Indian Jobs live on 1.12.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

STATE/CENTRAL GOVERNMENT JOBS

1. പരിശീലകനെ ആവശ്യമുണ്ട്
എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പുതുതായി ആരംഭിക്കുന്ന സ്റ്റേറ്റ് ലെവൽ ഖേലോ ഇന്ത്യ സെന്ററിലേക്ക് ബാഡ്മിന്റൺ പരിശീലകനെ ആവശ്യമുണ്ട്. യോഗ്യത : ബാഡ്മിന്റണിൽ അന്തർ ദേശീയ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു മെഡലുകൾ നേടിയിരിക്കണം. പ്രായപരിധി : നാൽപതു വയസ്സിൽ താഴെ. താൽപര്യമുള്ളവർ അപേക്ഷകൾ ഡിസംബർ അഞ്ചിന് മുൻപായി ജില്ലാ സ്പോർട്സ് കൗൺസിലിൽ സമർപ്പിക്കണം. ഫോൺ : 0484 2367580, 9746773012
ഇ-മെയിൽ : sportscouncilekm@gmail.com
2. അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്. പ്രായപരിധി – 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിയ്ക്കന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 9ന് രാവില 11ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ സ്വീകരിയ്ക്കുന്ന അവസാന തീയതി ഡിസംബർ 6ന് വൈകിട്ട് അഞ്ചുവരെ
3. ടെക്‌നിഷ്യൻ തസ്തികയിൽ ഒഴിവ്
ഗവ. മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി-ആം ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുണ്ട്. യോഗ്യത : പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു (സയൻസ് ), റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ. അവസാന തീയതി :ഡിസംബർ 7. ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഹാജരാവണം
4. സിഐഎസ്എഫിൽ കോൺസ്‌റ്റബിൾ ആകാം; 787 ഒഴിവുകൾ|CISF റിക്രൂട്ട്മെന്റ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) 787 കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക് 2022 ഡിസംബർ 20 വരെ അപേക്ഷിക്കാം. www.cisfrectt.in
പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം.
കുക്ക്,
കോബ്ലർ,
ബാർബർ,
വാഷർമാൻ,
സ്വീപ്പർ,
പെയിന്റർ,
മേസൺ,
പ്ലമർ,
മാലി,
വെൽഡർ,
ടെയ്‌ലർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. 8 എണ്ണം ബാക്‌ലോഗ് ഒഴിവും 77 ഒഴിവ് വിമുക്തഭടന്മാർക്കുള്ളതുമാണ്.
രാജ്യത്തെവിടെയും നിയമനം ലഭിക്കാം.
ശമ്പളം: 21,700–69,100 രൂപ. മറ്റ് അലവൻസുകളുമുണ്ട്.
പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 18– 23. അർഹർക്ക് ഇളവുണ്ട്.
യോഗ്യത: മട്രിക്കുലേഷൻ / തത്തുല്യം. അൺസ്‌കിൽഡ് ട്രേഡായ സ്വീപ്പർ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കുന്നവർക്ക് ആ ട്രേഡിൽ ഐടിഐ പരിശീലനമുണ്ടെങ്കിൽ മുൻഗണന.
ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാർക്ക്: 170 സെ.മീ (എസ്‌ടിക്ക്: 162.5 സെ.മീ), നെഞ്ചളവ്: 80–85 സെ.മീ (എസ്‌ടിക്ക്: 76–81 സെ.മീ), തൂക്കം: ആനുപാതികം. സ്ത്രീകൾക്ക്: 157 സെ.മീ (എസ്‌ടിക്ക്: 150 സെ.മീ.) തൂക്കം: ആനുപാതികം.
കാഴ്‌ചശക്‌തി: ദൂരക്കാഴ്‌ച കാഴ്‌ചാസഹായികൾ കൂടാതെ 6/6, 6/9. വർണാന്ധതയോ നിശാന്ധതയോ കോങ്കണ്ണോ പാടില്ല. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ എന്നിവ അയോഗ്യതകളാണ്. നല്ല ആരോഗ്യം വേണം. വിമുക്‌തഭടൻമാരുടെ ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. ഇവർക്കു ശാരീരികക്ഷമതാ പരിശോധന ഉണ്ടാകില്ല.
തിരഞ്ഞെടുപ്പു രീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, രേഖ പരിശോധന, ട്രേഡ് ടെസ്‌റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തും.
ശാരീരികക്ഷമതാ പരീക്ഷ: പുരുഷന്മാർക്ക്: ആറര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. സ്ത്രീകൾക്ക്: 4 മിനിറ്റിൽ 800 മീറ്റർ ഓട്ടം.
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.cisfrectt.in ൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഒരു ട്രേഡിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
5. ഐ.ടി. അസിസ്റ്റന്റ് കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.
6. ആവശ്യമുണ്ട്
വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ഇക്കോ ലോഡ്ജ് ഇടുക്കി , പീരുമേട്, എന്നി സ്ഥാപനങ്ങളിലെ വെയ്റ്റർ , ഹൌസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, കിച്ചൻ മേറ്റി എന്നി തസ്തികകളിലേക് ദിവസ വേദനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷ ഫോറത്തിനും ഏറ്റു വിവരങ്ങൾക്കും താഴെ തന്നിരിക്കുന്ന ലിങ്ക് നോക്കുക
www.kerala-tourism.org/recruitments
LAST DATE- 8/12/2022
7. ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ
തൃപ്പുണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവിധ ലിപികൾ വായിക്കുവാനും എഴുതുവാനുമുള്ള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുള്ള പ്രാവിണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകർത്തെഴുത്തിലുമുള്ള പരിചയം, കയ്യക്ഷരം നല്ലതായിരിക്കണം തുടങ്ങിയവ അഭിലഷണീയം.
താത്പര്യമുള്ളവർ ഡിസംബർ 6ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
8. അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
കണ്ണൂർ ഗവ: ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഡിസംബർ 12നു രാവിലെ 11നു കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.
9. ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ ജോലി നോക്കുന്ന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികരി മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ഡിസംബർ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2743783
10. സ്കിൽ ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് വർഷം പ്രവൃത്തി പരിചയത്തോടെയുള്ള എം.ബി എ. അല്ലെങ്കിൽ ബി.ബി.എ, സോഷ്യോളജി/ സോഷ്യൽ വെൽഫെയർ / ഇക്കണോമിക്സ് എന്നിവയിൽ ബിരുദം. ബിരുദം/ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡിജിടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്കി ലിലുള്ള പരിശീലനവും. ഇംഗ്ലീഷിലും കമ്പ്യൂട്ടറിലും പ്രാവീണ്യമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ഡിസംബർ 1 ന് രാവിലെ 11 ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 04829 292678
11. സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവ്
കോട്ടയം: വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെളളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ്. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. അപേക്ഷകൻ അതത് കുടുംബശ്രീ സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം. കുടുംബശ്രീ അയൽക്കൂട്ടം/ ഓക്‌സിലറി ഗ്രൂപ്പ് അംഗമാകണം. ബി.കോം, ടാലി യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻ) അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 നവംബർ 26ന് 20നും 35 നും മധ്യേ. കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവരാണെങ്കിൽ 45 വയസ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും വിശദാംശങ്ങളും www.kudumbashree.org എന്ന വെബ് സൈറ്റിൽ ലഭിക്കും. 2022 ഡിസംബർ 12ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2302049.
12. കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനത്തിനു സമാന തസ്തികയില്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികരി മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍, അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2743783
തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനത്തിനു സമാന തസ്തികയില്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികരി മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍, അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2743783
13. ട്രഷറി വകുപ്പില്‍ നിയമനം
ട്രഷറി വകുപ്പില്‍ സീനിയര്‍/ജൂനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരുടെയും ഒരു കമ്പ്യൂട്ടര്‍ ടീം ലീഡറുടെയും തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ജോലി ചെയ്യാന്‍ സന്നദ്ധരായവരാകണം അപേക്ഷകര്‍. വിവരങ്ങള്‍ക്ക് : http://www.treasury.kerala.gov.in
14. വീഡിയോ സ്ട്രിങ്ങര്‍ അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫണല്‍ ക്യാമറയും നൂതമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം.
പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. യോഗ്യതയും നിബന്ധകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലും ഓഫീസ് നോട്ടീസ് ബോര്‍ഡിലും നല്‍കിയിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ ഡിസംബര്‍ ഒന്നിനകം careersdiotvm@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 04712731300.
15. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർമാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയിൽ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾ എഴുത്തും വായനയും അറിയണം. എസ്.എസ്.എൽ.സി പാസായവർ അപേക്ഷിക്കരുത്.
അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ/തപാൽ മാർഗമോ ശിശു വികസനപദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 1
ഫോൺ നമ്പർ- 04692997331
16. കാഞ്ഞൂരിലെ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാഞ്ഞൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക കാഞ്ഞൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
17. തുറവൂരിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തുറവൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം
18. അങ്കമാലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു
. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം
19. വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ഡിസംബർ 14വരെ സമർപ്പിക്കാം.
ജനറൽ റിക്രൂട്ട്മെന്റ്: മെക്കാനിക്കൽ എൻജിനീയർ (ജലഗതാഗതം), പി.ആർ ഓഫിസർ (സർവകലാശാലകൾ), അസി. എൻജിനീയർ (കെ.എസ്.ഇ.ബി), മെക്കാനിക്കൽ ഓപറേറ്റർ (ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ), സെയിൽസ് അസിസ്റ്റന്റ് (ഹാൻഡ്‍ലൂം കോർപറേഷൻ), സംഗീത അധ്യാപകർ (വിദ്യാഭ്യാസം), വർക് സൂപ്രണ്ട്, മെക്കാനിക് (അഗ്രികൾചറൽ ഡെവലപ്മെന്റ്), ലൈൻമാൻ (പബ്ലിക് വർക്സ്), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (വനംവകുപ്പ്).
സ്പെഷൽ റിക്രൂട്ട്മെന്റ്: എൻജിനീയർ ഇൻ ചാർജ് (മാരിടൈം ബോർഡ് -എസ്.ടി), അസി. പ്രഫസർ (വിവിധ വിഷയങ്ങൾ -എസ്.സി/എസ്.ടി), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, നോൺ വൊക്കേഷനൽ ടീച്ചർ മാത് സ് (എസ്.ടി), ഹയർ സെക്കൻഡറി അധ്യാപകർ കെമിസ്ട്രി, ഫിസിക്സ് (എസ്.ടി), സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (എസ്.സി/ എസ്.ടി), ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (എസ്.സി/ എസ്.ടി), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (എസ്.ടി വിമുക്തഭടൻ), വാച്ച്മാൻ (കെ.എസ്.ഐ.ഡി.സി എസ്.സി/എസ്.ടി), ലിഫ്റ്റ് ഓപറേറ്റർ (വിവിധ വകുപ്പുകൾ എസ്.ടി), അസി. പ്രഫസർ റേഡിയോ ഡയഗ്നോസിസ്, ലെക്ചറർ കമേഴ്സ്യൽ പ്രാക്ടീസ് (സാങ്കേതിക വിദ്യാഭ്യാസം) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യത, ഒഴിവുകൾ ഉൾപ്പെടെ വിശദ വിവരങ്ങൾ www.keralapsc.gov.in/notification ലിങ്കിൽ ലഭ്യമാണ്.
20. . ആർ.സി.സിയിൽ അപ്രന്റീസ് നിയമനം
റീജിയണൽ ക്യാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജീനിയറിങ് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീറിങ് അപ്രന്റിസുകളുടെ നിയമനത്തിന് 2022 ഡിസംബർ 5 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
21. . അസി. പ്രൊഫസർ: ഇന്റർവ്യൂ രണ്ടിന്
കണ്ണൂർ ഗവ.ആയുർവേദ കോളേജിലെ സ്ത്രീരോഗ വകുപ്പിൽ അസി. പ്രൊഫസറെ നിമയിക്കാൻ 2022 ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് പരിയാരം ഗവ.ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0497 2800167
22. . കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പവർ ഗ്രിഡിൽ 800 ഒഴിവ്
⭕ഫീൽഡ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ)
ഒഴിവ്: 50
യോഗ്യത: BE/ BTech/ BSc (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ്/ പവർ എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ)) പരിചയം: ഒരു വർഷം
⭕ഫീൽഡ് എഞ്ചിനീയർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)
ഒഴിവ്: 15
യോഗ്യത: BE/BTech/ BSc (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്) ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/
പരിചയം: ഒരു വർഷം
⭕ഫീൽഡ് എഞ്ചിനീയർ (IT)
ഒഴിവ്: 15
യോഗ്യത: BE/ BTech/ BSc (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എൻജിനീയർ/ ഇൻഫർമേഷൻ ടെക്നോളജി)
പരിചയം: ഒരു വർഷം
⭕ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ) ഒഴിവ്: 15
യോഗ്യത: ഡിപ്ലോമ (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ്/ പവർ എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ)) പരിചയം: ഒരു വർഷം
⭕ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)
ഒഴിവ്: 240
യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
പ്രായപരിധി: 29 വയസ്സ്
അപേക്ഷ ഫീസ്
SC/ ST/ PWBD/ Ex – SM: ഇല്ല ഫീൽഡ് എഞ്ചിനീയർ ഇലക്ട്രിക്കൽ/E&T/IT): 400 രൂപ ഫീൽഡ് സൂപ്പർവൈസർ ഇലക്ട്രിക്കൽ/E& C): 300രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് – https://www.powergrid.in/sites/default/files/Advt.pdf
അപേക്ഷാ ലിങ്ക്-
Powergrid.in/recruitment-fefs-2022-rdss-scheme
23. വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കണ്ണൂര്‍ സര്‍വകലാശാല തലശ്ശേരി ഡോ .ജാനകി അമ്മാള്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി. എജുക്കേഷന്‍ സെന്ററിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
എല്‍ സി/എ ഐ വിഭാഗത്തില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ഒന്നിനു രാവിലെ 9:45 നു താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ് . https://www.kannuruniversity.ac.in/en/
24. കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.
25. പാര്‍ട്ട് ടൈം അധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്ട്, മ്യൂസിക് എന്നിവയില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ അദ്ധ്യാപകരെയും അറബിക്കിന് ഗസ്റ്റ് ലക്ചറെയും നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ ഒന്നിനു രാവിലെ 11ന് അഭിമുഖത്തിനു ഹാജരാകണം. ഫോണ്‍: 0495 2992701
26. എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നെറ്റ്മേക്കർ തസ്തികയിൽ ഒ.ബി.സി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്
യോഗ്യത: പത്താം ക്ലാസ്, വല നിർമാണത്തിലും
അതിന്റെ കേടുപാടുകൾ തീർക്കുന്നതിലുമുള്ള അറിവ്.
പ്രായപരിധി 18-25 വയസ്( നിയമാനുസൃത വയസിളവ് അനുവദനീയം).ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒൻപതിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം

27. ഡെപ്യൂട്ടേഷന്‍ നിയമനം
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: http://www.kelsa.nic.in .
28. എല്‍ ഡി ക്ലാര്‍ക്ക് ഡെപ്യൂട്ടേഷന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ എല്‍.ഡി. ക്ലാര്‍ക്ക് (ശമ്പള സ്‌കെയില്‍ 26,500-60,700) തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ സേവനം ചെയ്യാന്‍ താല്‍പ്പര്യമുള്ള കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വരായിരിക്കണം.
അപേക്ഷ, ബയോഡാറ്റാ, കേരള സര്‍വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ഡിസംബര്‍ 15 നകം ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം-695 011 (ഫേണ്‍ നമ്പര്‍: 0471-2553540) എന്ന വിലാസത്തില്‍ ലഭ്യമാക്കണം
29. താത്ക്കാലിക നിയമനം
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.
അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം.
Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം.
താത്പര്യമുള്ളവർ www.cdit.org ൽ ഡിസംബർ 9ന് വൈകിട്ട് 5നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ്‌ ചെയ്യണം.
30. വാക്-ഇൻ-ഇന്റർവ്യൂ
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഡിസംബർ 5ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.
31. സീനിയർ റസിഡന്റ് കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ ഒന്നു വീതം താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 14. വിവരങ്ങൾക്ക്: www.rcctvm.gov.in
32. . കൺസൾട്ടന്റ് (മാർക്കറ്റിംഗ്) നിയമനം
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ടിൽ ഒരു കൺസൾട്ടന്റിന്റെ (മാർക്കറ്റിംഗ്) താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.kfri.res.in
33. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ താത്കാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക് ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ, റിസർച്ച് നഴ്‌സ് എന്നിവരെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബർ മൂന്നിന് രാവിലെ 9.30 ന് മലബാർ കാൻസർ സെന്ററിൽ നടക്കും. ഫോൺ: 0490 2399249. വെബ്‌സൈറ്റ്: www.mcc.kerala.gov.in
34. തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി കാന്റീനിലേക്ക് കുക്ക്, അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി യോഗ്യതയും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 50 വയസ്സിൽ താഴെ. കുക്ക് തസ്തികയിലേക്ക് പ്രതിദിന വേതനം 700 രൂപ. അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് 500 രൂപ.
താല്പര്യമുള്ളവർ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൻ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
35. . എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളരെ താത്ക്കാലിക നിയമനം നടത്തുന്നു.
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.
അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം.
താത്പര്യമുള്ളവർ www.cdit.org ൽ ഡിസംബർ 9ന് വൈകിട്ട് 5നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ്‌ ചെയ്യണം
37. NABARD Recruitment 2022
പോസ്റ്റ് ; Senior Project Assistant
ക്വാളിഫിക്കേഷൻ ; B.Tech/B.E
ശമ്പളം ; 80000(Per Month)
ലാസ്റ്റ് ഡേറ്റ് ; 15-12-2022
nabard.org വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
38. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Forest Boat Driver
ക്വാളിഫിക്കേഷൻ ; 10th
ശമ്പളം ; 26,500 – 60,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
39. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Music Teacher
ക്വാളിഫിക്കേഷൻ ; Graduate, 10th, Diploma
ശമ്പളം ; 35,600 – 75,400/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
40. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Mechanical Engineer
ക്വാളിഫിക്കേഷൻ ; B.E, B.Tech
ശമ്പളം ; 63,700-1,23,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
41. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Lineman
ക്വാളിഫിക്കേഷൻ ; 10th, ITI
ശമ്പളം ; 26,500 – 60,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
42. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Work Superintendent
ക്വാളിഫിക്കേഷൻ ; 10th, ITI, Diploma
ശമ്പളം ; 26,500 – 60,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
43. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Sales Assistant
ക്വാളിഫിക്കേഷൻ ; 10th,
ശമ്പളം ; 5,520 – 8,390/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
44. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Mechanical Operator
ക്വാളിഫിക്കേഷൻ ; 10th, ITI
ശമ്പളം ; 17,000 – 37,500/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
45. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Pump Operator
ക്വാളിഫിക്കേഷൻ ; 7th
ശമ്പളം ; 25,100 – 57,900/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
46. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Secretary and Finance Manager
ക്വാളിഫിക്കേഷൻ ; BA, B.Com, B.Sc
ശമ്പളം ; 29,180 – 43,640/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
47. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Assistant Engineer
ക്വാളിഫിക്കേഷൻ ; B.E, B.Tech
ശമ്പളം ; 40,975 – 81,630/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
48. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Public Relations Officer
ക്വാളിഫിക്കേഷൻ ; Post Graduate, PG Diploma
ശമ്പളം ; . 59,300 – 1,20,900/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
49. UPSC Jobs 2022
സ്ഥാപനം ; Union Public Service Commission
പോസ്റ്റ് ; Senior Agricultural Engineer, Agricultural Engineer, Assistant Director, Assistant Chemist, Assistant Hydrogeologist
ക്വാളിഫിക്കേഷൻ ; Master’s Degree, Bachelor degree, LLB, BE/ B.Tech
ലാസ്റ്റ് ഡേറ്റ് ; 1st December 2022.
upsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
50. CRIS Jobs 2022
സ്ഥാപനം ; Centre for Railway Information Systems
പോസ്റ്റ് ; Junior Electrical Engineer, Junior Civil Engineer, Executive
ക്വാളിഫിക്കേഷൻ ;Diploma, Graduate, Post Graduate, MBA
ശമ്പളം ; 35400/- Per Month
ലാസ്റ്റ് ഡേറ്റ് ; 20th December 2022
cris.org.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം

51*MAHAGENCO Jobs 2022*
സ്ഥാപനം ; Maharashtra State power Generation Company Limited
പോസ്റ്റ് ; Assistant Engineer, Junior Engineer
ക്വാളിഫിക്കേഷൻ ; Bachelors’ Degree, Diploma
ശമ്പളം ; 49210-119315/- per month
ലാസ്റ്റ് ഡേറ്റ് ; 17th December 2022
mahagenco.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
52. NIT Calicut Recruitment 2022
സ്ഥാപനം ; National Institute of Technology Calicut (NIT Calicut)
പോസ്റ്റ് ; Attendant (Hostel)
ക്വാളിഫിക്കേഷൻ ; 10th
ശമ്പളം ; .595/- Per Day
ലാസ്റ്റ് ഡേറ്റ് ; 07-Dec-2022.
nitc.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
53. Calicut University Recruitment 2022
സ്ഥാപനം ; University of Calicut (Calicut University)
പോസ്റ്റ് ; Deputy Director of Physician Education
ലാസ്റ്റ് ഡേറ്റ് ; 16-Dec-2022
വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
54. NALCO Recruitment 2022
സ്ഥാപനം ; National Aluminium Company Limited (NALCO)
പോസ്റ്റ് ; Trade Apprentices
ക്വാളിഫിക്കേഷൻ ; 10th, ITI, 12th, B.Sc
ലാസ്റ്റ് ഡേറ്റ് ; 07-Dec-2022
വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
55. Directorate of Fisheries Mizoram Recruitment 2022
സ്ഥാപനം ; Directorate of Fisheries Mizoram
പോസ്റ്റ് ; Fishery Demonstrator
ക്വാളിഫിക്കേഷൻ ; 12th
ശമ്പളം ; 16,920/- Per Month
ലാസ്റ്റ് ഡേറ്റ് ; 19-Dec-2022
fisheries.mizoram.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
56. IIT BHU Recruitment 2022
സ്ഥാപനം ; Indian Institute of Technology BHU (IIT BHU)
പോസ്റ്റ് ; MTS/Project Assistant
ക്വാളിഫിക്കേഷൻ ; 12th
ശമ്പളം ; 15000/- Per Month
ലാസ്റ്റ് ഡേറ്റ് ; 11-Dec-2022.
iitbhu.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
57. DOT Recruitment 2022
സ്ഥാപനം ; Department of Telecommunication (DOT)
പോസ്റ്റ് ; Junior Telecom Officer
ക്വാളിഫിക്കേഷൻ ; 12th, Diploma, Degree, BE/ B.Tech, Graduation, Post Graduation
ശമ്പളം ; 25,500 – 1,51,100/-Per Month
ലാസ്റ്റ് ഡേറ്റ് ; 05-Jan-2023
dot.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
58. India Post Recruitment 2022
പോസ്റ്റ് ; Mail guard
ക്വാളിഫിക്കേഷൻ ; 12th
ശമ്പളം ; 21700 – 69100/-
ലാസ്റ്റ് ഡേറ്റ് ; 14/12/2022
www.indiapost.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
59. India Post Recruitment 2022
പോസ്റ്റ് ; Postman
ക്വാളിഫിക്കേഷൻ ; 12th
ശമ്പളം ; 21700 – 69100/-
ലാസ്റ്റ് ഡേറ്റ് ; 14/12/2022
www.indiapost.gov.inവെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
60. ITBP Recruitment 2022
പോസ്റ്റ് ; Constable
ക്വാളിഫിക്കേഷൻ ; 10th.,One year ITI Certificate or Two years Diploma.
ശമ്പളം ; 21700 – 69100/-
ലാസ്റ്റ് ഡേറ്റ് ; 22/12/2022
www.itbpolice.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
61. MPPEB Recruitment 2022
സ്ഥാപനം ; Madhya Pradesh Professional Examination Board
പോസ്റ്റ് ; Excise Constable
ക്വാളിഫിക്കേഷൻ ; 12th
ലാസ്റ്റ് ഡേറ്റ് ; 24/12/2022
www.peb.mp.gov.in . വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
62. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഒഴിവ്
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ഡ്രായിങ്/പെയിന്റിങ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. കുട്ടികളുടെ പുസ്തകങ്ങൾക്കുവേണ്ടി ചിത്രീകരണങ്ങൾ രചിച്ചുള്ള പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും സഹിതം ഡിസംബർ 5ന് വൈകിട്ട് അഞ്ചിനകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034. വിവരങ്ങൾക്ക് www.ksicl.org, 0471-2333790, 8547971483.
63. Calicut University Recruitment 2022
സ്ഥാപനം ; University of Calicut (Calicut University)
പോസ്റ്റ് ; Deputy Director of Physician Education
ലാസ്റ്റ് ഡേറ്റ് ; 16-Dec-2022
വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
64. Puducherry Transport Recruitment 2022
സ്ഥാപനം ; Transport Department, Puducherry
പോസ്റ്റ് ; Enforcement Assistant, Junior Engineer/ Assistant Motor Vehicles Inspector
ക്വാളിഫിക്കേഷൻ ;Bachelor’s Degree in Automobile
ലാസ്റ്റ് ഡേറ്റ് ; 11th December 2022
transport.py.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
65. DRDO പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
⭕️പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം
⭕️ 1061 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
⭕️വനിതകൾക്ക് അപേക്ഷാ ഫീസ് വേണ്ട
⭕️ Experience ആവശ്യമില്ല
⭕️മാസ ശമ്പളം: Rs.35,400 – 1,12,400/-
⭕️അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
https://www.jobseakerz.com/2022/10/drdo-ceptam-recruitment-2022-apply.html
66. സ്ഥാപനം ; Technovation manpower solution
പോസ്റ്റ് ; Telesales Executive
ശമ്പളം ; 15000 – 20000/-
ക്വാളിഫിക്കേഷൻ ; Any Graduate
എക്സ്പീരിയൻസ് ആവശ്യമില്ല .
ലിങ്ക് വഴി അപ്ലൈ ചെയ്യാം
kcmd.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
67. BECIL Recruitment 2022
സ്ഥാപനം ;Broadcast Engineering Consultants India Limited (BECIL)
പോസ്റ്റ് ; OT Technician, Patient Care Coordinator
ക്വാളിഫിക്കേഷൻ ; 12th, Diploma, Degree, B.Sc
ശമ്പളം ; 18,462 – 22,178/- Per Month
ലാസ്റ്റ് ഡേറ്റ് ; 07-Dec-2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
68. NJILOMD Recruitment 2022
സ്ഥാപനം ;National JALMA Institute for Leprosy and Other Mycobacterial Diseases (NJILOMD)
പോസ്റ്റ് ; Project Assistant
ക്വാളിഫിക്കേഷൻ ; Diploma in Engineering & Technology, B.Sc
ശമ്പളം ; 23200/- Per Month
ലാസ്റ്റ് ഡേറ്റ് ; 07-Dec-2022
jalma-icmr.org.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
69. BSDMA Recruitment 2022
സ്ഥാപനം ; Bihar State Disaster Management Authority (BSDMA)
പോസ്റ്റ് ; Senior Advisor, Public Relation Officer
ക്വാളിഫിക്കേഷൻ ; Diploma, Degree, Masters Degree
ശബളം ; 40,000 – 80,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 19-Dec-2022
bsdma.org ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
70. DHFW Tripura Recruitment 2022
സ്ഥാപനം ; Department of Health and Family Welfare Tripura (DHFW Tripura)
പോസ്റ്റ് ; Staff Nurse
ക്വാളിഫിക്കേഷൻ ; Diploma in General Nursing and Midwifery, B.Sc Nursing
ശബളം ; 26,025/- Per Month
ലാസ്റ്റ് ഡേറ്റ് ; 12-Dec-2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
71. BITS Pilani Recruitment 2022
സ്ഥാപനം ; Birla Institute of Technology and Science Pilani (BITS Pilani)
പോസ്റ്റ് ; Technician
ക്വാളിഫിക്കേഷൻ ; Diploma, Degree
ശബളം ; 25,500/- Per Month
ലാസ്റ്റ് ഡേറ്റ് ; 04-Dec-2022
bits-pilani.ac.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
72. DGLL Recruitment 2022
സ്ഥാപനം ; Directorate General of Lighthouses and Lightships (DGLL)
പോസ്റ്റ് ; Technician
ക്വാളിഫിക്കേഷൻ ; 10th, Diploma in Electrical/ Mechanical Engineering
ശബളം ; 21,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 19-Dec-2022
dgll.nic.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
73. Bidhannagar Municipal Corporation Recruitment 2022
സ്ഥാപനം ; Bidhannagar Municipal Corporation
പോസ്റ്റ് ; Executive Engineer
ക്വാളിഫിക്കേഷൻ ; Diploma, BE/ B.Tech in Electrical Engineering
ശബളം ; 40,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 01-Dec-2022
bmcwbgov.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
74. Syama Prasad Mookerjee Port Recruitment 2022
സ്ഥാപനം ; Syama Prasad Mookerjee Port
പോസ്റ്റ് ; Executive Engineer, Permanent Way Inspector
ക്വാളിഫിക്കേഷൻ ; Degree in Civil Engineering, Diploma in Civil Engineering
ശബളം ; 42,550 – 75,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 22-Dec-2022
smportkolkata.shipping.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
75. PJTSAU Recruitment 2022
സ്ഥാപനം ; Professor Jayashankar Telangana State Agricultural University (PJTSAU)
പോസ്റ്റ് ; Data Recorder
ക്വാളിഫിക്കേഷൻ ; Diploma, B.Sc
ശബളം ; 13,582/- Per Month
ലാസ്റ്റ് ഡേറ്റ് ; 12-Dec-2022
pjtsau.edu.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
76. AIIMS Bhopal Recruitment 2022
സ്ഥാപനം ; All India Institute of Medical Sciences Bhopal (AIIMS Bhopal)
പോസ്റ്റ് ; Nursing Superintendent
ക്വാളിഫിക്കേഷൻ ; Diploma, Degree, B.Sc, Masters Degree, MCA, MD, MS, MHA, Post Graduation Degree
ശബളം ; 56,100 – 2,18,200/- Per Month
ലാസ്റ്റ് ഡേറ്റ് ; 31-Dec-2022
aiimsbhopal.edu.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്

77. RGCB Recruitment 2022
സ്ഥാപനം ; Rajiv Gandhi Centre for Biotechnology (RGCB)
പോസ്റ്റ് ; Project Associate – I
ക്വാളിഫിക്കേഷൻ ; Masters Degree
ശബളം ; 25,000 – 31,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 02-Dec-2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
78. KSCB Recruitment 2022
സ്ഥാപനം ; Kerala State Cooperative Bank Limited (KSCB)
പോസ്റ്റ് ; Chief Finance Officer
ക്വാളിഫിക്കേഷൻ ; CA, Degree, BE/ B.Tech, MBA, CAIIB, Graduation
ശബളം ; 25,000 – 31,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 04-Dec-2022
keralacobank.com ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
79. SCTIMST Recruitment 2022
സ്ഥാപനം ; Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST)
പോസ്റ്റ് ; Technical Assistant
ക്വാളിഫിക്കേഷൻ ; M.Sc
ശബളം ; Rs. 30,300/- Per Month
ലാസ്റ്റ് ഡേറ്റ് ; 08-Dec-2022
sctimst.ac.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
80. HOCL Recruitment 2022
സ്ഥാപനം ; Hindustan Organic Chemicals Limited (HOCL)
പോസ്റ്റ് ; Junior Assistant Technician
ക്വാളിഫിക്കേഷൻ ; ITI
ശബളം ; 23,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 12-Dec-2022
hocl.gov.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
81. MCC Kerala Recruitment 2022
സ്ഥാപനം ; Malabar Cancer Centre (MCC Kerala)
പോസ്റ്റ് ; Junior System Analyst, Resident Pharmacist
ക്വാളിഫിക്കേഷൻ ; Diploma, Degree, B.Sc, MLT, D.Pharm, B.Pharm, GNM,
ശബളം ; 12000-25700/- Per Month
ലാസ്റ്റ് ഡേറ്റ് ; 03-Dec-2022
mcc.kerala.gov.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
82. KSWMP Recruitment 2022
സ്ഥാപനം ; Kerala Solid Waste Management Project (KSWMP)
പോസ്റ്റ് ; Environmental Engineer, GIS Expert
ക്വാളിഫിക്കേഷൻ ; Masters Degree, M.Tech
ശമ്പളം ; 36,000 – 55,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 10-Dec-2022
https://bit.ly/3u3RioK ലിങ്ക് വഴി അപ്ലൈ ചെയ്യാം
83. IWAI Recruitment 2022
സ്ഥാപനം ; Inland Waterways Authority of India (IWAI)
പോസ്റ്റ് ; Deputy Director (Finance and Accounts)
ക്വാളിഫിക്കേഷൻ ; Degree with professional qualification
ശമ്പളം ; 67700 – 208700/-
ലാസ്റ്റ് ഡേറ്റ് ; 17/12/2022.
ലിങ്ക് വഴി അപ്ലൈ ചെയ്യാം
84. Income Tax India Recruitment 2022
സ്ഥാപനം ; Income Tax Department
പോസ്റ്റ് ; Inspector of Income Tax,Tax Assistant,Multi Tasking Staff (MTS)
ക്വാളിഫിക്കേഷൻ ; 10th , Degree ,Data Entry Speed of 8000 Key depressions per hour.
ശമ്പളം ; 34800/-
ലാസ്റ്റ് ഡേറ്റ് ; 02/12/2022
http://incometaxkolkata.gov.in ലിങ്ക് വഴി അപ്ലൈ ചെയ്യാം
85. Income Tax India Recruitment 2022
സ്ഥാപനം ; Income Tax Department
പോസ്റ്റ് ; Inspector of Income Tax,Tax Assistant,Multi Tasking Staff (MTS)
ക്വാളിഫിക്കേഷൻ ; 10th , Degree ,Data Entry Speed of 8000 Key depressions per hour.
ശമ്പളം ; 34800/-
ലാസ്റ്റ് ഡേറ്റ് ; 02/12/2022
http://incometaxkolkata.gov.in ലിങ്ക് വഴി അപ്ലൈ ചെയ്യാം
86. കീപ്പർ തസ്തിക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫുൾടൈം കീപ്പർ തസ്തികയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലും ഒ.ബി.സി വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ ഏഴാം ക്ലാസ് പാസ്സായിരിക്കണം. ബിരുദ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. വന്യജീവികളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.01.2022ന് 18-41നും മദ്ധ്യേ. ശമ്പളം 24400-55200. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 19ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
87. പ്രോജക്ട് അസോസിയേറ്റ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ കണ്ണാടിപ്പായ സ്‌പെഷ്യൽ ബാംബൂ വെയ്‌വ്ഡ് മാറ്റ് പ്രോഡക്റ്റ്- സയന്‌റിഫിക്, ടെക്‌നിക്കൽ ആൻഡ് മാർക്കറ്റിംഗ് ഇന്റർവെൻഷൻ ഫോർ ട്രൈബൽ എംപവർമെന്റിൽ ഒരു പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക
88. ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവ്
സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിലാസം- ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695 581. കൂടുതൽ വിവരങ്ങൾക്ക്: www.tvm.simc.in. ഫോൺ: 0471 2418524, 9249432201.
89. മറൈൻ ഫിറ്റർ ആവാൻ അവസരം
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും കൊച്ചിൻ ഷിപ് യാ സംയുക്തമായി ഒരുക്കുന്ന സ്ട്രക്ടറൽ മറൈൻ ഫിറ്റർ പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബർ 30 വരെ അപേക്ഷകൾ സ്വീകരിക്കുന്നു. കൊച്ചിൻ ഷിപ് യാർഡിലെ നാലുമാസ ഇന്റേൺഷിപ് അടക്കം ആറ് മാസം നീണ്ടുനിൽക്കുന്ന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഷിപ് യാർഡിൽ തന്നെ ജോലി ലഭിക്കുന്നതാണ്. വിദേശത്തടക്കം നിരവധി തൊഴിൽ സാധ്യതകളും ഉയർന്ന ശമ്പളവും ലഭിക്കുന്ന മറൈൻ കൺസ്ട്രക്ഷൻ മേഖലയിലേക്ക് ജോലി തേടുന്ന ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ അനുബന്ധ ഐ.ടി.ഐ ട്രേഡുകൾ പഠിച്ചവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999727, 9495999651
90.. ആശുപത്രി കാന്റീനിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജോലി നേടാം
അഭിമുഖം ഡിസംബർ 5ന്
ഗവ ആയുർവേദ കോളേജ് ആശുപത്രി കാന്റീനിലേക്ക് കുക്ക്, അസിസ്റ്റൻ്റ് കുക്ക് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയും
അഞ്ചുവർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 50 വയസ്സിൽ താഴെ. കുക്ക് തസ്തികയിലേക്ക് പ്രതിദിന വേതനം 700 രൂപ. അസിസ്റ്റൻ്റ് കുക്ക് തസ്തികയിലേക്ക് 500 രൂപ.
താല്പര്യമുള്ളവർ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൻ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്
0484 2777489, 2776043.
90. അധ്യാപക നിയമനം
താനൂര്‍ ഗവ : റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഫിഷ് ആന്റ് സീഫുഡ് പ്രൊസസിംഗ് ടെക്‌നീഷ്യന്‍ വിഷയത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 1 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് ഓഫീസില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446157483 എന്ന നമ്പറില്‍ ബന്ധപ്പെടണം.
91. അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്
കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 2012ല്‍ സമാന തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 8. വിശദ വിവരങ്ങള്‍ക്ക് കുറ്റിക്കോല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 260922.
92. DRDO റിക്രൂട്ട്മെന്റ് 2022
ബോർഡിൻറെ പേര്-DRDO
തസ്തികയുടെ പേര് -Consultants
ഒഴിവുകളുടെ എണ്ണം-02
അഭിമുഖ തീയതി -19.12.2022
വിദ്യാഭ്യാസ യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം ഉണ്ടായിരിക്കണം
https://drdo.gov.in/ ലിങ്ക് വഴി അപ്ലൈ ചെയ്യാം
93. EY റിക്രൂട്ട്മെന്റ് (Tvm) 2022 – ബിരുദധാരികൾക്ക് ഇതാ സുവർണ്ണ അവസരം
ബോർഡിന്റെ പേര്- Ernst & Young Global Ltd
തസ്തികയുടെ പേര് TC_CS_IAM MS_CyberArk_Staff
ഒഴിവുകളുടെ എണ്ണം -വിവിധയിനം
അപേക്ഷിക്കേണ്ട രീതി:
•അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച്അപേക്ഷിക്കാവുന്നതാണ്.
•തസ്തികയുടെ പേജിലെ “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
•EY, career paths രജിസ്റ്റർ ചെയ്യാത്തവർ Create an Account ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷകരുടെ വിവരങ്ങൾ നൽകി തൊഴിൽ അവസരങ്ങൾക്കായി അപേക്ഷിക്കാൻ ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
•ഇതിനകം അക്കൗണ്ട് രജിസ്റ്റർ ചെയ്ത് അപേക്ഷകരും, പുതിയഅക്കൗണ്ട് Create ചെയ്യ്തവരും Email Address, Password ഉപയോഗിച്ച്അക്കൗണ്ട് ഓപ്പൺ ചെയ്യുക.
അപേക്ഷ സമർപ്പിക്കേണ്ട തസ്തിക തിരഞ്ഞെടുത്ത് വിശദവിവരങ്ങൾനൽകി ‘SUBMIT“ ചെയ്യുക.
https://careers.ey.com/ey/job/Trivandrum-TC_CS_IAM-MS_CyberArk_Staff-KL-695585/869903101/
94. തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന് കീഴിൽ വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ദൃശ്യമാധ്യമരംഗത്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്സ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കഴിവുണ്ടായിരിക്കണം.
പ്രീഡിഗ്രി / പ്ലസ് ടു അഭിലഷണീയം. പിആർഡിയിൽ പ്രവൃത്തിപരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താമാധ്യമത്തിൽ വീഡിയോഗ്രഫി, എഡിറ്റിംഗ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. തൃശൂർ ജില്ലയിൽ സ്ഥിരതാമസക്കാരും സ്വന്തമായി ഫുൾ എച്ച്ഡി കാമറയും എൽഎംവി ഡ്രൈവിംഗ് ലൈസൻസും ഉള്ളവരും ആയിരിക്കണം.
താൽപര്യമുള്ളവർ വിശദമായ അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ സെന്റർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ സമർപ്പിക്കണം.
അപേക്ഷയിൽ പേര്, വിലാസം, ഇ മെയിൽ, ഫോൺ നമ്പർ, ആധാർ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവയോടൊപ്പം, വീഡിയോ ക്യാമറ, ലാപ്ടോപ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ്വെയർ, വീഡിയോ ട്രാൻസ്മിഷനുള്ള സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഉൽപ്പെടുത്തണം.
തെറ്റായതോ അപൂർണമോ ആയ വിവരങ്ങൾ രേഖപ്പെടുത്തിയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അഭിരുചി പരീക്ഷ, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന, ടെസ്റ്റ് കവറേജ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പാനലിലേക്ക് വീഡിയോഗ്രാഫർമാരെ ഉൾപ്പെടുത്തുക.
അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ ക്രിമിനൽ കേസിൽ ഉൾപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നത് സംബന്ധിച്ച് താമസസ്ഥലം ഉൾപ്പെടുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭ്യമാക്കിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2022 ഡിസംബർ ഒന്ന്.
95. സിഡിഎസ്സുകളിൽ അക്കൗണ്ടന്റ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സിഡിഎസ്സുകളിൽ അക്കൗണ്ടന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷകർ അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. അംഗീകൃത സർവകലാശാലകളിൽ നിന്ന് ബികോം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 20നും 35നും മദ്ധ്യേ. അപേക്ഷ www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭിക്കും. 2023 ജനുവരി ഒന്നിനാണ് എഴുത്ത് പരീക്ഷ.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, തൃശ്ശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻൻ്റ് ഡ്രാഫ്റ്റും പരീക്ഷാഫീസായി അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 12 വൈകിട്ട് 5 മണി. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ ‘കുടുംബശ്രീ സി ഡി എസ് അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ – 68 0003. ഫോൺ: 0487 – 2362517
96. ഡയാലിസിസ് ടെക്നീഷ്യന്‍, സ്റ്റാഫ്‌നഴ്സ് നിയമനം
പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഗരസഭാ ഡയലിസിസ് സെന്ററില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി രണ്ട് വീതം ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ ഒന്നിന് രാവിലെ 11.30ന് പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0494 266039.
97. സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു
വേങ്ങര ബ്ലോക്കില്‍ 2022-23 വര്‍ഷം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കൃഷിശ്രീ കേന്ദ്രത്തിലേക്ക് സര്‍വീസ് പ്രൊവൈഡര്‍മാരെ (തൊഴിലാളികള്‍) നിയമിക്കുന്നു. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരും എസ്.എസ്.എല്‍.സി (ജയിച്ചവര്‍/തോറ്റവര്‍)/ ഐ.ടി.ഐ/ഐ.ടി.സി/ വി.എച്ച്.എസ്.ഇ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ ആയിരിക്കണം. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ (ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സ്, വേങ്ങര) ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായോ, വേങ്ങര ബ്ലോക്കില്‍ ഉള്‍പ്പെടുന്ന എആര്‍ നഗര്‍, എടരിക്കോട്, തെന്നല, പറപ്പൂര്‍, വേങ്ങര, കണ്ണമംഗലം, ഊരകം എന്നീ കൃഷിഭവനുകളുമായോ ബന്ധപ്പെടണം.
98. എല്‍ ഡി ക്ലാര്‍ക്ക് ഡെപ്യൂട്ടേഷന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ എല്‍.ഡി. ക്ലാര്‍ക്ക് (ശമ്പള സ്‌കെയില്‍ 26,500-60,700) തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ സേവനം ചെയ്യാന്‍ താല്‍പ്പര്യമുള്ള കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വരായിരിക്കണം.
അപേക്ഷ, ബയോഡാറ്റാ, കേരള സര്‍വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ഡിസംബര്‍ 15 നകം ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം-695 011 (ഫേണ്‍ നമ്പര്‍: 0471-2553540) എന്ന വിലാസത്തില്‍ ലഭ്യമാക്കണം
99. IREL (India) Limited റിക്രൂട്ട്മെന്റ് 2022 – 290000 രൂപ വരെ ശമ്പളം
ബോർഡിന്റെ പേര് -PESB- IREL (India) Limited
തസ്തികയുടെ പേര് -ഡയറക്ടർ (ടെക്‌നിക്കൽ)
ഒഴിവുകളുടെ എണ്ണം-വിവിധ ഇനം
അവസാന തീയതി -6/02/2023
വിദ്യാഭ്യാസ യോഗ്യത:അപേക്ഷകൻ കെമിക്കൽ/മെക്കാനിക്കൽ/മെറ്റലർജി/മൈനിംഗ് എഞ്ചിനീയറിംഗ് എന്നിവയിൽ ഒരു അംഗീകൃത സർവ്വകലാശാല/ സ്ഥാപനത്തിൽ നിന്ന് മികച്ച അക്കാദമിക് റെക്കോർഡുള്ള എഞ്ചിനീയറിംഗ് ബിരുദധാരി ആയിരിക്കണം.
പ്രായം:40-60
https://pesb.gov.in/Home/Vacancies എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം
100. Rites Ltd. റിക്രൂട്ട്മെന്റ് 2022
ബോർഡിന്റെ പേര് – RITES Ltd.
തസ്തികയുടെ പേര് -Project Planning and Coordination, Quality Assurance (QA) Expert, Environment Expert
ഒഴിവുകളുടെ എണ്ണം-04
അവസാന തീയതി-01/12/2022
യോഗ്യത:
Project Planning and Coordination, Quality Assurance (QA) Expert – B.E. / B.TECH (CIVIL)
Environment Expert – എൻവയോൺമെന്റൽ/എൻവയോൺമെന്റൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം/ബിരുദാനന്തര ഡിപ്ലോമ അല്ലെങ്കിൽ എൻവയോൺമെന്റൽ സയൻസിൽ ബിരുദാനന്തര ബിരുദമുള്ള സയൻസ് ബാച്ചിലർ, സിവിൽ/എൻവയോൺമെന്റിൽ എൻജിനീയർ ബിരുദം.
https://www.rites.com/ എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.