പുതിയ സ്മാർട്ട്ഫോണുകളുമായി സാംസങ്, വൺപ്ലസ്, ഷവോമി, റിയൽമി, വിവോ

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണെങ്കിൽ അല്പം കാത്തിരിക്കുന്നതാണ് നല്ലത്. ഈ ഫെബ്രുവരി മാസത്തിൽ സാംസങ്, വൺപ്ലസ്, ഷവോമി, റിയൽമി, വിവോ എന്നിവയുടെ ഫോണുകൾ പുറത്തിറങ്ങും. നിരവധി സ്മാർട്ട്ഫോൺ ലോഞ്ചുകളാണ് ഈ ഫെബ്രുവരി മാസത്തിൽ നടക്കാൻ പോകുന്നത്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ അല്പം കൂടി കാത്തിരുന്നാൽ പുത്തൻ മോഡലുകൾ തന്നെ വാങ്ങാം. മുൻനിര ബ്രാൻറുകളെല്ലാം തങ്ങളുടെ ഡിവൈസുകൾ ഈ മാസം പുറത്തിറക്കും. സാംസങ്, വൺപ്ലസ്, ഷവോമി, റിയൽമി, വിവോ എന്നിവയുടെ സ്മാർട്ട്ഫോണുകൾ ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം വിപണിയിലെത്താൻ പോകുന്ന ഫോണുകൾ നോക്കാം.

സാംസങ് ഗാലക്സി എസ്23

സാംസങ്ന്റെ 2023ലെ ആദ്യത്തെ പ്രധാന ഇവന്റായ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് ഫെബ്രുവരിയിൽ നടക്കുകയാണ്. ഈ അവസരത്തിൽ അടുത്ത തലമുറ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ സീരീസായ ഗാലക്‌സി എസ് 23 ലൈനപ്പ് ലോഞ്ച് ചെയ്യും. 2023ലെ സാംസങ്ങിന്റെ ഏറ്റവും വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് ഫോണായിരിക്കും സാംസങ് ഗാലക്സി എസ്23. മെച്ചപ്പെട്ട ഡേ-ലൈറ്റ് ക്യാമറ പെർഫോമൻസുമാട്ടാകും ഫോൺ വിപണിയിലെത്തുന്നത്.
സാംസങ് ഗാലക്സി എസ്23+
സാംസങ് ഗാലക്‌സി എസ് 23+ ഗാലക്‌സി എസ്23, ഗാലക്‌സി എസ്23 അൾട്ര വേരിയന്റുകൾക്ക് ഇടയിലുള്ള മോഡലായിരിക്കും. ഈ സ്മാർട്ട്‌ഫോണിന് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്‌സി എസ്22+ ഫോണിന് സമാനമായ വലുപ്പത്തിലുള്ള 6.6 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് സൂചനരക്ഷ. പുതിയ ക്യാമറ ഡിസൈൻ അടക്കമുള്ള സവിശേഷതകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

സാംസങ് ഗാലക്സി എസ്23 അൾട്ര

വൺപ്ലസ് 11
ഷവോമി 13 പ്രോ
ഷവോമി 13 പ്രോ അതിന്റെ മുൻതലമുറ ഡിവൈസുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ഡിസ്‌പ്ലേയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് 50എംപി റിയർ സെൻസറുകളടങ്ങുന്ന ക്യാമറ സെറ്റപ്പ് ആയിരിക്കും ഈ ഡി ഉണ്ടായിരിക്കും കൂടാതെ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ഷവോമി 13

2022 ഡിസംബറിലാണ് ഷവോമി 13 സീരീസ് ചൈനയിൽ അവതരിപ്പിച്ചത്. ഫെബ്രുവരിയിൽ ഈ സീരീസ് ആഗോള വിപണിയിലെത്തിയേക്കും. ഷവോമി 13യിൽ 120Hz AMOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റും ഈ ഫോണിൽ ഉണ്ടാകുമെന്ന് സൂചനകളുണ്ട്.
iQOO നിയോ 7 5ജി
വിവോയുടെ സബ് ബ്രാൻഡായ iQoo ഫെബ്രുവരി 17ന് iQOO നിയോ 7 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്മാർട്ട്ഫോൺ ആമസോണിലൂടെ ലഭ്യമാകും, ഈ സ്മാർട്ട്‌ഫോണിന് 120Hz AMOLED ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. ഡൈമെൻസിറ്റി 8200 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ ഒഐഎസ് എനേബിൾഡ് ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കും. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയും ഫോണിലുണ്ടാകും.
റിയൽമി ജിടി നിയോ 5

റിയൽമി ഈ മാസം ജിടി നിയോ 5 സ്മാർട്ട്‌ഫോൺ ചൈനയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്മാർട്ട്‌ഫോൺ 240W ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും വരുന്നത്. മൊബൈൽ വേൾഡ് കോൺഗ്രസ് 2022ൽ വച്ച് ഈ 240W SuperVOOC ഫ്ലാഷ് ചാർജ് പ്രദർശിപ്പിച്ചിരുന്നു. ഏകദേശം 9 മിനിറ്റിനുള്ളിൽ 4,500mAh ബാറ്ററി യൂണിറ്റ് പൂർണ്ണമായും ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിന് സാധിക്കും.

റിയൽമി 10 5ജി

റിയൽമി 10 പ്രോ 5ജി, റിയൽമി 10 പ്രോ+ 5ജി, റിയൽമി 10 4ജി എന്നിവയുൾപ്പെടുന്ന റിയൽമി 10 സീരീസ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഈ മാസം റിയൽമി 10 5ജി വേരിയന്റും കമ്പനി പുറത്തിറക്കും. ഈ സ്മാർട്ട്‌ഫോണിൽ 4ജി മോഡലിന് സമാനമായ സവിശേഷതകൾ ഉണ്ടായിരിക്കും.50 എംപി പിൻ ക്യാമറ സെറ്റപ്പും 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ടാകും.
വിവോ എക്സ്90 സീരീസ്

2022 നവംബറിൽ വിവോ എക്സ്90 സീരീസ് ചൈനയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്‌ഫോൺ ലൈനപ്പിൽ വിവോ എക്സ്90, വിവോ എക്സ്90 പ്രോ, വിവോ എക്സ്90 പ്രോ+ എന്നീ സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടുന്നു. ഈ ഫോണുകൾ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയേക്കും. ഈ ലൈനപ്പിൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സെസ്സ് ഒപ്റ്റിക്‌സുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കും.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.