വന്ദേ ഭാരത് ഇനി ദക്ഷിണേന്ത്യക്കും സ്വന്തം; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസാണ്. ചെന്നൈ ബെംഗളൂരു മൈസൂരു റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ബുധനാഴ്ച ഒഴികെയുള്ള ആറു ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നും സര്‍വീസ് ഉണ്ടാവും. പൊതുജനങ്ങള്‍ക്കു കാണുന്നതിനായി ആദ്യയാത്രയില്‍ റൂട്ടിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
ഏകദേശം 504 കീലോമീറ്ററാണ് ചെന്നൈയ്ക്കും മൈസൂരിനും ഇടയിലുള്ള ദൂരം. പ്രീമീയം ട്രെയിനികളുടേതിന് സമാനമായി ഫ്ലെക്സിബിള്‍ നിരക്കാണ് വന്ദേഭാരതിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 5.50നു ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ 10.20നു ബെംഗളുരുവിലും 12.20നു മൈസൂരുവിലുമെത്തും. ഒരുമണിക്കു മൈസൂരുവില്‍ നിന്നു മടക്കയാത്ര തുടങ്ങുന്ന ട്രെയിന്‍ രാത്രി 7.30ന് ചെന്നൈയില്‍ തിരിച്ചെത്തും. കാട്പ്പാടിയിലും ബെംഗളൂരുവിലും മാത്രമാണു നിലവില്‍ സ്റ്റോപ്പുള്ളത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ ശേഷിയുള്ള വന്ദേഭാരത് ട്രെയിനുകള്‍ക്ക് ശരാശരി 75-80 കിലോമീറ്റര്‍ വേഗതയേ ഈ റൂട്ടിലുള്ളൂ.