ഇറച്ചിക്കൊതിയന്മാർക്ക് വറചട്ടിയിലെ ഒട്ടക മാംസ രുചിയുടെ അറിയാക്കഥ വിളമ്പാം …
ഒട്ടകം ഇന്ത്യയിലെല്ലായിടത്തും കാണപ്പെടുന്ന ഒരു മൃഗമല്ല, രാജസ്ഥാന്‍ പോലെ മണലാരണ്യമുള്ള ഒന്നു രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമേ, ഒട്ടകം എന്ന നാൽക്കാലി മൃഗം അധിവസിക്കുന്നുള്ളൂ, മരുഭൂമികളിലെ സഞ്ചാരത്തിനു യോഗ്യമായ വിധത്തിലാണ് ഒട്ടകത്തിന്റെ കാലുകളുടെ രൂപ ഘടന. ഒട്ടകത്തിന്റെ കാലുകൾക്ക് നല്ല ബലമാണ്, മരുഭൂമിയിലൂടെ എത്ര സഞ്ചരിച്ചാലും ഒട്ടകം എന്ന മൃഗം അല്പം പോലും ക്ഷീണിക്കില്ല. ലോകത്തെല്ലായിടത്തും മരുഭൂമികള്‍ ഉള്ളിടത്ത് ഒട്ടകത്തെ ആശ്രയിച്ചാണ് ഒരു പ്രദേശത്തുനിന്നു മറ്റൊരു പ്രദേശത്തേക്ക് യാത്ര പോകുന്നത്. ഒട്ടകത്തെ ലോകം അറിഞ്ഞു തുടങ്ങുന്നത് ആറാം നൂറ്റാണ്ടു മുതലാണ്, അതിപ്രാകൃതമായ ഗോത്ര സംസ്കാരം നില നിന്നിരുന്ന സൗദി അറേബ്യന്‍ മണലാരണ്യങ്ങളില്‍ ഉൾ പ്പെടെ എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ഒട്ടകങ്ങളുടെ അധിക സാന്നിധ്യം ഉണ്ടായിരുന്നുവെന്നു ചരിത്ര സാക്ഷ്യങ്ങളിലും ഇസ്ലാമിക, ക്രിസ്ത്യന്‍ , യഹൂദ ഗ്രന്ഥങ്ങളില്‍ വായിച്ചറിയാനും കഴിയും. ഒട്ടകത്തെ സംബന്ധിച്ച് ഒരുപാടു വിവരണങ്ങള്‍ നൽകാന്‍ കഴിയും. അപൂർവ്വമായിട്ടെങ്കിലും കേരളത്തില്‍ ജംബോ സർക്കസ് പോലുള്ള സർ ക്കസ് കമ്പനികളുടെ പ്രദർ ശന നഗരികളിലും ഒട്ടകത്തെ മലയാളികൾക്ക് നേരിട്ടു കാണാന്‍ സാധിക്കാറുണ്ട്. അറേബ്യന്‍ രാജ്യങ്ങളില്‍ ഫാൽക്കന്‍ പക്ഷി ദേശീയ പക്ഷിയായി പരിഗണിക്കപ്പെടുന്നതുപോലെ ഒട്ടകത്തിനും വർ ദ്ധിച്ച പ്രാധാന്യം ഉണ്ട്. കേരളത്തില്‍ വളരെക്കുറച്ചു പേർക്കു മാത്രമേ ഒട്ടക മാംസം അഥവാ ഒട്ടക ഇറച്ചി കറിയാക്കിയും പൊരിച്ചും മറ്റു വിധത്തില്‍ പാകം ചെയ്തും മനുഷ്യന്‍ കഴിക്കുന്ന രുചികരമായ ഭക്ഷ്യ വസ്തുവാണെന്നു അറിയാവൂ. അറേബ്യന്‍ നാടുകളിലും ദുബായ് ഉൾ പ്പെടുന്ന യു.എ.ഇ യിലും മദ്ധ്യപൂർവ്വ ദേശങ്ങളിലും ജീവിക്കുന്ന മലയാളികൾ ക്കും (ജോലി ചെയ്തും, കച്ചവടം, വ്യവസായം തുടങ്ങിയവയില്‍ ഏർപ്പെട്ടും ) അവിടങ്ങളില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവർക്കും ഒട്ടക മാംസം രുചികരമാണെന്നറിയാം. ഇവിടെ പറയാന്‍ പോകുന്നത് ഒട്ടക മാംസത്തിന്റെ മഹത്വവും ഗുണങ്ങളുമാണ്.
ഒട്ടക മാംസവും അല്പം ചരിത്രവും
ആദ്യമേ പറയട്ടെ നമ്മുടെ നാട്ടില്‍ പന്നിയിറച്ചിക്ക് “പോർക്ക് ” എന്നാണ് പറയുന്നത്, പശുവിറച്ചിക്ക് “ബീഫ്” എന്നുപറയും, അതുപോലെ ആട്ടിറച്ചിക്ക് “മട്ടന്‍” എന്നു പറയും, എന്നാല്‍ ഒട്ടകത്തിനു അത്തരം വിശേഷണങ്ങള്‍ ഇല്ല. ഒട്ടക മാംസത്തിന് “കാമല്‍” എന്ന പേരു മാത്രമേ പറയാറുള്ളൂ. ഒട്ടക മാംസം അഥവാ ഒട്ടകത്തിന്റെ് ഇറച്ചി വളരെ രുചികരമാണ്, അറേബ്യന്‍ നാടുകളില്‍ വളരെ ജനപ്രിയമായ ഒരു മാംസ വിഭവമാണ് ഒട്ടക മാംസം. വ്യത്യസ്ത രീതികളില്‍ പാകം ചെയ്തു കഴിക്കുന്ന ഒട്ടക മാംസത്തില്‍ മനുഷ്യ ശരീരത്തിന് ഗുണം ചെയ്യുന്ന കാര്യത്തില്‍ ആരോഗ്യകരമായി തെളിയിക്കപ്പെട്ട അനേകം ഘടകങ്ങള്‍ ഉണ്ട്. അതി പ്രാചീന കാലം മുതൽ ക്കേ, നിരവധി നൂറ്റാണ്ടുകളായി ഒട്ടക മാംസം പാകം ചെയ്തു കഴിക്കുന്നവരാണ് എമിറാത്തികള്‍. ദുബായ് ഉൾപ്പെടുന്ന യു.എ.ഇ യിലെ ഏഴു എമിരെറ്റുകളില്‍ ജീവിക്കുന്ന അറബ് വംശജരെയാണ് എമിറാത്തികളെന്നു പറയുന്നത്. എമിറാത്തികളുടെ പാചക രീതിയില്‍ ഒഴിവാക്കാനാകാത്ത ഒരു പ്രധാന ഭാഗമാണ് ഒട്ടക മാംസം. ഇതു യു.എ.ഇ യില്‍ എല്ലാ എമിരേറ്റുകളിലും ജനങ്ങൾക്ക് പ്രിയങ്കരമായ, രുചികരമായ മാംസാഹാരമാണ്. ഈദ്, ദേശീയ ദിനം, വിവാഹം തുടങ്ങിയ മംഗളകരമായ അവസരങ്ങളില്‍ എമിറാത്തികള്‍ ഒട്ടക മാസം പല രീതികളില്‍ പാകം ചെയ്തു കഴിക്കുന്നു. അറേബ്യന്‍ നാടുകളില്‍ ഗോത്ര സംസ്കാരം നിലനിന്നിരുന്ന അതി പ്രാചീന കാലത്ത് അറബികള്‍ ഒട്ടക മാംസം ചുട്ടു തിന്നുകയാണ് ചെയ്തിരുന്നത്. ഇന്നു ദുബായ് ഉൾപ്പെ ടുന്ന യു.എ.ഇ ലും പാശ്ചാത്യ നാടുകളിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ഫുഡ് മെനുവില്‍ ഒട്ടക മാംസം കൊണ്ട് തയ്യാര്‍ ചെയ്ത രുചികരമായ വിഭവങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഒട്ടക മാംസം വ്യാപകമായി പാകം ചെയ്തു ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അനേകം രാജ്യങ്ങള്‍ ഉണ്ട്. അവയുടെ ലിസ്റ്റില്‍ യു.എ.ഇ, സൗദിഅറേബ്യ, ഈജിപ്ത്, ലിബിയ, കസാക്കിസ്ഥാന്‍, സുഡാന്‍, എതോപ്യ, സിറിയ, ജിബൂട്ടി, സോമാലിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രധാനമായും വരുന്നത്. വരണ്ട, ജലാംശം കുറഞ്ഞ, മരുഭൂപ്രദേശങ്ങളില്‍ അതിസാഹസികമായി പ്രകൃതിയോടു പൊരുതി ജീവിക്കുന്ന ഗ്രാമീണ ദേശങ്ങളിലും ഒട്ടക മാംസം ഉപയോഗിക്കപ്പെടുന്നുണ്ട്.
ഒട്ടക മാംസം രുചിയിലും ഗുണത്തിലും ഒരുപടി മുന്നില്‍
മാമ്പഴക്കൂട്ടത്തില്‍ മൽഗോവയാണ് താരമെന്നു പറയുന്നതുപോലെ ഒട്ടക മാംസമാണ് ഏറ്റവും മികച്ചതും രുചികരവുമെന്നു പറയപ്പെടുന്നു, എന്ന് വച്ചാല്‍ ആട്ടിറച്ചി, പശുവിറച്ചി, പന്നിയിറച്ചി, കോഴിയിറച്ചി എന്നിവയെക്കാള്‍ വളരെ രുചികരവും ഗുണകരവുമായ മാംസം ഒട്ടക മാംസമാണത്രേ. ഒട്ടക മാംസത്തെ കനം കുറഞ്ഞു മെലിഞ്ഞ ബീഫ് പോലെയാണെന്നാണ് ഉപയോഗിച്ചിട്ടുള്ളവര്‍ പറയുന്നത്. ഒട്ടകത്തിനു പ്രായം കൂടുംതോറും മാംസത്തിനു രുചി കൂടുമെന്നാണ് പറയപ്പെടുന്നത്, എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇറച്ചികളുടെ കാര്യം നേരെ മറിച്ചാണല്ലോ. ചിലർക്കെങ്കില്‍ സംശയമുണ്ട്, അതായത് ഒട്ടകമിറച്ചി റെഡ്മീറ്റാണോയെന്നാണ് സംശയം. ഒട്ടക മാംസം റാസ്ബെറി ചുവപ്പു മുതല്‍ കടും തവിട്ടു വരെ നിറമുള്ളതും മറ്റു പല മൃഗ മാംസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യകരവും രുചികരവുമാണെന്നു എടുത്തു പറയേണ്ടതുണ്ട്. കന്നുകാലി ഇറച്ചി (പശു, കാള, പോത്ത്) യുമായി താരതമ്യം ചെയ്യുമ്പോള്‍ ഒട്ടകത്തിന്റെ മാംസത്തില്‍ കൊഴുപ്പ് വളരെ കുറവാണ്, ഉയർന്ന ഈർ പ്പവും സമാനമായ പ്രോട്ടീനും ഉണ്ട്.
“ഒട്ടക മാംസം” മനുഷ്യശരീരത്തിനു ആവശ്യമായ ധാതുക്കളുടെ കലവറയാണ്.ഇനി ഒട്ടക മാംസത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചു മാത്രം പറയാം. കൊളോസ്ട്രോളിന്റെ അളവ് ഒട്ടക മാംസത്തില്‍ കുറവാണ്. സോഡിയം, സിങ്ക്,ഇരുമ്പ്, പൊട്ടാസ്യം, ചെമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഒട്ടക മാംസത്തില്‍ അടങ്ങിയിട്ടുണ്ട്. മറ്റു റെഡ് മീറ്റുകളൂമായി താരതമ്യം ചെയ്‌താല്‍ ഉയർന്ന വിറ്റാമിന്‍ സി, പലതരം ഫാറ്റി ആസിഡുകള്‍, എൻസൈമുകള്‍, സംരക്ഷണ പ്രോട്ടീനുകള്‍ എന്നിവയെല്ലാം ഒട്ടക മാംസത്തില്‍ അടങ്ങിയിട്ടുണ്ട്. പിന്നെയും എടുത്തു പറയേണ്ട കാര്യങ്ങള്‍ ഉണ്ട്. ഒട്ടക മാംസം പല കാരണങ്ങള്‍ കൊണ്ട് അതുല്യമാണ്. ഇതിനു ഏതെങ്കിലും പരമ്പരാഗത മാംസ സ്രോതസ്സുപോലെ അധിക പോഷക ഗുണമുണ്ട്. കുറഞ്ഞ ഇൻ ട്രാമസ്കുലാര്‍ കൊഴുപ്പ്, കുറഞ്ഞ കൊളോസ്ട്രോളിന്റെ അളവ്, ഉയർന്ന ഇരുമ്പിന്റെ അളവ് എന്നിവകൾ കൊണ്ട് ഒട്ടക മാംസം പശുവിറച്ചി അല്ലെങ്കില്‍ ആട്ടിറച്ചി എന്നിവയെക്കാള്‍ മികച്ചതും രുചികരവുമാണ്. എന്താ ഇത്രയും പോരെ, വിളമ്പിയത് – ഇറച്ചിക്കൊതിയന്മാർക്ക് വറചട്ടിയിലെ ഒട്ടക മാംസ രുചിയുടെ അറിയാക്കഥ വിളമ്പിയത് തൃപ്തികരമായല്ലോ