നിങ്ങളുടെ “എ.ടി.എം കാർഡി”ലെ അറിയാത്ത രഹസ്യം

നിങ്ങളുടെ “എ.ടി.എം കാർഡ്” സംബന്ധമായി നിങ്ങൾക്ക്അറിയാത്ത രഹസ്യം അനാവരണം ചെയ്യുന്നു
“ഡെബിറ്റ് കാർഡ് അല്ലെങ്കില്‍ എ.ടി.എം കാർഡ് ഇപ്പോള്‍ കൊച്ചുകുട്ടികൾക്ക് പോലും സുപരിചിതമാണ്. ബാങ്കിംഗ് സമ്പ്രദായങ്ങള്‍ കൂടുതല്‍ ആധുനികമായ ഇക്കാലത്ത് സാധാരണക്കാരനും സമ്പന്നനും ഒരുപോലെ ആവശ്യമായ ബാങ്കിംഗ് ഉപാധിയാണ് എ.ടി.എം കാർഡ്. അതിന് ഡെബിറ്റ് കാർഡ് എന്നും പറയും. വളരെ പ്രചാരം സിദ്ധിച്ച എ.ടി.എം കാർഡ് സംവിധാനത്തിന് ലോകത്ത് ഒരിടത്തും പ്രത്യേകിച്ച് മുഖവുരയുടെ ആവശ്യമില്ല. നമുക്കെല്ലാവർക്കും എ.ടി.എം/ഡെബിറ്റ് കാർഡ് ഉണ്ടായിരിക്കും, ഒരുപക്ഷെ ഒന്നല്ല, രണ്ടോ അതിലധികമോ. എ.ടി.എം/ഡെബിറ്റ് കാർഡ് എന്ന ബാങ്കിംഗ് ഉപാധി കാലഘട്ടം നിർബന്ധമായും ആവശ്യപ്പെട്ട മാറ്റത്തിൻെറ ബഹിർസ്ഫുരണം മാത്രം. ഇനി പറയാന്‍ പോകുന്നത് എല്ലാവരും അറിയേണ്ടതും ഭൂരിപക്ഷം പേർക്കും അറിയാത്തതുമായ കാര്യങ്ങള്‍ ആണ്. നമ്മുടെ എ.ടി.എം കാർഡ് ബാങ്കില്‍ നിന്ന് കിട്ടുമ്പോൾത്തന്നെ, അതിനോടൊപ്പം ഓരോ വ്യക്തിക്കും വളരെ ഗുണകരമായ ചില ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എ.ടി.എം കാർഡിനോടൊപ്പം പത്തുലക്ഷം രൂപ വരെയുള്ള ഫ്രീ ആക്സിഡൻറ് മെഡിക്കല്‍ ഇൻഷുറൻസ് കോംപ്ളിമെൻററിയായി ലഭിക്കുന്നുണ്ട്. പക്ഷെ ഇത് അധികമാർക്കും അറിയാത്ത, വളരെ ചുരുക്കം പേർക്ക്  നാമമാത്രം അറിയാവുന്ന (ബാങ്കുകളോ കാർഡ് കമ്പനികളോ നമ്മളോടു പറയാത്ത) രഹസ്യമാണ്. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുയരും, എങ്ങിനെയാണ്‌ ഫ്രീ ആക്സിഡൻറ് ഇൻഷുറൻസ് നമുക്ക് ക്ലെയിം ചെയ്യാന്‍ പറ്റുക? എന്തൊക്കയാണ് അതിൻെറ കണ്ടീഷൻസ്? അതിനായി നമ്മള്‍ എന്തൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടത്‌? നമുക്കതെല്ലാം വിശദമായി പരിശോധിക്കാം.
ഇക്കാര്യത്തില്‍ എല്ലാത്തരം എ.ടി.എം അഥവാ ഡെബിറ്റ് കാർഡുകള്‍ക്കും വ്യത്യസ്തമായ പ്രാതിനിധ്യ സ്വഭാവമാണ് ഉള്ളത്. ഓരോ തരം കാർഡുകൾക്കും അതാതു കമ്പനികള്‍ പറയുന്ന നിരക്കിലുള്ള ഇൻഷുറൻസ് തുകയാണ് ലഭിക്കുന്നത്. ഇത്തരം ആക്സിഡൻറ് ഇൻഷുറൻസ്  ലഭിക്കാന്‍ നമ്മള്‍ പ്രത്യേകം അപേക്ഷ സമർപ്പിക്കുകയോ അല്ലെങ്കില്‍ പ്രീമിയം തുക അടക്കുകയോ, അക്കൌണ്ട് എടുക്കുമ്പോള്‍ എന്തെങ്കിലും രേഖകള്‍ കൊടുക്കുകയോ ചെയ്യേണ്ടതില്ല. അല്പം കൂടി വിശദമായി പറഞ്ഞാല്‍ ഇപ്പോള്‍ നിങ്ങളുടെ കയ്യിലിരിക്കുന്ന ഒട്ടുമിക്ക എ.ടി.എം കാർഡുകൾക്കും ഈ ഇൻഷുറൻസ് ലഭിക്കാന്‍ യോഗ്യത ഉണ്ട്, അതിനായി ആകെ വേണ്ടത്, ആ എ.ടി.എം കാർഡ് ആക്സിഡൻറ് നടക്കുന്നതിന് തൊണ്ണൂറ് (90) ദിവസം മുമ്പ് ഉപയോഗിച്ചിട്ടുണ്ടാകണം എന്നു മാത്രം. അത് ഏതു രീതിയിലുള്ള ഉപയോഗം വേണമെങ്കിലും ആകാം, ഒരു എ.ടി.എം സെൻററില്‍ നിന്നും ട്രാൻസാക് ഷന്‍ നടത്തുന്നതാകാം. അല്ലെങ്കില്‍ ആ കാർഡ് ഉപയോഗിച്ചിട്ടുള്ള ഒരു ഓൺലൈന്‍ ട്രാന്‍സാക് ഷന്‍ ആകാം, ഏതു തരം വിനിയോഗം ആയാലും പ്രശ്നമില്ല. ആക്സിഡൻറ് സംഭവിക്കുന്നതിന് തൊണ്ണൂറ് ദിവസം മുമ്പ് ആ കാർഡ് ഉപയോഗിച്ചിരിക്കണമെന്ന നിഷ്കർഷ മാത്രമേയുള്ളൂ.
കാർഡ് ഹോള്‍ഡര്‍ക്ക് മാത്രമായ പരിഗണനയാണിത്. അതായത് എ.ടി.എം കാർഡ് ആരുടെ പേരിലാണോ ഉള്ളത്, അയാള്‍ക്കു ആക്സിഡൻറില്‍ സാരമായ അംഗവൈകല്യം സംഭവിക്കുകയോ അല്ലെങ്കില്‍ അയാള്‍ മരണപ്പെടുകയോ ചെയ്താല്‍ മാത്രമാണ് ഇത്തരം ഇൻഷുറൻസ് പരിരക്ഷ കിട്ടുന്നത്. കാർഡ് ഹോൾഡര്‍ മരണപ്പെടുന്നപക്ഷം അയാളുടെ നോമിനിക്കും അല്ലെങ്കില്‍ നിയമാനുസൃത അവകാശിക്കുമാണ് ഇൻഷു റൻസ് ക്ലെയിം ചെയ്യാനാകുക. അതിനുശേഷമുള്ള ക്ലെയിമുകള്‍ നിരസിക്കപ്പെടും. ക്ലെയിം ചെയ്തു അറുപതു (60) ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ സമർപ്പിക്കേണ്ടതാണ്. ആക്സിഡൻറ് സംഭവിച്ചിട്ട് സാരമായ പരിക്കോടെ അനേക ദിവസങ്ങള്‍ ആശുപത്രിയില്‍ കിടന്നിട്ടാണ് മരണം സംഭവിക്കുന്നെങ്കിലോ, അല്ലെങ്കില്‍ കുറെ ദിവസങ്ങൾക്കുശേഷമാണോ ഡിസ്എബിലിറ്റി തീർച്ചപ്പെടുന്നതെങ്കിലോ ഇപ്പറഞ്ഞ തൊണ്ണൂറ് ദിവസത്തിന് ഇളവുകള്‍ ഉണ്ട്. അതു കൃത്യമായി സത്യസന്ധതയോടെ ബോധ്യപ്പെടുത്തിയാല്‍ ഇൻഷുറൻസ് ക്ലെയിം കിട്ടുന്നതാണ്. ഇപ്പോള്‍ പലരും ചിന്തിക്കുന്ന കാര്യം എനിക്ക് നാല് എ,ടി.എം/ഡെബിറ്റ് കാർഡ് ഉണ്ടല്ലോ? എങ്കില്‍ ഈ നാല് കാർഡിനും ക്ലെയിം ചെയ്യാനാകുമോ എന്നാണ്. ഒരിക്കലുമില്ല നിങ്ങൾക്കു എത്ര കാർഡുകള്‍ ഉണ്ടെങ്കിലും ഒരേ ഒരെണ്ണത്തിന് മാത്രമേ ക്ലെയിം ചെയ്യാന്‍ പറ്റൂ. ഒരേ ഒരു കാർഡിന് മാത്രമാണ് ആക്സിഡൻറ് ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ള അര്ഹതയുള്ളത്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.