ലോക ഫുട്ബോളും ഖത്തറിലെ താമസ സൌകര്യ അപര്യാപ്തതയും

ലോകത്തിൻെറ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ഖത്തര്‍ എന്ന ഏഷ്യയിലെ അതിസമ്പന്ന ഇസ്ലാമിക രാജ്യത്തേക്കാണ്. കാരണം എടുത്തു പറയേണ്ടതില്ല ഇപ്പോള്‍ അവിടെ ഫിഫ ലോകകപ്പ്‌ സോക്കര്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വാസ്തവത്തില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം അറേബ്യന്‍ രാജ്യങ്ങളുടെ ഉത്സവമാണ്.കോടികളുടെ വിദേശ നാണ്യം ഖത്തറിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. തൊട്ടടുത്ത ദുബായും അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല, ദുബായ് ഉൾപ്പെ ടുന്ന യു.എ.ഇ ക്കും ഇത് കൊയ്ത്തു കാലമാണ്, അവിടേക്കും കോടികളുടെ (ഒരു പക്ഷെ അൽപം കൂടുതല്‍) വിദേശ നാണ്യം ഒഴുകുകയാണ്. ഖത്തറില്‍ ഏറ്റവും കൂടുതലുള്ള വിദേശികള്‍ ഇന്ത്യക്കാരാണ്. ഖത്തറിൻെറ വളർച്ചയില്‍ തീർച്ചയായിട്ടും ആയിരക്കണക്കിന് ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിൻെറ പിൻബലം ഉണ്ട്. ഖത്തറില്‍ മാത്രം ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളില്‍ ഏകദേശം പകുതിയിലധികം പേരും ഇന്ത്യക്കാരാണ്. ഉയർന്ന ഉദ്യോഗം വഹിക്കുന്നവരുടെ കൂട്ടത്തിലും മലയാളികള്‍ ഉൾപ്പെ ടെ അനേകം ഇന്ത്യക്കാരുണ്ട്. ലോക ഫുട്ബോള്‍ മത്സരങ്ങളുടെ വേദിയായതിനുശേഷം മാത്രം അതിനോടനുബന്ധിച്ചു ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികൾക്ക് ഖത്തറില്‍ വ്യത്യസ്ത തുറകളിലായി ജോലി ലഭിക്കുകയുണ്ടായി. ഇപ്പോള്‍ ലോക ശ്രദ്ധയുടെ നെറുകയിലുള്ള ഒരേ ഒരു രാജ്യം ഖത്തറാണ്. തൊട്ടടുത്തു കിടക്കുന്ന ദുബായില്‍ നിന്ന് വെറും 45 മിനിട്ടു പറന്നാല്‍ ഖത്തറില്‍ എത്താനാകും. ഇപ്പോള്‍ ഖത്തറും ദുബായും ഓരോ ദിവസവും (To and From) ഷട്ടില്‍ ഫ്ലൈറ്റ് സർവീസുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്, എയര്‍ ദുബായും, ഖത്തര്‍ എയര്‍വെയ്സും ഭാഗഭാക്കാണ്. ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തിയ ലോകത്തിൻെറ പല രാജ്യങ്ങളില്‍ നിന്നുള്ള അതിസമ്പന്നരെക്കൊണ്ട് ഖത്തറിലെയും ദുബായിലെയും ആഡംബര ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ നിറഞ്ഞു കഴിഞ്ഞു. അധികം പേരും കുടുംബാംഗങ്ങളോടോത്താണ് എത്തിയിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളിലെയും ടീമംഗങ്ങള്‍ എല്ലാം അത്യാഡംബര സെവന്‍ സ്റ്റാര്‍ ഹോട്ടലുകളിലും അതേ നക്ഷത്ര സൌകര്യങ്ങള്‍ ഉള്ള അത്യാഡംബര കപ്പലുകളിലുമായിട്ടാണ് താമസിക്കുന്നത്. ഇതിനെല്ലാം പുറമേ കളി കാണാനെത്തുന്ന ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകരുടെ താമസ സൌകര്യവും ഭക്ഷണവും നൽകുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്, ആതിഥേയ രാജ്യമെന്ന നിലയില്‍ അത് ഖത്തറിൻെറ ബാധ്യതയുമാണ്‌. നിർഭാഗ്യവശാല്‍ അതിനുള്ള കാര്യപ്രാപ്തി ഖത്തറിനില്ല. ഖത്തര്‍ സകല ഐശ്വര്യങ്ങളും തികഞ്ഞ സമ്പന്ന രാജ്യമാണ്, എങ്കിലും അവിടെയുള്ള എല്ലാ ഹോട്ടലുകളും ഹോസ്റ്റലുകളും നിറഞ്ഞു കഴിഞ്ഞു. ഇവിടെയാണ് ദുബായുടെ പ്രസക്തി, ആയിരക്കണക്കിന് വിദേശ ഫുട്ബോള്‍ പ്രേമികൾക്ക് ദുബായ് ഉൾപ്പെടുന്ന യു.എ.ഇ യും താമസ/ഭക്ഷണ സൗകര്യം ഒരുക്കുന്നുണ്ട്. ഖത്തറും ദുബായും തമ്മില്‍ ഇക്കാര്യത്തില്‍ നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു.
അത്യാഡംബര ക്രൂയിസ് കപ്പലുകളിലെ താമസ സൗകര്യം
ഖത്തറിലേക്ക് കോടികളുടെ വിദേശ നാണ്യമെത്തിക്കും, അത് പ്രധാനമായും വിദേശ ഫുട്ബോള്‍ ആരാധകർക്ക് താമസ/ഭക്ഷണമൊരുക്കുന്നതില്‍ നിന്ന് തന്നെയാണ്. കണക്കുകൂട്ടല്‍ പ്രകാരം ലോക കപ്പ് നടക്കുന്ന ഖത്തറിലേക്ക് ഒരു ദശ ലക്ഷത്തിലധികം സന്ദർശകര്‍ പ്രവഹിക്കുമെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മാർച്ച്  മാസം വരെ ഖത്തറില്‍ കേവലം 30,000 ഹോട്ടല്‍ മുറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽത്തന്നെ ഏകദേശം 80% ഫിഫ തന്നെ ബുക്ക്‌ ചെയ്തു കഴിഞ്ഞിരുന്നു. അത് പ്രത്യേകിച്ചും ഫുട്ബോള്‍ ടീമുകൾക്കും ഉദ്യോഗസ്ഥർക്കും സ്പോൺസർമാർക്കും വേണ്ടി മാത്രമാണ്. പിന്നീടുള്ള 20 % തീർത്തും അപര്യാപ്തമാണ്. ഏതായാലും ഖത്തര്‍ അവരുടെ പരിമിതികൾക്കു ള്ളില്‍ നിന്നുകൊണ്ടുതന്നെ ഫുട്ബോള്‍ പ്രേമികൾക്ക് വേണ്ട താമസ സൌകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു .അതിനു വേണ്ടി സംഘാടകര്‍ ആത്മാർത്ഥ മായിത്തന്നെ പരിശ്രമിച്ചു. ശൂന്യമായ അപാർട്ട്മെൻറുകളിലും വില്ലകളിലും  ഫാന്‍ വില്ലേജുകളിലും മരുഭൂമിയിലെ പരമ്പരാഗത ശൈലിയിലുള്ള ടെൻറുകളിലും പങ്കിട്ട മുറികള്‍ വാഗ്ദാനം ചെയ്യുന്നു. 70,000 അധിക മുറികളുടെ സൗകര്യം കൂട്ടിച്ചേർക്കുമെന്നാണ് സംഘാടകര്‍ പരസ്യമാക്കിയത്. ദോഹ തുറമുഖത്ത് നങ്കൂരമിടുന്ന രണ്ടു അത്യാഡംബര നക്ഷത്ര സൌകര്യങ്ങളോട് കൂടിയ ക്രൂയിസ് കപ്പലുകള്‍ ഹോട്ടലുകളാക്കി മാറ്റിക്കഴിഞ്ഞു. തൊട്ടടുത്തുള്ള ദുബായ് (വ്യോമ ദൂരം 45 മിനിറ്റ്) 1,30, 000 മുറികള്‍ ഫുട്ബോള്‍ പ്രേമികളുടെ താമസ/ഭക്ഷണ സൌകര്യത്തിനായി ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ മാത്രം കാര്യം പറയുകയാണെങ്കില്‍ ഫുട്ബോള്‍ പ്രേമികൾക്ക് വേണ്ടിയുള്ള താമസ സൌകര്യ കാര്യം നിരാശാ ജനകമാണ്.താമസ സൗകര്യം ഞെരുക്കിയത് (ഖത്തര്‍ ബോധപൂർവ്വം ചെയ്തതല്ലെങ്കിലും) ആയിരക്കണക്കിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ പ്രേമികൾക്ക് അയല്‍രാജ്യങ്ങളെ ആശ്രയിക്കാന്‍ ഇട വരുത്തി. ലോക കപ്പിന് മുന്നോടിയായി ഹോട്ടല്‍ മുറികളുടെ ആവശ്യം ഉയർന്നത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് ദുബായ് ഉൾപ്പെ ടുന്ന യു.എ.ഇക്കാണ്. അത് പണ്ടു മുതലേ എല്ലാവർക്കും പ്രിയങ്കരമായ നഗരമാണല്ലോ? ദുബായില്‍ നിന്നും ഖത്തറിലെത്താന്‍ വെറും 45 മിനിറ്റ് പറന്നാല്‍ മതി. എല്ലാ ദിവസവും ദുബായ് ഏകദേശം 50 ഷട്ടിൽ ഫ്ലൈറ്റുകള്‍ നടത്തുന്നുണ്ട്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.