ യൂണിയൻെറ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറുന്നു. പക്ഷേ, ചില അംഗ രാജ്യങ്ങളെ പ്രതികൂലമായും ബാധിച്ചു. പ്രത്യേകിച്ച് ബെൽജിയം, സൈപ്രസ്, അയർലണ്ട്, ജര്‍മ്മനി, നെതർലാൻറ്സ് എന്നിവ ബ്രെക്സിറ്റ്- ഇൻഡൂസ്ഡ് (Brexit Induced) സാമ്പത്തിക ആഘാതത്തിനു കൂടുതല്‍ വിധേയമാകേണ്ടിവന്നു. ബ്രെക്സിറ്റിനു ശേഷം ഇംഗ്ലണ്ട് യൂറോപ്യന്‍ യൂണിയൻെറ (സമ്പൂർണമായ) ഭാഗമല്ല. 2020 ഫെബ്രുവരി 1 മുതല്‍ യുനൈറ്റഡ് കിങ്ങ്ഡം യൂറോപ്യന്‍ യൂണിയൻെറ യും യൂറോപ്യന്‍ ആറ്റോമിക് എനർജി കമ്മ്യൂണിറ്റിയുടെയും അംഗ രാജ്യം ആയിരിക്കില്ല. എന്നു മാത്രമല്ല, ഇംഗ്ലണ്ട് ഒരു മൂന്നാം രാജ്യമെന്ന നിലയില്‍ യൂറോപ്യന്‍ യൂണിയൻെറ തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയാധികാരത്തില്‍ നിന്നും പുറത്താകുകയും ചെയ്തു. ചിലർക്ക് സംശയം ഉണ്ട്, ബ്രെക്സിറ്റിനു ശേഷം എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പഴയതുപോലെ നിലവില്‍ ഉണ്ടോയെന്ന്? യൂറോപ്യന്‍ യൂണിയന്‍ (E.U) ഇപ്പോഴും 27 രാജ്യങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ യൂണിയനാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ആഗ്രഹിച്ചതിനു പിന്നില്‍ വിവിധങ്ങളായ ഘടകങ്ങള്‍ ഉണ്ട്, അത് പ്രധാനമായും പരമാധികാരം തന്നെയാണ്, എങ്കിലും കുടിയേറ്റം, സമ്പദ് വ്യവസ്ഥ,, വ്യവസ്ഥാപിത വിരുദ്ധ രാഷ്ട്രീയം എന്നിവയും മറ്റു പല സ്വാധീനങ്ങളും ഉൾപ്പെ ടുന്ന ഘടകങ്ങള്‍ ആണ്. ബ്രെക്സിറ്റ് സംബന്ധമായി യു.കെയില്‍ നടന്ന ഹിത പരിശോധനയില്‍ 51.8 % വോട്ടുകള്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിച്ചുവെന്നതാണ് നിയമപരമായ ബാധ്യതയില്ലാത്ത വെളിപ്പെടുത്തല്‍. ബ്രെക്സിറ്റിനു ഗുണപരമായതു എന്നുപറയാവുന്ന പലതുമുണ്ട്, ധാരാളം നേട്ടങ്ങള്‍ ഉണ്ട്. നമ്മുടെ ജനാധിപത്യം, അതിർത്തി കള്‍, ജലം എന്നിവയുടെ നിയന്ത്രണം, നമ്മുടെ സ്വന്തം പണത്തിൻെറ നിയന്ത്രണം എന്നിവ കൂടാതെ രാജ്യത്തുടനീളം നിലയുറപ്പിക്കാന്‍ യു.കെയെ സഹായിക്കുന്നു. ബിസിനസുകളെക്കുറിച്ചു പറയുമ്പോള്‍, മഹത്തായ ബ്രിട്ടീഷ് ബിസിനസുകൾക്കായി പ്രവർത്തിക്കുന്ന കൂടുതല്‍ ആനുപാതികവും ചടുലവുമായ രീതിയില്‍ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം, പണം തിരികെ നിക്ഷേപിക്കുന്ന (ബ്രിട്ടീഷ്) ആളുകൾക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങി അനേകം ഗുണങ്ങളാണ് ബ്രെക്സിറ്റ് നിമിത്തം യു.കെയില്‍ സംജാതമായത്.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.