രാ​ജ്യം 6ജി​യി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കാ​നൊ​രു​ങ്ങു​ന്നു

രാ​ജ്യം 6ജി​യി​ലേ​ക്ക്  ചു​വ​ടു​വ​യ്ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​യ​രേ​ഖ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി   പു​റ​ത്തി​റ​ക്കി. 2030ല്‍ ​രാ​ജ്യം 6ജി ​യു​ഗ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ 6ജി ​ദൗ​ത്യ​ത്തി​നും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​മു​ള്ള ഔ​ദ്യോ​ഗി​ക 6ജി ​ടെ​സ്റ്റ്ബെ​ഡ് പ​ദ്ധ​തി​ക്കും ഇ​തോ​ടെ തു​ട​ക്ക​മാ​യി. ഗു​വാ​ഹ​ത്തി​യി​ലും ചെ​ന്നൈ​യി​ലും ഉ​ള്‍പ്പെ​ടെ വി​വി​ധ ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ടെ​ക്നോ​ള​ജി​യു​ടെ (ഐ​ഐ​ടി) ക​ണ്‍സോ​ര്‍ഷ്യ​മാ​ണ് 6ജി ​ടെ​സ്റ്റ്ബെ​ഡ് വി​ക​സി​പ്പി​ക്കു​ന്ന​ത്. വി​വി​ധ വി​ദ്യാ​ഭ്യാ​സ- ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലേ​ക്ക് 6ജി ​എ​ത്ര​ത്തോ​ളം പ്രാ​വ​ര്‍ത്തി​ക​മാ​ക്ക​മെ​ന്നു​ള്ള സാ​ധ്യ​താ പ​ഠ​നം കൂ​ടി​യാ​ണ് ഈ ​ഘ​ട്ട​ത്തി​ല്‍ ന​ട​ക്കു​ക.

ക​ഴി​ഞ്ഞ​വ​ര്‍ഷം ഒ​ക്റ്റോ​ബ​റി​ലാ​ണ് രാ​ജ്യ​ത്ത് 5ജി ​സേ​വ​നം ആ​രം​ഭി​ച്ച​ത്. 5ജി​ക്ക​പ്പു​റം 2030ല്‍ 6​ജി യു​ഗ​ത്തി​ലേ​ക്ക് ഇ​ന്ത്യ ക​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 6ജി ​ഗ​വേ​ഷ​ണ​ത്തി​നാ​യി ടെ​ലി​കോം സെ​ക്ര​ട്ട​റി കെ. ​രാ​ജാ​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച ടെ​ക്നോ​ള​ജി ഇ​ന്ന​വേ​ഷ​ന്‍ ഗ്രൂ​പ്പ് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചു. 2021 ന​വം​ബ​ര്‍ മു​ത​ല്‍ ഈ ​പ്ര​ത്യേ​ക സം​ഘം 6ജി ​സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. 5ജി ​സെ​ല്ലു​ലാ​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ന്‍ഗാ​മി​യാ​ണ് 6ജി (6ാം ​ജ​ന​റേ​ഷ​ൻ). 5ജി​യെക്കാ​ള്‍ വേ​ഗ​ത്തി​ലു​ള്ള ഇ​ന്‍റ​ര്‍നെ​റ്റാ​ണ് 6ജി​യി​ല്‍ ല​ഭി​ക്കു​ക.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.