ഇനി വിദേശ രാജ്യങ്ങളില്‍ നിങ്ങള്‍ക്കും ഡ്രൈവ് ചെയ്യാം

ഒരു സന്തോഷ വാര്‍ത്ത: ഇനി മുതല്‍ വിദേശ രാജ്യങ്ങളിലും അവിടങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍ക്കൂടി വിദേശ റോഡുകളില്‍ നിങ്ങള്‍ക്ക് കാര്‍, മോട്ടോര്‍ ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കാം, വിദേശ റോഡിലൂടെ സ്വയം ഡ്രൈവ് ചെയ്തു ഡ്രൈവിംഗ് ആസ്വദിക്കാം. അതിനു വേണ്ടി വരുന്ന ഇൻറര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്‌ കേരളത്തില്‍ നിന്നും എടുക്കാം.ഇതു കരസ്ഥമാക്കിയാല്‍ വിദേശത്ത് പോകുന്നവര്‍ക്ക് അവിടെയും വാഹനം ഓടിക്കാം.അല്പംകൂടി വിശദമായി പറഞ്ഞാല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അവിടെ മോട്ടോര്‍ വാഹനം ഓടിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ നിങ്ങളുടെ ഇന്ത്യന്‍ ലൈസന്‍സ് പ്രയോജനപ്പെടുത്തിയാല്‍ മതി. അതോടൊപ്പം ഒരു ഇൻറര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്‌ (ഐ.ഡി,പി) ഉണ്ടായിരിക്കണം. ഇതിനെ പലരും ഇൻറര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഐഡിപി എന്നതു ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും RTO നല്‍കുന്ന ഒരു പെര്‍മിറ്റ്‌ ആണ്. സാധാരണ ഗതിയില്‍ ഇഷ്യു ചെയ്ത തീയതി മുതല്‍ ഒരു വർഷം വരെ ഐഡിപി ക്കു സാധുതയുണ്ട്. ഇനി മുതല്‍ വിദേശ രാജ്യങ്ങളില്‍ നിങ്ങള്‍ക്കും ഡ്രൈവ് ചെയ്യാം, ഡ്രൈവിംഗ് ആസ്വദിക്കാം. ഐഡിപി അംഗീകരിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് ഗൂഗിള്‍ സെര്‍ച്ചില്‍ ലഭ്യമാണ്. വിദേശ യാത്രകളില്‍ കാറോ,ബൈക്കോ വാടകയ്ക്ക് എടുക്കണമെങ്കിലും ഐഡിപി പ്രയോജനപ്പെടുത്താം.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.