യു.എ.ഇ: വിസിറ്റിംഗ് വിസയ്ക്ക് ആവശ്യക്കാര്‍ ഏറുന്നു

35 ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്ന ഗള്‍ഫ് രാജ്യമാണ് യു.എ.ഇ. ജോലി ആവശ്യാര്‍ഥമാണ് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള കുടിയേറ്റം തുടങ്ങിയത്. പിന്നീട് പലരും യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയെങ്കിലും 90 ശതമാനം പേരും നാട്ടിലെത്താന്‍ കൊതിക്കുന്നവരാണ്. പ്രൊഫഷണല്‍ ജോലി ചെയ്യുന്നവര്‍ മുതല്‍ തുച്ഛമായ ശമ്പളത്തില്‍ കടകളില്‍ ജോലി ചെയ്യുന്നവര്‍ വരെ ഇതില്‍പ്പെടും. ജോലി തിരക്ക് കാരണം നാട്ടിലേക്ക് വരാന്‍ സാധിക്കാത്തവര്‍ കുടുംബാംഗങ്ങളെ യു.എ.ഇയിലേക്ക് കൊണ്ടുപോകാറുണ്ട്.

മാത്രമല്ല, യു.എ.ഇ കാണുക, ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ വരുന്നവരും നിരവധിയാണ്. ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ യു.എ.ഇ ഭരണകൂടംവിസിറ്റിംഗ് വിസകള്‍ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ വിസിറ്റിംഗ് വിസയ്ക്ക് ആവശ്യക്കാര്‍ ഏറി എന്നാണ് വാര്‍ത്ത. ഓരോ ദിവസവും 20 വിസിറ്റിംഗ് വിസയ്ക്കുളള അപേക്ഷ ലഭിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജൻറുമാര്‍ പറയുന്നു. മൂന്ന് മാസത്തെ വിസിറ്റിംഗ് വിസ നിര്‍ത്തിയ വേളയിലാണ് രണ്ട് മാസത്തെ വിസിറ്റിംഗ് വിസ യു.എ.ഇ ആരംഭിച്ചത്. ഒറ്റത്തവണ പ്രവേശനത്തിന് സാധ്യമാകുന്ന മൂന്ന തരം വിസിറ്റിംഗ് വിസകളാണ് യു.എ.ഇയിലുള്ളത്. 30, 60, 90 ദിവസങ്ങളിലാണിവ അനുവദിക്കുന്നത്. മൂന്ന് മാസത്തെ വിസിറ്റിംഗ് വിസ രണ്ടു ഗണത്തിലാണുള്ളത്. യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ പറ്റുന്നതാണ് ഒന്ന്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഈ വ്യക്തിക്ക് സ്‌പോണ്‍സര്‍ ചെയ്യാം. 1000 ദിര്‍ഹം കെട്ടിവയ്ക്കണം എന്ന് മാത്രം. മാത്രമല്ല, സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് 6000 മുതല്‍ 8000 ദിര്‍ഹം വരെ ശമ്പളം ആവശ്യമാണ്. രണ്ടാമത്തെ ഗണത്തിലാണ് കൂടുതല്‍ വിസിറ്റിംഗ് വിസ ആവശ്യക്കാര്‍ എത്തുന്നത്. ആര്‍ക്കും ഈ വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കാം. ട്രാവല്‍ ഏജൻറ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന വ്യക്തിക്ക് ശമ്പള മാനദണ്ഡമില്ല. ട്രാവല്‍ ഏജൻറായിരിക്കും സ്‌പോണ്‍സര്‍. പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോകളുമാണ് ഈ വിസയ്ക്ക് വേണ്ടി നല്‍കേണ്ടത്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.