വിഴിഞ്ഞം: അന്താരാഷ്‌ട്ര വ്യാപാര കേന്ദ്രമായി മാറും
തിരുവനന്തപുരം ജില്ലയിലെ “വിഴിഞ്ഞം” ഇന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന ഒരു ഗ്രാമമാണ്. ഭൂരിഭാഗവും അതിസാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് അവിടെ അധിവസിക്കുന്നത്. കടലിനോട് അതിസാഹസികമായി മല്ലിട്ട് അന്നന്നത്തെ ആഹാരത്തിന് വക തേടുന്ന ഗ്രാമവാസികള്‍ പൊതുവേ നിഷ്കളങ്കരാണ്. എന്നിരുന്നാലും അവരില്‍ അധികം പേരും പരുക്കന്‍ സ്വഭാവക്കാരുമാണ്, പക്ഷെ ശുദ്ധരും നിരുപദ്രവകാരികളുമാണ്. പക്ഷേ അപൂർവ്വ മായിട്ടെങ്കിലും വർഗീ യ കലാപങ്ങള്‍ വിഴിഞ്ഞത്ത് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് വിഴിഞ്ഞത്ത് വളരെ നിർഭാ ഗ്യകരം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ അരങ്ങേറി, തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വന്തം ഭൂമിയും കിടപ്പാടവും വീടും നഷ്ടപ്പെട്ടു സമരം ചെയ്തവരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഇരു വിഭാഗത്തിലുള്ളവർക്കും കാര്യമായ പരിക്ക് പറ്റി. ലോകത്തിലെ ഏതു രാജ്യത്തായാലും അവിടങ്ങളിലെ ഭരണകർത്താ ക്കള്‍ അഥവാ സർക്കാര്‍ രാജ്യ പുരോഗതിയേയും ജനനന്മയേയും സർവ്വോപരി രാജ്യത്തിൻെറ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി തുറമുഖം, എയര്‍ പോർട്ട് , റെയിൽപദ്ധതികള്‍ പോലെയുള്ളവ ആവിഷ്കരിക്കുമ്പോള്‍ സ്വാഭാവികമായും കുടിയൊഴിപ്പിക്കുന്ന ജനങ്ങളെ മാറ്റി പാർപ്പിക്കാറുണ്ട്, നഷ്ട പരിഹാരം നൽകാറുണ്ട്. പക്ഷെ ഇവിടെ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് സർക്കാര്‍ നൽകി യ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ലയെന്നാണ് മത്സ്യത്തൊഴിലാളികളുടെ സംഘടനകളും സമരസമിതിയും പറയുന്നത്. ലത്തീന്‍ കത്തോലിക്കരായ ക്രിസ്ത്യാനികളും ഹിന്ദു ധീവരരും മുസ്ലീങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് സമര മുഖത്ത് നൂറിലേറെ ദിവസങ്ങളായി സർക്കാ ര്‍ നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതുകൊണ്ട് സർക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി മുറവിളികൂട്ടിക്കൊണ്ടിരുന്നത്. ഇപ്പറഞ്ഞതെല്ലാം മാനുഷികമായ പരിഗണനയെന്ന നിലയില്‍ അടിയന്തിരമായി സർക്കാര്‍ അനുവദിച്ചു നൽകേണ്ട കാര്യമാണ്. മത്സ്യത്തൊഴിലാളികളുടെ കാര്യം വളരെ പരിതാപകരമാണ്, നൂറു കണക്കിന് കുടുംബങ്ങള്‍ സിമൻറ് ഗോഡൌണുകളിലും ചോര്‍ന്നൊലിക്കുന്ന താൽക്കാ ലിക ഷെഡുകളിലും ഏറെ കഷ്ടപ്പെട്ടു കഴിയുന്നുണ്ട്. ഇതാണ് ഇന്നത്തെ സാഹചര്യത്തില്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി ജീവിതത്തിൻെറ നേർക്കാഴ്ച. ഇതാണ് ഒരുവശം, പക്ഷെ വളരെ പ്രസക്തമായ മറുപുറം വിളിച്ചു പറയുന്നത് കേരളത്തെ സംബന്ധിച്ച് വളരെ പ്രസന്നമായ, വികസനത്തിൻെറ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന വസ്തുതകളാണ്.
വിഴിഞ്ഞം തുറമുഖ പദ്ധതി, കേരളത്തിൻെറ വികസന മുഖമുദ്ര
കേരള സംസ്ഥാനം വികസനത്തിൻെറ കാര്യത്തില്‍ വളരെ പിന്നിലേക്കാണ്, സ്വാതന്ത്ര്യാനന്തര കേരള ചരിത്രം പരിശോധിച്ചാല്‍ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ഫലപ്രദമായി പ്രവർത്തിച്ചിട്ടുള്ളതും കേരളത്തിൻെറ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ചെയ്തിട്ടുള്ള വ്യവസായങ്ങളും കമ്പനികളും സ്ഥാപിച്ചിട്ടുള്ളത് തിരുവിതാംകൂര്‍ രാജ വംശമാണ്. കേരള സ്റ്റേറ്റ് ട്രാൻസ്പോര്‍ട്ട് കോർപ്പറേഷന്‍ മുതല്‍ അനേകം വന്‍ സംരംഭങ്ങള്‍ തുടങ്ങിവച്ചത് അനന്തപദ്മനാഭന്‍ കുടികൊള്ളുന്ന തിരുവനന്തപുരതതിൻെറ സ്വന്തം രാജവംശമാണ്. അവര്‍ കേരളത്തില്‍ നാട്ടുരാജാക്കന്മാരുടെ രാജഭരണം പൂർണ മായും ഇല്ലാതായ ശേഷവും കേരളത്തിലെ ജനങ്ങളോട് സ്നേഹമുള്ളവരായിരുന്നു. രാഷ്ട്രീയക്കാര്‍ കേരളത്തിൻെറ ഭരണ സാരഥ്യം ഏറ്റെടുത്തു തുടങ്ങിയതോടെ കേരളത്തിൻെറ ഐശ്വര്യം കെട്ടുതുടങ്ങി. അതു സംബന്ധമായി പറഞ്ഞാല്‍ ഈ കാലിക പ്രസ്കതമായ വിഷയത്തിലേക്ക് കടക്കാനാകില്ല. പറഞ്ഞു വരുന്നത്, വിഴിഞ്ഞം തുറമുഖ പദ്ധതി, കേരളത്തിൻെറ വികസന മുഖമുദ്രയാണ്, ആയിരക്കണക്കിന് പേർക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന ചരക്കുക്കള്‍ ആയിരക്കണക്കിന് കണ്ടെയിനറുകളിലായി ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളിലും കെട്ടിക്കിടക്കുകയാണ്. കേരളത്തിലെ വിഴിഞ്ഞത്ത് തുറമുഖം പ്രവർത്തനം സജ്ജമായാല്‍ ഇറക്കുമതി/കയറ്റുമതി സംബന്ധമായി നിലവില്‍ സംഭവിച്ചിട്ടുള്ള അപര്യാപ്തതകൾക്ക് തീർച്ച യായും പരിഹാരം ഉണ്ടാകും. ഇത് സംബന്ധമായി ഏകദേശം പതിനഞ്ച് വർഷ ങ്ങൾക്ക് മുമ്പ് ഉമ്മന്‍ചാണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാരണഭൂതന്‍ ആകുന്നതിനും വളരെ മുമ്പേ തന്നെ കേരളം സന്ദർശിക്കാനിടയായ ഒരു വിദേശ കപ്പലിലെ ക്യാപ്ടന്‍ പറഞ്ഞത് “വിഴിഞ്ഞത്ത് തുറമുഖ പദ്ധതി, ഏറ്റവും ആവശ്യമാണെന്നും ജോലി സാധ്യത 1:6 , എന്ന് വച്ചാല്‍ തുറമുഖത്തിനകത്ത് ഒരാൾക്ക് ജോലി കിട്ടുമ്പോള്‍ പുറത്ത് ആറുപേർക്ക് തൊഴില്‍ ലഭ്യമാകും എന്നാണ്. ആയിരക്കണക്കിന് പേർക്ക് ജോലി കിട്ടുമെന്നത് വലിയ കാര്യമാണ്, എങ്കിലും അതിലും വലുതായ കാര്യം രാജ്യത്തിൻെറ സമ്പദ് വ്യവസ്ഥക്ക് ഭീമമായ സംഭാവന നൽകാനാകുമെന്നതാണ് .
വിഴിഞ്ഞത്ത് ഭൂ പ്രകൃതി കൊണ്ടുതന്നെ കടലിന് ഒരു പ്രത്യേകതയുള്ളതായി കണ്ടെത്തി. അതാകട്ടെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലാത്ത കാര്യവുമാണ്. എത്ര വലിയ വേലിയേറ്റം ഉണ്ടായാലും വേലി ഇറക്കം എത്ര ഗുരുതരം ആയാലും തുറമുഖ ഭാഗത്ത് ആഴം ഒരിക്കലും കുറയില്ല, ഇക്കാര്യം തെളിയിക്കപ്പെട്ടതാണ്. വിഴിഞ്ഞം തുറുമുഖ പദ്ധതി ഭാഗത്തെ ആഴം വർഷ ത്തില്‍ 365 ദിവസവും 24 മണിക്കൂറും ഒരേ നിലയില്‍ മാറ്റമില്ലാതെ നിലകൊള്ളുന്നതായി പരീക്ഷിച്ചു മനസ്സിലാക്കിയതാണ്. വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത് അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍ തന്നെയാണ്, പനാമ കടലിടുക്കും, മലാവി കടലിടുക്കും പോലെ വിഴിഞ്ഞം പ്രയോജനപ്പെടുത്താന്‍ കഴിയും, ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുമുള്ള കപ്പലുകള്‍ ചരക്കു ഇറക്കാനും കയറ്റാനുമായി വ്യത്യസ്ത തുറമുഖ ലക്ഷ്യങ്ങളിലേക്ക് പോകുമ്പോള്‍ സഞ്ചാര ദൂരം പലപ്പോഴും കൂടുതലായിപ്പോകും, വിഴിഞ്ഞം അതുകൊണ്ട് സഞ്ചാര ദൂരം കുറയ്ക്കുന്ന എളുപ്പ കപ്പല്‍ ചാനല്‍ എന്ന നിലയില്‍ (പനാമ കടലിടുക്കും, മലാവി കടലിടുക്കും പോലെ) വിദേശ കപ്പലുകൾക്കാ യി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് കേരളത്തിന് വളരെ സാമ്പത്തിക നേട്ടം ഉണ്ടാക്കിത്തരും. പതിനഞ്ച് വർഷ ങ്ങൾക്ക് മുമ്പ് വിഴിഞ്ഞം സന്ദർശിച്ച ദുബായിലെ ജബല്‍ അലി തുറമുഖത്തിൻെറ ചെയർമാനോട് പറഞ്ഞത് വിഴിഞ്ഞം, തുറമുഖ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും അത് വേണ്ടതുപോലെ പ്രയോജനപ്പെടുത്തിയാല്‍ കേരളത്തിന് സാമ്പത്തികമായി വളരെ ഗുണകരമാകുമെന്നും പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പായാല്‍ കേരളം ഒരു അന്താരാഷ്‌ട്ര വ്യാപാര മേഖലയായി പരിണമിക്കും. ഇന്ത്യയുടെ ഇന്നത്തെ ചരക്കിൻെറ 70% വും സിംഗപ്പൂര്‍, കൊളംബോ, ദുബായ് പോർട്ടുകളിലൂടെയാണ് കയറ്റി, ഇറക്കല്‍ നടക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായാല്‍ അതിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന വ്യാപാര മൂല്യം പ്രതിവർഷം 20,000 കോടിയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ഏതു വിധത്തിലായാലും വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാകണം, ആയിരക്കണക്കിന് പേർക്ക് അതുമായി ബന്ധപ്പെട്ട് വ്യത്യസ്ത തുറകളിലായി ജോലി ലഭിക്കും, യുവാക്കളും യുവതികളും വിദേശത്തേക്ക് ജോലി നേടിയും ജോലി തേടിയും പോകുന്നത് ഒരു പരിധിവരെ ഒഴിവാകുകയും ചെയ്യും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരെ കൂടുതല്‍ വളർച്ച പ്രാപിക്കും.