ഷെങ്കന്‍ വിസ

കടലിനക്കരെ, യൂറോപ്പില്‍ പോണോരെ നിങ്ങൾക്ക് “ഷെങ്കന്‍ വിസ” വേണം.
എന്താണ് ഷെങ്കന്‍ വിസ?
ഷെങ്കന്‍ വിസ എന്നത് യൂറോപ്പില്‍ പോകാന്‍ ആഗ്രഹിക്കുന ഏതൊരാൾക്കും (പുരുഷന്‍/സ്ത്രീ)  ആവശ്യമുള്ള യൂറോപ്യന്‍ യൂണിയന്‍റെ ഏകീകൃത കോമന്‍ വിസയാണ്. അല്പം കൂടി വിശദമായി പറഞ്ഞാല്‍ “ഷെങ്കന്‍ വിസ” ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തിൻെറ ഇന്ത്യന്‍ കോൺസുലെറ്റില്‍ നിന്ന് അനുവദിച്ചു കിട്ടുന്ന പാസ്പോർട്ട് ഉടമയ്ക്ക് ഷെങ്കന്‍ പ്രദേശങ്ങളായ ഏതെങ്കിലും രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്ന ഹ്രസ്വകാല താമസ വിസയാണ്. ഷെങ്കന്‍ വിസ നേടിയാല്‍ പ്രത്യേക അതിർത്തി നിയന്ത്രണങ്ങള്‍ ഇല്ലാതെ യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളും സന്ദർശി ക്കാം. 26 യൂറോപ്യന്‍ രാജ്യങ്ങളാണ് (ഷെങ്കന്‍ രാജ്യങ്ങള്‍) ഷെങ്കന്‍ വിസയുടെ അധികാര പരിധിയില്‍ വരുന്നത്. ഈ രാജ്യങ്ങള്‍ യഥാക്രമം ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക് ‌, എസ്തോണിയ, ഫിൻലാൻഡ്,   ഫ്രാൻസ്, ജെര്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, ഇറ്റലി, ലാത്വിയ, ലിച്ചെൻസ്ടി ന്‍. ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതര്‍ലാൻഡ്സ് , നോര്‍വേ, പോളണ്ട്, സ്ലോവാക്, പോർച്ചു ഗല്‍, സ്ലോവേനിയ, സ്പെയിന്‍, സ്വീഡന്‍,സ്വിറ്റ്സർലാൻഡ് എന്നിവകളാണ്.
ഒരു ഷെങ്കന്‍ വിസ എന്നത് ഏതെങ്കിലും ഒരു വ്യക്തിക്ക് ഒരു ഷെങ്കന്‍ രാജ്യം (പൊതുവേ ഷെങ്കന്‍ സ്റ്റേറ്റ് എന്നു പറയാറുണ്ട്) നൽകുന്ന അംഗീകാരമാണ്. ഷെങ്കന്‍ വിസ അനുവദിച്ചു കിട്ടുന്ന ഏതൊരാൾക്കും (പുരുഷന്‍/സ്ത്രീ) 180 ദിവസ കാലയളവില്‍ (ഹ്രസ്വകാല താമസ വിസ) യൂറോപ്യന്‍ യൂണിയനിലെ ഏതൊരു രാജ്യത്തു വേണെമെങ്കിലും താമസിക്കാം. 26 ഷെങ്കന്‍ രാജ്യങ്ങളിലെ ഏതെങ്കിലും ഒന്നുമാത്രം ഷെങ്കന്‍ വിസ അനുവദിച്ചാല്‍ 26 രാജ്യങ്ങളും സന്ദർശിക്കാന്‍ കഴിയും.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.