എഡിറ്റ് ഓപ്ഷൻ വ്യാപകമാക്കി വാട്സാപ്
പരിമിതമായ തോതിൽ പരീക്ഷണാടിസ്ഥാനത്തിൽ നൽകിവന്നിരുന്ന എഡിറ്റ് ഓപ്ഷൻ ലോകവ്യാപകമാക്കി വാട്സാപ്. അയച്ച മെസേജ് ഡിലീറ്റ് ചെയ്യാൻ മാത്രമാണ് ഇതുവരെ എല്ലാവർക്കും സൗകര്യമുണ്ടായിരുന്നത്. ഡിലീറ്റ് ചെയ്താലും സന്ദേശം സ്വീകരിക്കുന്ന ആളിന് ഡിലീറ്റ് ചെയ്തതായി കാണാം. അത് യഥാർഥ സന്ദേശം വായിക്കുന്നതിനെക്കാൾ വലിയ അപകടം പലർക്കും വരുത്തിവച്ചിട്ടുണ്ടെന്ന് അനുഭവസ്ഥർ പറയും.
ചാനല്‍ എന്ന പേരില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ബ്രോഡ്കാസ്റ്റ് സര്‍വീസാണ് അടുത്ത അപ്‌ഡേറ്റ്. കൂടുതലാളുകളിലേക്ക് ഒരേ സമയം ടെക്‌സ്റ്റോ ഇമേജുകളോ അയയയ്ക്കാനുള്ള ഈ സംവിധാനം പക്ഷേ ഗ്രൂപ്പുകൾ പോലെയാവില്ല, ഏറെക്കുറെ പ്രൈവറ്റ് ചാറ്റ് പോലെ തന്നെയായിരിക്കും പ്രവർത്തിക്കുക. എന്നാൽ, സ്വകാര്യ മെസേജുകള്‍ക്കു ലഭിക്കുന്നതു പോലെ ഇവയ്ക്ക് എന്‍ഡ് ടു എന്‍ഡ് പ്രൊട്ടക്ഷന്‍ ലഭിക്കില്ല.
ക്ലബ്ബുകള്‍ക്കും മറ്റും ആവശ്യമായ ആഭ്യന്തര ആശയവിനിമയം ഇതുപയോഗിച്ച് നടത്താന്‍ സാധിക്കുമെന്നാണ് വാട്‌സാപ്പ് പ്രതീക്ഷിക്കുന്നത്. ഒരേ പ്രദേശത്തുള്ളവരെ ഒന്നിച്ചു കൂട്ടാനും മറ്റും ഇതുപയോഗിക്കാം. ചാനലിലെ ബ്രോഡ്കാസ്റ്റ് മെസേജുകള്‍ മുപ്പത് ദിവസം കഴിയുമ്പോള്‍ സ്വയം ഡിലീറ്റാകുകയും ചെയ്യും.