വ്യോംമിത്ര ഇന്ത്യയുടെ ആദ്യ ബഹിരാകാശ ‘യാത്രിക’

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിൽ യാത്ര ചെയ്യാൻ പോകുന്നത് ‘വ്യോംമിത്ര’ എന്ന പെൺ റോബോട്ടായിരിക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ്.

ഒക്റ്റോബർ ആദ്യ പകുതിയിൽ ട്രയൽ യാത്ര നടത്തും. തുടർന്നുള്ള ദൗത്യത്തിലായിരിക്കും വ്യോംമിത്ര ബഹിരാകാശത്തേക്കു പോകുക. മനുഷ്യരുടെ പ്രവൃത്തികൾ അനുകരിക്കാൻ സാധിക്കുന്ന റോബോട്ട് ആയിരിക്കും വ്യോംമിത്ര.

”കൊവിഡ് മഹാമാരി കാരണമാണ് ഗഗൻയാൻ പദ്ധതി വൈകിയത്. ഇപ്പോഴിത് അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ബഹിരാകാശത്തേക്ക് പോകുന്ന വാഹനം ഭൂമിയിലേക്ക് തിരിച്ചിറക്കുക എന്നതാണ് പ്രധാന വെല്ലുവിളി”, മന്ത്രി വിശദീകരിച്ചു.

ഇന്ത്യ കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപിക്കാനും ചന്ദ്രയാൻ ദൗത്യത്തിലുമെല്ലാം ഉപയോഗിച്ച ബഹരികാശ വാഹനങ്ങൾ ഭൂമിയിൽ തിരിച്ചിറക്കാൻ സാധിക്കുന്നവയല്ല. ഉപഗ്രഹങ്ങളും പേടകങ്ങളും ലക്ഷ്യത്തിലെത്തിക്കുന്ന മുറയ്ക്ക് സ്വയം നശിച്ചു പോകുന്ന രീതിയിലാണ് ഇവയുടെയെല്ലാം പ്രവർത്തനം.

ഇതിനു പകരം, ബഹിരാകാശ യാത്ര നടത്തി തിരിച്ച് ഭൂമിയിലിറങ്ങാൻ സാധിക്കുന്ന റീഎൻട്രി റോക്കറ്റുകളാണ് ഗഗൻയാൻ ദൗത്യത്തിനു വേണ്ടി ഐ.എസ്.ആർ.ഒ നിർമിക്കുന്നത്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.