Applicant Tracking System (ATS) തേടുന്നത് മികവുറ്റ ഉദ്യോഗാർത്ഥികളെ

നിങ്ങൾ ജോലിക്ക് വേണ്ടി biodata or resume അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇപ്പോൾ പല കമ്പനികളും biodata ഷോർട് ലിസ്റ്റ് ചെയുന്നത് Applicant Tracking System (ATS) എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്. ഇവിടെ നമ്മുടെ കഴിവുകളും യോഗ്യതയും പരിചയസമ്പത്തും അടിസ്ഥാനമാക്കിയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. ഏതിലാണോ അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അത് സെലക്ട് ചെയ്‌ത്‌ സെർച്ച് ചെയ്യുകയാണ് ഈ സോഫ്റ്റ്‌വെയറിലൂടെ ചെയ്യുന്നത്. ആയിര കണക്കിനുള്ള അപേക്ഷകളിലൂടെ കടന്നുപോകാതെ അവർക്ക് ആവശ്യമായ ഉദ്യോഗാർത്ഥികളെ കണ്ടെത്തി  നൽകുകയാണ് ATS ചെയ്യുന്നത്. ഇത് ഷോർട് ലിസ്റ്റ് ചെയ്‌ത്‌ അവർ ഇൻറർവ്യൂവിന് വിളിക്കുന്നു. സോഫ്റ്റ്‌വെയറാണ് ഷോർട് ലിസ്റ്റ്  ചെയ്യുന്നതെന്ന ബോധ്യം മനസ്സിൽ കണ്ടുവേണം Resume തയ്യാറാക്കേണ്ടത്.

ഉദ്യോഗാർഥികളുടെ കഴിവും പരിചയവും താമസസ്ഥലവുമായിരിക്കും മിക്ക കമ്പനികളുടെയും മാനദണ്ഡം. അതിനാൽ നമ്മുടെ അപേക്ഷയിൽ .വ്യക്തമായി രേഖപ്പെടുത്തേണ്ടതും ഇക്കാര്യമായിരിക്കണം .അതിനാൽ ATS സോഫ്റ്റ്‌വെയറിന് അനുസൃതമായാണ് അപേഷകൾ തയ്യാറാക്കേണ്ടതും കമ്പനി എന്തിനാണോ ഊന്നൽ കൊടുക്കുന്നത് അതിനായിരിക്കണം അപേക്ഷയിൽ പ്രാധാന്യം കൊടുക്കേണ്ടതും .

ATS സോഫ്ട്‍വെയറിന് വായിക്കാനും തെരഞ്ഞെടുക്കാനുമുള്ള അപേക്ഷ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1. കമ്പനി ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തുക

2. സിമ്പിൾ ഫോർമാറ്റിലായിരിക്കണം അപേക്ഷ തയ്യാറാക്കേണ്ടത് (മൈക്രോസോഫ്ട് വേർഡ്‌)

3. പെട്ടെന്ന് വായിക്കാൻ പറ്റുന്ന എല്ലാ കമ്പ്യൂട്ടറിനും സ്വീകാര്യമായ ഫോണ്ടുകളും സൈസുകളും

4. പ്രത്യേക ഹെഡിങ്ങോടെ ആവശ്യാനുസരണം സ്പേസ് നൽകിയായിരിക്കണം അപേക്ഷകൾ തയാറാക്കേണ്ടത്

5. ടേബിളുകൾ ഒഴിവാക്കുക

6. അക്ഷര തെറ്റുകളും ഗ്രാമറിൽ വരുന്ന തെറ്റുകളും നിർബന്ധമായും ഒഴിവാക്കുക

7. ബുള്ളറ്റ് പോയൻറ്സ് നൽകി ഓരൊന്നും വിശദികരിക്കുക

8. മുകളിലും താഴെയും അനാവശ്യമായി ഒന്നും രേഖപെടുത്താതിരിക്കുക

9. Pdf, Doc ഫയൽ ആക്കി മിനിമം സൈസിൽ (300 KB) തയ്യാറാക്കി അയക്കുക

10. അനാവശ്യമായതോ, ഇല്ലാത്തതൊന്നും രേഖപെടുത്താതിരിക്കുക. ഇന്റർവ്യൂ സമയത്തു് അത് ബുദ്ധിമുട്ടായി മാറും

11. ഫോട്ടോ അധികവും റീഡ് ചെയ്യാറില്ല. അതിനാൽ അതിന് വലിയ പ്രാധാന്യം നൽകേണ്ടതില്ല

12. എല്ലാ ജോലിക്കുമായി ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ biodata തയ്യാറാക്കരുത്

മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചുവേണം ഇനി Biodata or Resume തയ്യാറാക്കാൻ. ഇവിടെ മനുഷ്യരെയല്ല പ്രീതിപ്പെടുത്തേണ്ടത്‌ ,ATS എന്ന സോഫ്ട്‍വെയറിനെയാണ്.

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.