ഇന്ത്യയിലും എത്തി വാട്ട്സാപ്പ് കമ്മ്യൂണിറ്റീസ്
വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റികളുടെ കാലിക പ്രസക്തി ഇപ്പോള്‍ മൂന്നാം ലോക രാജ്യങ്ങളിലും പ്രാതിനിധ്യം അറിയിക്കുന്നു.
അറിഞ്ഞില്ലേ, ഇന്ത്യയിലും എത്തി വാട്ട്സാപ്പ് കമ്മ്യൂണിറ്റീസ്, ഒരേ ആധികാരിക സ്വഭാവമുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളെ ഒരു ശൃംഖല പോലെ കോർത്തിണക്കി 5, 000 പേർക്കു വരെ ഒരേ സമയം ഉള്ളടക്കം നൽകാന്‍ കഴിയുന്ന “വാട്സ് ആപ്പ് കമ്മ്യൂണിറ്റീസ്” ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. ഉദാഹരണത്തിന് ഒരാള്‍ ഏതെങ്കിലും ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യത്യസ്ത ഗ്രൂപ്പുകളുടെ അഡ്മിന്‍ ആണെങ്കില്‍ അവയെല്ലാം കൂടി ആ സ്ഥാപനത്തിൻെറ പ്രവർത്തനവുമായി ബന്ധപ്പെട്ട പൊതുവായ കമ്മ്യൂണിറ്റിഎന്ന പേരില്‍ ഒരേ മേൽക്കൂരയ്ക്ക് കീഴിലാക്കാം. ഏകദേശം 50 ഗ്രൂപ്പുകള്‍ വരെ ഒരു വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയില്‍ ഉൾപ്പെടുത്താന്‍ കഴിയും.ഈ ഗ്രൂപ്പുകളിലെ മൊത്തം അംഗങ്ങൾക്കും ഒരുമിച്ചു ലഭിക്കേണ്ട സന്ദേശം അയക്കാന്‍ ഈ കമ്മ്യൂണിറ്റിയില്‍ സാധാരണപോലെയല്ലാതെ, വ്യത്യസ്തമായി അനൌൺസ്മെൻറ് ഗ്രൂപ്പ് എന്ന പേരിലൊരു ഗ്രൂപ്പ് തനിയെ പ്രവർത്തന സജ്ജമാകും. നിലവില്‍ അതാതു ഗ്രൂപ്പില്‍ മാത്രമുള്ള സംഭാഷണ, ദൃശ്യങ്ങള്‍ അതേപോലെതന്നെ തുടരാനുമാകും. ഇതു സംബന്ധമായ ഫീച്ചര്‍ ലഭ്യമാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് വാട്സ് ആപ്പിൻെറ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക മാത്രം.
കമ്മ്യൂണിറ്റി എങ്ങനെ നിങ്ങളുടെ ഫോണില്‍ പ്രവർത്തന സജ്ജമാക്കാം?
• ഫോണിലെ വാട്സ് ആപ് അപ്ഡേറ്റ് ചെയ്യണം
• ആൻഡ്രോയിഡ് ഫോണിലെ വാട്ട്സ് ആപ്പിലെ മുകളിലെ പച്ച ബാറില്‍ ഇടതുവശത്ത് കാണുന്ന കമ്മ്യൂണിറ്റീസ് ഓപ്ഷന്‍ തുറക്കുക. ഇതില്‍ Start Your Community ടാപ്പ്‌ചെയ്തു കമ്മ്യൂണിറ്റിയുടെ പേരും കുറിപ്പും ചിത്രവും നൽകാം
• തുടർന്നു അഡ്മിന്‍ ആയ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ തിരഞ്ഞെടുക്കാം, ഒരേ സ്വഭാവമുള്ളതു ചേർത്തു കമ്മ്യൂണിറ്റി രൂപീകരിക്കാം. ഇക്കാര്യം ആ ഗ്രൂപ്പിലെ അംഗങ്ങൾക്ക് അറിയാന്‍ കഴിയും.
• കമ്മ്യൂണിറ്റി വീണ്ടും തുറക്കുമ്പോള്‍ അതിലെ പച്ച നിറമുള്ള സ്പീക്കര്‍ ഐക്കണ്‍ കാണാം. കമ്മ്യൂണിറ്റിയില്‍ ചേര്‍ത്ത ഗ്രൂപ്പുകളിലേക്ക് ഒരുമിച്ചു സന്ദേശം അയക്കാന്‍ ഈ ഐക്കണ്‍ ഉപയോഗിക്കാം.