ബി.എസ്.എൻ.എൽ നൽകുന്ന 797 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്രതിദിന ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഡാറ്റ വേഗത 40 കെബിപിഎസ് ആയി കുറയുന്നു. മുകളിൽ സൂചിപ്പിച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങളെല്ലാം പ്ലാൻ റീചാർജ് ചെയ്ത് ആദ്യത്തെ 60 ദിവസം മാത്രമേ ലഭിക്കുകയുള്ളു എന്ന കാര്യമാണ്. 365 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ആനുകൂല്യങ്ങൾ ആദ്യത്തെ രണ്ട് മാസത്തിൽ തന്നെ അവസാനിക്കും. പിന്നീടും സിം കാർഡ് ആക്ടീവ് ആയി നിലനിൽക്കുകയും ഇൻകമിങ് കോളുകൾ വരികയും ചെയ്യും.നിലവിൽ ബിഎസ്എൻഎൽ 4ജി നെറ്റ് വർക്ക് ലഭിക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ദിവസവുമുള്ള 2 ജിബി ഡാറ്റ അതിവേഗ 4ജിയിൽ തന്നെ ഉപയോഗിക്കാവുന്നതാണ്. സെക്കണ്ടറി സിം കാർഡ് ആക്ടീവ് ആയി നിലനിർത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് 797 രൂപയുടേത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ആദ്യത്തെ 60 ദിവസം നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം.ബിഎസ്എൻഎൽ ഇന്ത്യയിൽ തന്നെ വികസിപ്പിച്ച 4ജി സൊല്യൂഷൻ ഈ മാസം മുതൽ 50 റേഡിയോ യൂണിറ്റുകളുള്ള ലൈവ് നെറ്റ്‌വർക്കിൽ പരീക്ഷിച്ച് തുടങ്ങും. ബിഎസ്‌എൻഎല്ലിൻെറയും എംടിഎൻഎല്ലിൻെറയും ടവറുകളും ലാൻഡ്‌ലൈൻ സംവിധാനങ്ങളും സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനുമായി സർക്കാർ ബജറ്റിൽ കഴിഞ്ഞ ദിവസം 52,937 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ബിഎസ്എൻഎല്ലിന് അനുവദിച്ച തുക ഉപയോഗിച്ച് പുതിയ ടവറുകൾ സ്ഥാപിക്കുകയും നിലവിലുള്ള ടവറുകൾ 4ജി, 5ജി നെറ്റ്വർക്കുകളിലേക്ക് നവീകരിക്കുകയും ലാൻഡ്‌ലൈൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യാൻ ഉപയോഗിക്കും. 2022-2023ൽ 33,269 കോടി രൂപയാണ് ബിഎസ്എൻഎല്ലിനായി സർക്കാർ നീക്കിവച്ചത്.