ബാങ്കിംഗ് ആശയങ്ങൾക്ക് “സേവന”മെന്ന ഒരു മുഖം മാത്രം

ബാങ്കും പണവും ഇരട്ട സഹോദരങ്ങളാണെങ്കിലും ബാങ്കിംഗ് ആശയങ്ങൾക്ക് “സേവന”മെന്ന ഒരു മുഖം മാത്രം. ഇപ്പോള്‍ എ.ടി.എമ്മോ (ATM) ബാങ്കോ സന്ദർശിക്കാതെ തന്നെ കസ്റ്റമേഴ്സിന് പണം പിൻവലിക്കുകയും നിക്ഷേപിക്കുകയും ചെയ്യാം.
അതിനു ചില ആധികാരികമായ നിഷ്കർഷതകള്‍ ഉണ്ട്. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നിങ്ങളുടെ ആധാര്‍ നമ്പറുമായി കണ്ണി ചേർത്തിട്ടുണ്ടായിരിക്കുമല്ലോ?  ഇവിടെ പ്രസക്തമാകുന്നത് ആധാര്‍ പ്രവർത്തനക്ഷമമാക്കിയ ഒരു പേയ്മെൻറ് സിസ്റ്റമാണ്, അതിനുവേണ്ടി എ.ഇ.പി.എസ് (AEPS) എന്നു പറയപ്പെടുന്ന ഇന്ത്യാ പോസ്റ്റ്‌ പേയ്മെൻറ് ബാങ്ക് (IPPB) എന്ന ഇന്ത്യാ ഗവൺമെൻറ്  സ്ഥാപനം സമാരംഭിച്ചിട്ട്‌ മൂന്നു വർഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇത് കേരളത്തിലെ ഭൂരിഭാഗം വരുന്ന അധികമാർക്കും അറിഞ്ഞുകൂടാത്ത കാര്യമാണ്. എ.ടി.എമ്മോ (ATM) ബാങ്കോ സന്ദർശിക്കാതെ തന്നെ കസ്റ്റമേഴ്സിനു പണം പിന്‍വലിക്കുകയും നിക്ഷേപിക്കുകയും ചെയ്യാനാകുന്ന IPPB ബാങ്കിംഗ് സിസ്റ്റം 01 – 09 – 2019 ല്‍ സ്ഥാപിതമായി. ഏതെങ്കിലും ബാങ്ക് നിക്ഷേപമുള്ള ഒരു കസ്റ്റമറിന് അയാളുടെ (സ്ത്രീ/പുരുഷന്‍) താമസ സ്ഥല പരിധിയില്‍ വരുന്ന പോസ്റ്റ്‌ ഓഫീസില്‍ നിന്ന് പണം പിൻവലിക്കുകയോ/ അതേ പോസ്റ്റ്‌ ഓഫീസിലൂടെ പണം നിക്ഷേപിക്കുകയോ ചെയ്യാന്‍ പറ്റും .ഇക്കാര്യത്തില്‍ ബാങ്ക് കസ്റ്റമർക്ക് മറ്റു മാർഗവും അവലംബിക്കാവുന്നതാണ്. എന്ന് വച്ചാല്‍ അയാളുടെ AEPS സൗകര്യം ഉപയോഗിച്ച് തൻെറ ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം പിൻവലിക്കാന്‍ ഒരു പോസ്റ്റുമാനെ സമീപിക്കുകയോ വിളിക്കുകയോ ചെയ്യാം.

ഏതെങ്കിലും ഒരു കസ്റ്റമർക്ക് ഐ.പി.പി.ബി (IPPB) അക്കൌണ്ട് ഇല്ലെങ്കില്‍ ബാങ്ക് കസ്റ്റമറായ ഏതൊരാൾക്കും അയാളുടെ/അവളുടെ അക്കൌണ്ടില്‍ നിന്ന് പണം പിൻവലിക്കാമെന്നതാണ് AEPS ബാങ്കിങ്ങിൻെറഏറ്റവും ആകർഷകമായ ഭാഗം. അതില്‍ അല്പം പോലും നൂലാമാലകളില്ല. ഒരേ ഒരു നിബന്ധന മാത്രം, നിങ്ങളുടെ ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. അത് മാത്രമാണ് ഏക വ്യവസ്ഥ. ഒരു കസ്റ്റമറായ നിങ്ങളുടെ ബാങ്ക് അക്കൌണ്ട് ആധാറുമായി ലിങ്ക് ചെയ്തതാണെങ്കില്‍ സിസ്റ്റം ആദ്യം OTP ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ആധികാരികത സാധൂകരിക്കും. തുടർന്ന് നിങ്ങള്‍ ചെയ്യേണ്ടത് ബാങ്കിൻെറ IIN നമ്പര്‍ തിരഞ്ഞെടുക്കുകയെന്ന കാര്യമാണ്. (നിങ്ങള്‍ തുക പിൻവലിക്കാന്‍ ആഗ്രഹിക്കുന്ന ബാങ്ക്) അവസാനം നിങ്ങളുടെ ബയോ മെട്രിക് ആധാര്‍ സെൻററില്‍ നിന്ന് നിർബന്ധമായും യോജിപ്പിലാകുന്നു. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് സംബന്ധമായ എല്ലാ വിശദാംശങ്ങളും വിജയകരമായി ആധികരികമാക്കപ്പെടുകയാണെങ്കില്‍ നിങ്ങൾക്ക് ബാങ്കിൽ നിന്ന് അനുവദനീയമായ നിശ്ചിത തുക പോസ്റ്റ്‌ ഓഫീസ് കൌണ്ടറില്‍ നിന്നോ പോസ്റ്റുമാന് നിയന്ത്രണ അവകാശമുള്ള മൈക്രോ എ.ടി.എം വഴിയോ തുക പിൻവ ലിക്കാവുന്നതാണ്.

എ.ടി.എമ്മോ (ATM), ബാങ്കോ സന്ദർശിക്കാതെ തന്നെ കസ്റ്റമേഴ്സിന് പണം പിൻവലിക്കുകയും നിക്ഷേപിക്കുകയും ചെയ്യാവുന്നതുൾപ്പെടെ എ.ഇ.പി.എസ് നെറ്റ് വർക്കില്‍ ലയം കൊണ്ടിട്ടുള്ള എല്ലാ ബാങ്കുകളുടെയും കസ്റ്റമേഴ്സിന് എ,ഇ.പി.എസ് സേവനങ്ങള്‍ സധൈര്യം പ്രയോജനപ്പെടുത്താനാകും വിധം തുറന്നു കൊടുത്തിരിക്കുന്നു. ഇന്ത്യയുടെ മുഴുവന്‍ വ്യാപ്തിയിലും ഐ.പി.പിബിയുടെ വിപുലമായ ശ്രുംഖലാ സൗകര്യം ഉപയോഗപ്പെടുത്താന്‍ സർക്കാരിൻെറ സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെയും സബ്സിഡി അർഹതയുള്ളവരുടെയുമിടയില്‍ ഇത്തരം സേവനങ്ങൾക്ക് വന്‍ സ്വീകാര്യത ലഭിച്ചു. IPPB പ്രവേശ കവാടങ്ങളുടെ വിപുലമായ ശൃംഖലയിലൂടെ അപാരമായ സൌജന്യ ഇടപാടുകൾക്കൊപ്പം ബാങ്കിൻെറ പ്രവേശന പോയിൻറുകളില്‍ ഒന്നില്‍ നേടാനായാല്‍ എല്ലാ കസ്റ്റമേഴ്സിനും ഒരുപോലെ AEPS സൌജന്യമായി തുടരും. അതെ സമയം 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്.  ആക്സസ് പോയിൻറില്‍ കസ്റ്റമേഴ്സിന് അടിയന്തിര ആവശ്യങ്ങള്‍ ഉണ്ടാകാമെന്നുള്ളതിനാലാണ് ബി.സിയുടെ നോണ്‍- ഐ.പി.പി.ബി നെറ്റ് വർക്കിംഗിലൂടെ പ്രതിമാസ സൌജന്യം മൂന്നു ഇടപാടുകളിലൂടെ മാത്രമാക്കിയത്.

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.