അംഗീകാരവും വളരെ ഉയർന്ന ശമ്പളവും ലഭിക്കുന്ന പ്രൊഫഷണല്‍ കോഴ്സുകൾ

സമൂഹത്തില്‍ അംഗീകാരവും വളരെ ഉയർന്ന ശമ്പളവും ലഭിക്കുന്ന പ്രൊഫഷണല്‍ കോഴ്സുകളെക്കുറിച്ചുള്ള വിവരണം

(CA, CMA INDIA, CMA US (AMERICA), ACCA, COMPANY SECRETARY COURSERS)
സാധാരണഗതിയില്‍ 22 വയസ്സുകഴിയും വരെ യുവാക്കള്‍/ഒരു പരിധിവരെ യുവതികളും സ്വന്തം ഭാവിയെക്കുറിച്ച് ഗൌരവമായി ചിന്തിക്കാറില്ല, ഓരോരുത്തർക്കുംത ഓരോവിധ സ്വപ്‌നങ്ങള്‍ ആണ്, ഒരു വിഭാഗം വിദ്യാർത്ഥികൾ/വിദ്യാർത്ഥിനികള്‍ പ്ലസ്‌ ടു കഴിയുമ്പോൾ തന്നെ ഡോക്ടറോ അല്ലെങ്കില്‍ എൻജിനീയറോ ആയിത്തീരാനുള്ള ശ്രമത്തിലായിരിക്കും. മറ്റൊരു വിഭാഗം അല്പം വ്യത്യസ്തമായി CA എന്ന ചാർട്ടേർഡ് അക്കൌണ്ടൻസിക്കു പഠിച്ചു ഉയർന്ന മാർക്ക് നേടി, പാസായി ഏതെങ്കിലും സീനിയര്‍ ചാർട്ടേർഡ് അക്കൌണ്ടൻഡിൻെറ ഓഫീസില്‍ പ്രാക്ടീസിംഗ് ട്രെയിനിയായി ഏതാനും വർഷങ്ങള്‍ ജോലി ചെയ്ത ശേഷം സ്വന്തം നിലക്ക് നഗരത്തില്‍ എവിടെയെങ്കിലും ഒരു ചാർട്ടേർഡ്  അക്കൌണ്ടൻറ് ഓഫീസ് തല്ലിക്കൂട്ടി അവിടെയിരുന്നു കാര്യനിർവഹണങ്ങള്‍ നടത്തും. ചിലര്‍ ധാരാളം പണം സമ്പാദിച്ചു കൂട്ടും, വേറെ ചിലര്‍ പരാജയപ്പെടും.ഈ രണ്ടു വിഭാഗത്തിലും പെടാത്ത ഒരു വിഭാഗം CA എന്ന ചാർട്ടേർഡ് അക്കൌണ്ടൻസിക്ക് പഠിച്ച് ഉയർന്ന മാർക്ക് നേടി, പാസായി വരുന്നവര്‍ ഉണ്ട്, അവരുടെ ഉദ്ദേശം അമേരിക്ക, യു.കെ പോലെയുള്ള സമ്പന്ന രാജ്യങ്ങളില്‍ ചേക്കേറി അവിടെ സ്വന്തം നിലയ്ക്ക് ചാർട്ടേ ർഡ്, അക്കൌണ്ടൻറായി ജോലി ചെയ്യണം അല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഒരു  ചാർട്ടേർഡ്ച അക്കൌണ്ടൻറ് ഓഫീസ് തുടങ്ങണം എന്നതായിരിക്കും. അത്തരത്തില്‍ അമേരിക്ക സ്വപ്നം കാണുന്നത് തെറ്റല്ല, ഇഷ്ടം പോലെ സ്വപ്നം കണ്ടോളൂ, ഒരു പക്ഷെ അത് സ്വപ്നമായിത്തന്നെ അവശേഷിക്കും, കാരണം അമേരിക്ക അല്ലെങ്കില്‍ യു.കെ പോലുള്ള വികസിത രാജ്യങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ സർട്ടി ഫിക്കറ്റുകൾക്ക് വില തരില്ല, അവരുടെ നിഗമനത്തില്‍ ഇന്ത്യന്‍ സർവ്വകലാശാലകൾക്ക് നിലവാരം വളരെ കുറവാണ്. ഇന്ത്യന്‍ ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ കൊണ്ട് അമേരിക്കയില്‍ ചെന്ന് ഉദ്യോഗം ഭരിക്കാമെന്ന ചിന്ത വെറും വ്യാമോഹം മാത്രമാണ്. ഇന്ത്യയില്‍ നല്ല മാർക്കോടെ  CA   പാസായവര്‍ അമേരിക്ക, യു.കെ സ്വപ്നം കാണുന്നുണ്ടെങ്കില്‍ അവിടെ ചെന്നതിനുശേഷം ഉറപ്പായിട്ടും അനുബന്ധ പഠനങ്ങള്‍ അല്ലെങ്കില്‍ CA ഹയര്‍ സ്റ്റഡി നടത്തേണ്ടി വരും. ഇത്തരം ഒരു യാഥാർത്ഥ്യം നിലനിൽക്കേ, ഒരു സന്തോഷ വാർത്ത പറയാനുണ്ട്‌. നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ അമേരിക്കയിലോ, യു.കെയിലോ പോകാന്‍ താല്പര്യമുള്ള CA   പാസായിട്ടുള്ള യുവതീയുവാക്കൾക്കായി ഏറ്റവും അനുയോജ്യമായ അക്കൌണ്ടൻസി/കൊമേഴ്സ് കോഴ്സുകള്‍ ഒരു പക്ഷെ ഒരു ഘോഷയാത്ര പോലെ അനവധിയുണ്ട്, കൊമേഴ്സ് മേഖലയില്‍ ഇപ്പോള്‍ നിരവധി പ്രൊഫഷണല്‍ കോഴ്സുകള്‍ ഉണ്ട്, അതുകൊണ്ട് വിദ്യാർത്ഥി/വിദ്യാർത്ഥി നികളുടെ താൽപ ര്യപ്രകാരം ഉചിതമായൊരു പ്രൊഫഷണല്‍ കോഴ്സ്  കണ്ടുപിടിക്കാന്‍ പ്രയാസമില്ല.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

CA, CMA ഇന്ത്യ, CMA US, ACCA, Company Secratary കോഴ്സുകൾ : ഇത്തരം കോഴ്സുകളില്‍ പലതിനെക്കുറിച്ചും ആളുകൾക്ക് അഥവാ മാതാപിതാക്കൾക്ക് യാതൊരു കൃത്യമായ ധാരണയും ഇല്ല. പലരും സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. അവയെക്കുറിച്ച് ചില വീഡിയോകള്‍ ചെയ്യേണ്ടത് അനിവാര്യമാണെന്ന് ആർക്കെങ്കിലും തോന്നിയാല്‍ അതു ന്യായമായ ചിന്ത തന്നെയാണ്.   അഞ്ചു കോഴ്സുകളെക്കുറിച്ചും ഞങ്ങളുടെ കോച്ചിംഗ് സെൻറര്‍ വീഡിയോ ചെയ്തിട്ടുണ്ട്. അതുസംബന്ധമായി മനസ്സിലാക്കാന്‍ വേണ്ടി അവയുടെ ലിങ്ക് ഇതു സംബന്ധമായ വിവരണത്തില്‍ ചേർത്തി ട്ടുണ്ട്.
പ്ലസ്‌ ടു കഴിഞ്ഞ വിദ്യാർത്ഥി/വിദ്യാർത്ഥി നികൾക്ക് അല്പം പോലും ടെൻഷന്‍ വേണ്ട. നിങ്ങളുടെ ഭാവി സുരക്ഷിതമാണ്, കൊമേഴ്സ്‌ മേഖലയില്‍ ഉയർന്ന  ശമ്പളം കരസ്ഥമാക്കി, നല്ല നിലവാരമുള്ള ഒരു ജീവിതം എത്തിപ്പിടിക്കാന്‍ സാധ്യമാകുന്ന അനേകം കോഴ്സുകള്‍ ഉണ്ട്, അവ കണ്ടുപിടിക്കാന്‍ എളുപ്പവുമാണ്, നിങ്ങളുടെ താല്പര്യം മാത്രം മതി. CA എന്ന ചാർട്ടേർഡ് അക്കൌണ്ടൻസി കോഴ്സുകള്‍, CMA ഇന്ത്യ, CMA US, ACCA, കമ്പനി സെക്രട്ടറി എന്നിങ്ങനെ കോഴ്സുകളുടെ ഒരു നിര തന്നെയുണ്ട്‌. ഇത്തരം കോഴ്സുകളെക്കുറിച്ച് എല്ലാ മാതാപിതാക്കൾക്കും യാതൊരു ഗ്രാഹ്യവുമില്ല. അതിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്, ആദ്യമേ CA അഥവാ ചാർട്ടേർഡ്. അക്കൌണ്ടൻസി , ACCA അഥവാ അസ്സോസ്സിയേഷന്‍ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൌണ്ടൻറ്സ്, CMA ഇന്ത്യ അഥവാ കോസ്റ്റ് മാനേജ്‌മെൻറ് അക്കൌണ്ടൻറ് , CMA US അഥവാ സർട്ടി ഫൈഡ് മാനേജ്‌മെൻറ് അക്കൌണ്ടൻറ്. ഇപ്പോള്‍ പറഞ്ഞുവന്നതിനെല്ലാം ഒരു പൊതുവായ ടേം ഉണ്ട്, അത് അക്കൌണ്ടൻറ് ആണ്. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട്, ഇത്തരം കോഴ്സുകളെക്കുറിച്ച് ഏകദേശ ധാരണ ഇല്ലാത്ത പല ആളുകളും കരുതുന്നത് മേൽപ്പറഞ്ഞ കോഴ്സുകളെല്ലാം പഠിക്കുന്നത് സ്ത്രീയായാലും പുരുഷനായാലും അക്കൌണ്ടൻറ് ആകാന്‍ വേണ്ടിയാണല്ലോ?  ഇപ്പോൾ തന്നെ നമ്മുടെ നാട്ടില്‍ ബി.കോം പാസായതിനുശേഷം ടാലികൂടി പരിശീലിച്ചാല്‍ ഒരു അക്കൌണ്ടൻറ് ജോലി തരപ്പെടുത്താന്‍ എളുപ്പമാണല്ലോ? പിന്നെ എന്തിനാണ് വിദ്യാർത്ഥികൾ/വിദ്യാർത്ഥി നികള്‍ മൂന്നും അഞ്ചും വർഷങ്ങളൊക്കെ കഷ്ടപ്പെട്ട് അക്കൌണ്ടിംഗ് കോഴ്സുകള്‍ പഠിക്കുന്നത്?അതിനു വ്യക്തവും ശക്തവുമായൊരു ഉത്തരം ഉണ്ട്, ഈ അക്കൌണ്ടൻസി കോഴ്സുകള്‍ പാസായി വരുന്നവര്‍ കേവലം അക്കൌണ്ടൻറ്സ് അല്ല. അവര്‍ നോർമല്‍ അക്കൌണ്ടൻറ്സ് തയ്യാറാക്കുന്ന ഡോക്യുമെൻറ്സില്‍ തീരുമാനം എടുക്കുന്ന ഹയര്‍ അതോറിറ്റിയാണ്, അഥവാ പ്രൊഫഷനല്‍ അക്കൌണ്ടൻറ്സ്. അത്തരത്തിലുള്ള പ്രൊഫഷനല്‍ അക്കൌണ്ടിംഗ് കോഴ്സുകളെക്കുറിച്ച് നിങ്ങൾക്ക് അവബോധം അല്ലെങ്കില്‍ അറിവു നൽകാം . ആദ്യമേ ഇന്ത്യന്‍ ചാർട്ടേർഡ് അക്കൌണ്ടിംഗ്, പിന്നെ ACCA അഥവാ അസ്സോസ്സിയേഷന്‍ ഓഫ് ചാർട്ടേ ർഡ്  സർട്ടിഫൈഡ് അക്കൌണ്ടൻറ്സ് എന്നിവ രണ്ടും തമ്മിലുള്ള താരതമ്യം പരിശോധിക്കാം, ഇവ രണ്ടിലും നമുക്ക് പൊതുവായി ചാർട്ടേ ർഡ് അക്കൌണ്ടിംഗ് എന്ന് കാണാം. ഇതു ബന്ധപ്പെട്ടിരിക്കുന്ന ഏരിയ വാസ്തവത്തില്‍ ഓഡിറ്റിങ്ങിലും ടാക്സേഷനിലുമാണ്.
ഓഡിറ്റിംഗ് എന്നു പറയുന്നത് ചെറിയൊരു നിർവചനത്തില്‍ ഒതുക്കാന്‍ പറ്റില്ല, അതൊരു ബ്രോഡ് ടേം ആണ്,അതിനെക്കുറിച്ച് ചുരുക്കിപ്പറഞ്ഞാല്‍ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിൻെറ സാമ്പത്തിക ഇടപാട് ഒഫീഷ്യലായി ഇൻസ്പെക് ഷന്‍ ചെയ്യുന്ന പണിയാണ് ഓഡിറ്റിംഗ്. ഇനി CMA ഇന്ത്യ അഥവാ കോസ്റ്റ് മാനേജ്മെന്റ് അക്കൌണ്ടിങ്ങിലേക്ക് വരാം, കോസ്റ്റ് എന്നു വച്ചാല്‍ ചെലവ്, അത് മാനേജ് ചെയ്യുക എന്നതാണ് കോസ്റ്റ് മാനേജ്മെൻറ് എന്നതിൻെറ അർത്ഥം. അതിനു ഉദാഹരണം പറഞ്ഞാല്‍ ഒരു മാനുഫാക്ച്ചറിംഗ് കമ്പനിയുടെ ഉൽപ്പന്നത്തിൻെറ  പ്രൊഡക്ഷന്‍, അതിനു എത്ര ചെലവ് വരും, എങ്ങിനെയൊക്കെ വരുമെന്നു മുൻകൂട്ടി എസ്റ്റിമേറ്റ് ചെയ്യുക, പ്രൊഡക്ഷൻെറ, ഓരോ ഘട്ടങ്ങളിലും അതിനു വരുന്ന ചെലവു കണക്കാക്കുക, പിന്നെ, ചെലവ് നിയന്ത്രിക്കുക, ചെലവ് അനുവദിക്കുക, തുടങ്ങിയ തരത്തിലുള്ള പണികളാണ് കോസ്റ്റ് മാനേജ്മെന്റ് ഏരിയ. ഇനി പറയുന്നത് CMA ഇന്ത്യ, CMA US (അമേരിക്ക), രണ്ടിൻെറയും ഷോർട്ട് ഫോം ഒന്നാണെങ്കിലും ഈ രണ്ടു കോഴ്സുകളും തമ്മില്‍ വലിയ അന്തരം അഥവാ വ്യത്യാസം ഉണ്ട്. അതായത് സർട്ടി ഫൈഡ് മാനേജ്മെന്റ് അക്കൌണ്ടിംഗ് എന്ന യു.എസ് CMA (American CMA) കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത് മാനേജീരിയല്‍ റോളുകളില്‍ ആണ്, അതുകൊണ്ടുതന്നെ MBA പോലുള്ള ബിസിനസ് മാനേജ്മെന്റ് കോഴ്സുകള്‍ ട്രൈ ചെയ്യുന്നവർക്ക് കുറച്ചുകൂടി മാറി ചിന്തിക്കാവുന്ന കോഴ്സാണ് CMA യു.എസ്.  ഇതു വരെ പറഞ്ഞു തന്നത് ഓരോ പ്രൊഫഷണല്‍ കോഴ്സുകളുടെയും  കോര്‍ ഏരിയകള്‍ ആണ്. എന്നുമാത്രമല്ല, അതിനുമപ്പുറം ഇപ്പറഞ്ഞ നാല് പ്രൊഫഷനുകൾക്കും ഒരു സ്ഥാപനത്തില്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, ചിഫ് ഫിനാന്‍ഷ്യല്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, അഡ്വൈസറി ഫോര്‍ ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് എന്നിങ്ങനെ പലതരം മാനേജീരിയല്‍ പോസ്റ്റുകളിലും ഓരോരുത്തരുടെ താല്പര്യപ്രകാരം എത്താന്‍ സാധിക്കും.

അടുത്തത് കമ്പനി സെക്രട്ടറി പ്രൊഫഷനല്‍ കോഴ്സിനെക്കുറിച്ചാണ്. നമ്മുടെ ഇന്ത്യന്‍ കമ്പനി ആക്റ്റ് പ്രകാരമുള്ള കമ്പനികള്‍ നിയമപരമായ വശങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോലിയാണ് കമ്പനി സെക്രട്ടറിയുടെ ഉത്തരവാദിത്വം. കമ്പനി ഇന്ത്യന്‍ നിയമങ്ങളും സ്റ്റാറ്റ്യൂറ്ററി റെഗുലേഷൻസുമൊക്കെ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട പണിയാണ് കമ്പനി സെക്രട്ടറിയുടേത്. ഇനി പറയുന്ന കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്, ഏതൊക്കെ ബോർഡുകളാണ് ഇതുവരെ പറഞ്ഞ പ്രൊഫഷണല്‍ കോഴ്സുകള്‍ നടത്തുന്നതെന്നും ഇന്ത്യക്കകത്തും പുറത്തും ഈ കോഴ്സുകളുടെ സാധ്യതകള്‍ എന്തൊക്കെയാണെന്നും അറിയാന്‍ ആഗ്രഹം കാണുമല്ലോ? അതു പരിശോധിക്കാം. നമ്മുടെ രാജ്യത്തിൻെറ  സാമ്പത്തിക, വ്യപാര മേഖല സുഗമമായി പോകേണ്ടത് രാജ്യത്തിൻെറ  മൊത്തമായും പ്രാധാന്യം അർഹി ക്കുന്ന കാര്യമാണ്. അപ്പോള്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ ബിസിനസ് സ്ഥാപനങ്ങളെയും ഭരണം നടത്തുന്ന സർക്കാരിനെയും, നികുതി നൽകുന്ന വ്യക്തികളെയുമൊക്കെ സഹായിക്കുന്നതിന് വളരെ വൈദഗ്ദ്യമുള്ള പ്രൊഫഷണലിസം അത്യാവശ്യമാണ്. അതിനായി ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും സ്റ്റേറ്റിൻെറ തന്നെ ഏജൻസികള്‍ സർട്ടിഫൈ ചെയ്യുന്ന പ്രൊഫഷണല്‍ അക്കൌണ്ടൻറ്സ് ഉണ്ടാകും.

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.