കിക്കോഫിന് ഇനി ദിവസങ്ങള്‍ മാത്രം
ലോക ഫുട്ബോള്‍ മത്സരം ഈ മാസം ഇരുപതാം തീയതി (നവംബര്‍ 20, 2022) ഖത്തറില്‍ അല്‍ ബയാത് ഇൻറർനാഷണല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയാണല്ലോ. FIFA അവതരിപ്പിക്കുന്ന സോക്കര്‍ 2022 ലോക ഫുട്ബോള്‍ മത്സരങ്ങള്‍ ഖത്തറിൻെറ മാത്രമല്ല ലോകത്തിൻെറ തന്നെ ഉത്സവമാണ്, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ തികഞ്ഞ ആവേശത്തിലും അതിലേറെ ആഹ്ലാദത്തിലുമാണ്. ഫുട്ബോള്‍ മത്സരങ്ങള്‍ ഒരർത്ഥത്തില്‍ പറഞ്ഞാല്‍ കളിക്കളത്തിലെ യുദ്ധമാണ്. ഇനി നവംബര്‍ 20 മുതല്‍ ഫുട്ബോള്‍ പ്രേമികൾക്ക് ഉറക്കമില്ലാത്ത രാവുകള്‍ ആണ്, രാത്രികാലങ്ങളില്‍ അവര്‍ പുലർച്ചേ വരെ ടെലിവിഷൻെറ മുൻപില്‍ ചമ്രം പടഞ്ഞിരിക്കും. ഒരേ വീട്ടിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവര്‍ ഉണ്ടാകും, പ്രധാന ആരാധകര്‍ അടുത്ത കാലത്തായി ബ്രസീല്‍ ടീമിനോടും അർജൻറീന ടീമിനോടും അതിരുവിട്ട ആവേശമുള്ളവര്‍ ആണ്, എന്നാല്‍ വാസ്തവം എന്താണ്? ലോക കപ്പ് ഫുട്ബോളില്‍ പങ്കെടുക്കുന്ന മിക്കവാറും എല്ലാ രാജ്യങ്ങൾക്കും മികച്ച ടീമുകള്‍ ഉണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഓരോ രാജ്യത്തെയും പ്രതിനിധാനം ചെയ്തു പങ്കെടുക്കുന്ന എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചമാണ്. ജർമ്മനി, ലണ്ടന്‍, ഇറ്റലി,സ്പെയിന്‍, ഫ്രാൻസ് തുടങ്ങി മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങൾക്കും മികച്ച കിടിലന്‍ ടീമുകളാണുള്ളത്. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ വളരെ അന്ധമായിട്ട് ബ്രസീല്‍ അല്ലെങ്കില്‍ അർജൻറീന എന്നിങ്ങനെ രണ്ടേ രണ്ടു രാജ്യങ്ങളെ കടുത്ത ആരാധനയോടെ മുറുകെ പുണരുന്നുള്ളൂ. എന്തായാലും ഇന്ത്യ ഉൾപ്പെ ടെ ലോകം മുഴുവനും ഫുട്ബോള്‍ ലഹരിയിലാണ്, ഇക്കാര്യത്തില്‍ ഏതെങ്കിലും ഒന്നു രണ്ടു രാജ്യങ്ങളെമാത്രം മുൻവിധിയോടെ വിലയിരുത്തുന്നത് ശുദ്ധ ഭോഷ്കാണ്. ഖത്തര്‍ എന്ന മുസ്ലിം രാജ്യം ഇനി മുതല്‍ ലോക ശ്രദ്ധയുടെ പ്രധാന സ്പോട്ട് ആകുകയാണ്, ലോക ഭൂപടത്തില്‍ ഖത്തറിനു തിളക്കം കൂടുമെന്നുള്ള കാര്യത്തില്‍ സംശയം വേണ്ട, ആതിഥേയ രാജ്യമായ ഖത്തര്‍ ലോക ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തപ്പെട്ട രാജ്യം എന്ന നിലയില്‍ എല്ലാ ലോക രാജ്യങ്ങളിലും ചർച്ച ചെയ്യപ്പെടും. ഖത്തര്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ ലിസ്റ്റെടുത്താല്‍ മുന്‍ നിരയിലുള്ള രാജ്യമാണ്. ഒരുപക്ഷെ ഖത്തറിനേക്കാള്‍ ലോകഫുട്ബോള്‍ മത്സരങ്ങള്‍ ഗുണം ചെയ്യുന്നത് ദുബായ് ഉൾപ്പെടുന്ന യു.എ.ഇ ക്കായിരിക്കും. ദുബായും ഖത്തറും തമ്മില്‍ അധിക ദൂര വ്യത്യാസമില്ല, കേവലം മുക്കാല്‍ മണിക്കൂര്‍ അഥവാ 45 മിനിട്ടുകൊണ്ട് ദുബായില്‍ നിന്നും ഖത്തറില്‍ പറന്നെത്താം. അത്രയ്ക്കും കുറഞ്ഞ ആകാശ ദൂരം മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ളൂ. ലോകഫുട്ബോള്‍ മത്സരങ്ങള്‍ നേരില്‍ കണ്ടാസ്വദിക്കാനെത്തുന്ന ഫുട്ബോള്‍ ആരാധകർക്കു (ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവർക്കും ) മതിയായ താമസ സൌകര്യവും ഭക്ഷണവും നൽകു കയെന്നത് അങ്ങേയറ്റം ശ്രമകരമാണ്. ഫുട്ബോള്‍ മത്സരം കാണാന്‍ ഖത്തറില്‍ മാത്രം ഏകദേശം 12 ലക്ഷത്തോളം ഫുട്ബോള്‍ ആരാധകര്‍ എത്തിച്ചേരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഫുട്ബാള്‍ ആരാധകർക്ക് താമസ/ഭക്ഷണ സൗകര്യം ഒരുക്കുകയെന്ന കടമ്പയെ ഖത്തര്‍ മറികടന്നു. അത്രയും വിപുലമായ ജന സഞ്ചയത്തിന് താമസ/ ഭക്ഷണ സൌകര്യങ്ങള്‍ ഒരുക്കാന്‍ ഖത്തര്‍ എന്ന വികസിത സമ്പന്ന രാജ്യത്തിനു സാധ്യമല്ല, അതിനുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത കെട്ടിട/ ഹോട്ടല്‍/താമസ/ഹോസ്റ്റല്‍ സൌകര്യങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഖത്തറില്‍ ഇല്ല, അതുകൊണ്ട് ഖത്തര്‍ വെറും 45 മിനിറ്റ് വ്യോമ ദൂരം മാത്രമുള്ള ദുബായ് ഭരണാധികാരികളോടു സഹായം അഭ്യർത്ഥിതച്ചിരിക്കയാണ്. ഇരു രാജ്യങ്ങളും (ഖത്തര്‍, ദുബായ്) ഇക്കാര്യത്തില്‍ പരസ്പര ധാരണയിലാണ്, ഒരു കാര്യം ഇരുരാജ്യങ്ങൾക്കും ഉറപ്പാക്കാന്‍ കഴിയും ഫിഫ ഫുട്ബോള്‍ മത്സര കാലയളവില്‍ ഖത്തറിലെക്കും, ദുബായിലേക്കും വിദേശ നാണ്യകുത്തൊഴുക്ക് തന്നെയുണ്ടാകും. ഖത്തറില്‍ എത്തിച്ചേരുന്ന ഫുട്ബോള്‍ ആരാധകര്‍ക്കുവേണ്ടി ഒരു ലക്ഷത്തി, മുപ്പതിനായിരത്തോളം മുറികള്‍ (1,30,000) ഖത്തര്‍ ഒരുക്കിയിടുണ്ട്, അവരുടെ ഭക്ഷണ/താമസ സൌകര്യങ്ങള്‍ പ്രശ്നമല്ല. അതേ സമയം തൊട്ടടുത്ത ദുബായ് 769 ഹോട്ടലുകളിലായി ഒരു ലക്ഷത്തി,നാൽപതിനായിരം (1,40,000) ഫുട്ബോള്‍ ആരാധകർക്കും താമസ/ഭക്ഷണ സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആതിഥേയ രാജ്യമായ ഖത്തറും തൊട്ടടുത്തുള്ള ദുബായും വിദേശനാണ്യക്കൊയ്ത്തുകാലം കാത്തിരിക്കുന്നു. ഈ സീസണില്‍ ദുബായില്‍ മാത്രം ഷോപ്പിംഗ് നടത്തുന്നവരില്‍ നിന്ന് കോടിക്കണക്കിനു ഡോളര്‍ വിദേശ നാണ്യം ദുബായിലേക്കൊഴുകും. ഖത്തറിൻെറ മാത്രമല്ല, ദുബായുടെയും ലോകത്തിൻെറ മുഴുവനും ഉത്സവമാണ് ഖത്തര്‍ ലോക കപ്പ് 2022 മത്സരങ്ങള്‍.
ഉദ്ഘാടനാനുബന്ധ വിശേഷങ്ങള്‍
ഇനി അല്പം കൃത്യതയോടെ കാര്യങ്ങള്‍ പറയാം, ഖത്തര്‍ ലോക കപ്പ് സോക്കര്‍ 2022 ഫുട്ബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനം ഈ മാസം നവംബര്‍ 20 നാണ് ഖത്തറിലെ അല്‍ ബായത് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഖത്തറിലെ തീവ്രമായ ചൂടിൽ നിന്നും (അധിക ഉഷ്ണം) രക്ഷ നല്കുക എന്ന ഉദ്ദേശത്തോടെയാണ് ലോക കപ്പ് സോക്കര്‍ 2022 ഫുട്ബോള്‍ മത്സരങ്ങള്‍ താരതമ്യേനെ അമിതമായ ചൂടുകാലാവസ്ഥയ്ക്കു മാറ്റം വന്നു തണുപ്പിലേക്ക് പ്രവേശിക്കുന്ന നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടത്താന്‍ തീരുമാനമായത്. ഒക്ടോബര്‍ അവസാനം മുതല്‍ ഏകദേശം ഫെബ്രുവരി പകുതി വരെ ഖത്തറില്‍ തണുപ്പ് കാലാവസ്ഥയാണ്.ഡിസംബര്‍ 18-നാണ് ഫൈനല്‍. ആദ്യദിവസം ആതിഥേയ രാജ്യമായ ഖത്തര്‍ – ഇക്വഡോറിനെ നേരിട്ടുകൊണ്ടാണ് കിക്കോഫ്.