യാത്രാവേളകളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോൾ സൂക്ഷിക്കുക.
ശ്രദ്ധിക്കുക, വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരും യാത്ര ചെയ്യുന്നവരാണ്, എല്ലാവര്‍ക്കും തിരക്കാണ്. പലപ്പോഴും യാത്രാവേളകളില്‍ നമ്മുടെ ഫോണിലെ ചാര്‍ജ് തീര്‍ന്നു പോകുന്നത് അപ്രതീക്ഷിതമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി എളുപ്പത്തില്‍ പബ്ലിക് ഫോണ്‍ ചാര്‍ജിംഗ് സിസ്റ്റം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ചും എയര്‍ പോര്‍ട്ട്/റെയില്‍വേ സ്റ്റേഷന്‍/ബസ് സ്റ്റേഷന്‍/മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍. അവിടെ ചിലപ്പോഴെങ്കിലും ഒരു “ചതി” ഒളിച്ചിരിപ്പുണ്ട്. നിങ്ങളുടെ പണം നിങ്ങള്‍ അറിയാതെ ബാങ്ക് അക്കൌണ്ടില്‍ നിന്നും ചോര്‍ന്നു പോയേക്കാം. ഈയടുത്ത കാലത്ത് ഒരു ബിസിനസുകാരന്‍റെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് 17 ലക്ഷം രൂപ വളരെ നൈസായിട്ടു നഷ്ടപ്പെടുകയുണ്ടായി. കാരണം അദ്ദേഹം അന്നുപയോഗിച്ച ചാര്‍ജ് കേബിളില്‍ സ്കാം തട്ടിപ്പു നടത്താനായി ഒരു പ്രത്യേകതരം ചിപ്പ് വിദഗ്ദമായി ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇത്തരം ചിപ്പ് ഉപയോഗിച്ചാണ് അന്യരുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും അവരറിയാതെ പണം തട്ടിയെടുക്കുന്നത്. അതുകൊണ്ട് എപ്പോഴും സ്വന്തമായി ഉപയോഗിക്കുന്ന ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക. പണം നഷ്ടമാകാതെ സൂക്ഷിക്കുക.