കുട്ടികൾക്കായി മാത്രം പുതിയ “യൂട്യൂബ് ആപ്പ്”
ഇന്ന് ലോകം ആധുനികതയുടെ ഉമ്മറപ്പടിയിലാണ് എത്തിനിൽക്കുന്നത്, അതിൻേറതായ ഗുണങ്ങളും ദോഷങ്ങളും ധാരാളമുണ്ട്, പലപ്പോഴും നമ്മള്‍ പാശ്ചാത്യ നാടുകളിലേക്ക് നോക്കിക്കൊണ്ട്, അല്ലെങ്കില്‍ പടിഞ്ഞാറന്‍ സംസ്കാരത്തെ (പ്രത്യേകിച്ചും യൂറോപ്യന്‍) പഴിപറഞ്ഞുകൊണ്ട് വെറും ദോഷൈക ദൃക്കുകളായി മാത്രം മാതൃരാജ്യമായ ഇന്ത്യയിലെ നിരവധിയായ കുറ്റങ്ങളും കുറവുകളും കാണാതെ പോകുന്നു. ഇതു ശരിയായ പ്രവണതയല്ല, ഇതു സംബന്ധമായി ഏതാനും വര്‍ഷങ്ങൾക്ക് മുമ്പ് മാതാ അമൃതാനന്ദമയി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്, അവര്‍ പറഞ്ഞത് ഇങ്ങിനെയാണ് “ നമ്മള്‍ ഇപ്പോഴും എപ്പോഴും പാശ്ചാത്യരെ അവര്‍ “കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരാണ്, അല്പ വസ്ത്രം മാത്രം ധരിക്കുന്നവരാണ്” എന്നൊക്കെ പറഞ്ഞ് അവരെ കുറ്റം പറയുന്നതില്‍ മാത്രം സന്തോഷം കണ്ടെത്തുന്നു, അതോടൊപ്പം അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കാണാനോ, മാതൃകയാക്കാനോ ശ്രമിക്കുന്നില്ല. അതേ, അതല്ലേ വാസ്തവം? വൃത്തി, ശുചിത്വം, സദാചാരബോധം, സാമൂഹിക മര്യാദകള്‍ തുടങ്ങി എല്ലാ കാര്യത്തിലും അവര്‍ മുമ്പിൽത്തന്നെയാണ്, ഇവിടെ പറയുന്നത് അത്തരം വസ്തുതകള്‍ അല്ല, ഒരു സന്തോഷ വാർത്തയുണ്ട്. മാതാപിതാക്കളെ, ഇനി നിങ്ങളുടെ കുട്ടികളെക്കുറിച്ച് അനാവശ്യ ടെൻഷന്‍ വേണ്ട. നിങ്ങളുടെ കുട്ടികളെ സധൈര്യം യുട്യൂബ് കാണാന്‍ അനുവദിച്ചോളൂ, നിങ്ങള്‍ കുട്ടികള്‍ യുട്യൂബില്‍ അനാവശ്യ വീഡിയോകള്‍ കാണുന്നതിനെ ഭയക്കേണ്ടതില്ല, അവര്‍ ഫുൾടൈം യൂട്യൂബ് ഉപയോഗിക്കുന്നത് തടയാന്‍ ആഗ്രഹിക്കുന്നുണ്ടോ? അനാവശ്യ വീഡിയോകള്‍ കണ്ട് മക്കള്‍ വഴിതെറ്റുന്നത് ഭയക്കുന്നുണ്ടോ? എന്നാല്‍ യൂട്യൂബ് ശില്പി കളെ ഇനി മുതല്‍ നിങ്ങൾക്ക് അഭിനന്ദിക്കേണ്ടിവരും. കാരണം പറയാം. ഇപ്പോള്‍ മാതാപിതാക്കളുടെ ഈ ആവശ്യം മുന്നിൽക്ക ണ്ട് യൂട്യൂബ് തന്നെ കുട്ടികൾക്കാ യി ഒരു ആപ്പ് ഇറക്കിയിട്ടുണ്ട്, ഈ ആപ്പില്‍ കുട്ടികൾക്ക് മാത്രമായുള്ള വീഡിയോകള്‍ മാത്രമേ ലഭിക്കൂ. അവര്‍ ഏതെല്ലാം വീഡിയോ ക്ലിപ്പിങ്ങുകള്‍ കാണുന്നുവെന്നറിയാന്‍ ഈ സവിശേഷ ആപ്പിലൂടെ സാധിക്കും, മാതാപിതാക്കൾക്ക് അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവർക്ക് കുട്ടികള്‍ കാണുന്ന വീഡിയോകൾക്ക് പരിധി നിശ്ചയിക്കാം, അവര്‍ എത്ര സമയം കാണണമെന്നും ഈ അപ്പിലൂടെ സെറ്റ് ചെയ്യാം. ഏതെങ്കിലും ചാനല്‍ മക്കള്‍ കാണരുതെന്ന് കരുതുന്നുണ്ടെങ്കില്‍ ആ ചാനൽ തന്നെ നമുക്ക് ബ്ലോക്ക് ചെയ്യാം, ഇനി ധൈര്യമായിത്തന്നെ നിങ്ങളുടെ കുട്ടികൾക്കും യൂ ട്യൂബ് വീഡിയോകള്‍ കാണാം.