വൈറ്റ് ചോക്ലേറ്റ്: അതിരുചികരമായ ചോക്ലേറ്റ് രാജാവ്

“മധുരം” എന്ന രുചി” ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എത്ര ബോറാണല്ലേ? മനുഷ്യരുടെ നാവിലെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന “മധുരം” എന്ന  അനുഭവവേദ്യ രഹസ്യം ഭൂമിയില്‍ ജീവിക്കുന്ന ഓരോ വ്യക്തിക്കും സ്വയം അനുഭവിച്ചറിയാമെന്നല്ലാതെ മറ്റൊരാളോട്‌ മധുരത്തെ വർണ്ണിച്ച് പറയാന്‍ പറ്റില്ല. പായസത്തിന് മധുരമുണ്ട്, ജിലേബിക്ക് മധുരമുണ്ട്, ലഡ്ഡുവിന് മധുരമുണ്ട്, കരിമ്പിന് മധുരമുണ്ട്, പഴങ്ങൾക്ക് മധുരമുണ്ട്, എല്ലാം ശരിതന്നെ. പക്ഷെ എന്താണ് മധുരമെന്നു ചോദിച്ചാല്‍ അതിനുത്തരം പറയാന്‍ ആര്ക്കും കഴിയില്ല. മധുരം കുറഞ്ഞുപോയാല്‍ മധുരം കുറഞ്ഞുപോയിയെന്നു പറയാം, കൂടിപ്പോയാല്‍ മധുരം കൂടിപ്പോയിയെന്നു പറയാം. അല്ലാതെ എന്താണു മധുരമെന്നു ചോദിച്ചാല്‍ ആർക്കും ഉത്തരം പറയാന്‍ പറ്റില്ല. സ്വന്തം നാവിലെ രുചിമുകുളങ്ങളിലൂടെ ഓരോരുത്തർക്കും അനുഭവവേദ്യമാകുന്ന രുചി രഹസ്യമാണ് മധുരം. നമുക്കറിയാം ലോകം സുന്ദരമാണ്, മധുരമുള്ള ലോകം അതി സുന്ദരവും. ഇനി വിഷയത്തിലേക്ക് കടക്കാം, ഇവിടെ പ്രതിപാദിക്കാന്‍ പോകുന്നത് “ചോക്ലേറ്റിനെ”ക്കുറിച്ചാണ്. ഇക്കാലത്ത് “ചോക്ലേറ്റിനെ” ക്കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാകില്ല, കൊച്ചുകുട്ടികൾക്ക് ഏറ്റവും പ്രിയങ്കരമാണ് “ചോക്ലേറ്റ്” മധുരം. നമ്മുടെ നാട്ടിലെ എല്ലാ സൂപ്പര്‍ മാർക്ക റ്റുകളിലും ചോക്ലേറ്റുകള്‍ വിവിധ ബ്രാൻഡുകളില്‍ ലഭ്യമാണ്. വയസ്സായവർക്കും മുതിർന്നവർക്കും ചെറുപ്പക്കാർക്കും കുട്ടികൾക്കുമെല്ലാം ഒരേ പോലെ പ്രിയങ്കരമാണ് ചോക്ലേറ്റ് രുചിയും മധുരവും.

ചോക്ലേറ്റും ഇന്ത്യന്‍ വിപണിയും
ഒരു പക്ഷെ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിൽക്കുന്നത് “കാഡ്ബറീസ് ഇന്ത്യാ ലിമിറ്റഡ്” കമ്പനി ഉൽപ്പാദിപ്പിക്കുന്ന വ്യത്യസ്ത ബ്രാൻഡഡ് ചോക്ലേറ്റ്  ഉൽപന്നങ്ങളാണ്.സാധാരണയായി കാപ്പിപ്പൊടി {ബ്രൌണ്‍) നിറത്തിലാണ് ചോക്ലേറ്റുകൾ. പിന്നീട് കറുത്ത ചോക്ലേറ്റുകളും ലഭ്യമായിത്തുടങ്ങി. നിറത്തിലല്ല കാര്യം, രുചിയിലാണ് കാര്യം എന്നു പറയുന്നതുപോലെ ചോക്ലേറ്റുകള്‍ (എല്ലാ ബ്രാൻഡുകളും) വളരെ രുചികരവും സ്വാദിഷ്ടവുമാണ്, എന്നുവച്ചാല്‍ ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കണമെന്നു തോന്നും, എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ചോക്ലേറ്റുകളുടെ രാജാവ് വൈറ്റ് ചോക്ലേറ്റിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? വൈറ്റ് ചോക്ലേറ്റുകള്‍ നമ്മുടെ നാട്ടില്‍ വിപണിയില്‍ എത്തിയിട്ടുണ്ട്, പക്ഷെ അധികകാലം ആയിട്ടില്ല. വൈറ്റ് ചോക്ലേറ്റ് ആണ് ചോക്ലേറ്റുകളുടെ രാജാവ്. ചോക്ലേറ്റ് ഒരിക്കല്‍ കഴിച്ചാല്‍ ചെറുത്തു നില്ക്കാ ന്‍ പറ്റാത്ത കൊതി അഥവാ ആർത്തി നിങ്ങളെ പിടികൂടും. കൊച്ചുകുട്ടികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട, അത്രയ്ക്കും സ്വാദിഷ്ടമായതാണ് വൈറ്റ് ചോക്ലേറ്റ് . വാസ്തവത്തില്‍ എന്താണ് വൈറ്റ് ചോക്ലേറ്റ് ?

വൈറ്റ് ചോക്ലേറ്റ് : ഒരു വിശദീകരണം
വൈറ്റ് ചോക്ലേറ്റ് എന്നു പറയുന്നത് അതിവിപുലമായ മധുര ഉൽപ്പന്നങ്ങളുടെ ലോകത്ത് അൽപ്പം വ്യത്യസ്തമായി പരിചയപ്പെടുത്തിയ ഒരുതരം മിഠായി ആണ്. അങ്ങേയറ്റം ആസ്വാദ്യകരമായ രുചിയാണ് വൈറ്റ് ചോക്ലേറ്റിനുള്ളത്, മറ്റൊരു വിധത്തിൽ പറഞ്ഞാല്‍ വൈറ്റ് ചോക്ലേറ്റ് ഒരു ചോക്ലേറ്റ് മിഠായി ആണ്. മറ്റു തരത്തിലുള്ള ചോക്ലേറ്റുകളില്‍ കാണപ്പെടുന്ന കൊക്കോ സോളിഡുകള്‍ വൈറ്റ് ചോക്ലേറ്റിൽ അടങ്ങിയിട്ടില്ല. വൈറ്റ് ചോക്ലേറ്റിൻെറ ഏക കൊക്കോ ബീന്‍ ഘടകമായ കൊക്കോ വെണ്ണയുടെ ദ്രവണാങ്കം 35 degree centigrade (95 degree farhen heat) ആയതിനാല്‍, ഇതു റൂം താപനില 25 degree centigrade (77 degree farhen heat) ഖരാവസ്ഥയിലാണ്. വൈറ്റ് ചോക്ലേറ്റ് ചരിത്രം പറയുകയാണെങ്കില്‍ 1937- ല്‍ സ്വിസ് കമ്പനിയായ നെസ് ലെയാണ് ലോകത്തില്‍ ആദ്യമായി ഗലാക് വൈറ്റ് ചോക്ലേറ്റ് നിർമ്മി ച്ച്‌ വിപണിയില്‍ (യൂറോപ്പില്‍) ഇറക്കിയത്.

വൈറ്റ് ചോക്ലേറ്റിൻെറ മാത്രം പ്രത്യേകതകള്‍
വൈറ്റ് ചോക്ലേറ്റില്‍ കൊക്കോ സോളിഡുകള്‍ അടങ്ങിയിട്ടില്ല, പരമ്പരാഗത ചോക്ക്ലേറ്റ്‌ മദ്യത്തിൻെറ പ്രാഥമിക നോണ്‍- കൊഴുപ്പ് ഘടകമാണ് –ചോക്ലേറ്റ് അതിൻെറ അസംസ്കൃതവും മധുരമില്ലാത്തതുമായ രൂപത്തില്‍ നിർമ്മാണ വേളകളില്‍ മിൽക്ക് ചോക്ലേറ്റ്, ഡാർക്ക് ‌ ചോക്ലേറ്റ് എന്നിവ പോലെ കൊക്കോ ബീനിൻെറ ഇരുണ്ട നിറത്തിലുള്ള ഖര പദാർത്ഥങ്ങള്‍ അതിൻെറ ഫാറ്റി ഉള്ളടക്കത്തില്‍ നിന്ന് വേർതിരിക്കപ്പെടുന്നു. എന്നാല്‍ മറ്റു തരത്തിലുള്ള ചോക്ലേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കൊക്കോ പിണ്ഡം തിരികെ ചേർക്കില്ല, വൈറ്റ് ചോക്ലേറ്റിലെ ഒരേയൊരു കൊക്കോ ചേരുവയാണ് കൊക്കോ ബട്ടര്‍ വൈറ്റ്. ചോക്ലേറ്റില്‍ കൊക്കോ പിണ്ഡത്തില്‍ അടങ്ങിയിരിക്കുന്ന ഉത്തേജകങ്ങളായ തിയോബ്രഹ്മിന്‍, കഫീന്‍ എന്നിവയുടെ അംശം മാത്രമേ അടങ്ങിയിട്ടുള്ളു. പക്ഷെ വെണ്ണയല്ല വൈറ്റ് ചോക്ലേറ്റ് മിഠായില്‍ വാനില പോലുള്ള സുഗന്ധങ്ങള്‍ ചേർക്കാം . ഒരു രഹസ്യമുണ്ട്, എന്താണ് വൈറ്റ് ചോക്ലേറ്റ്?കൊക്കോ കണങ്ങള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍  “എല്ലാവരും വൈറ്റ് ചോക്ലേറ്റ്” എന്ന് പറയുമെങ്കിലും ചോക്ലേറ്റ് ജനിതക സരണിയില്‍ നിന്ന് തീർത്തും വിഭിന്നമാണ്, ഇത് പഞ്ചസാര കലർത്തി യ കൊക്കോ വെണ്ണയാണ്‌.പലപ്പോഴും സുഗന്ധത്തിനായി അല്പം വാനില ചേർക്കു ന്നു.
വൈറ്റ് ചോക്ലേറ്റ് മറ്റു ചോക്ലെറ്റുകളെക്കാള്‍ ആരോഗ്യകരമാണോയെന്നു ചിലര്‍ ചോദിക്കാറുണ്ട്. വൈറ്റ് ചോക്ലേറ്റില്‍ പലപ്പോഴും കൂടുതല്‍ കലോറി അടങ്ങിയിട്ടുണ്ടെങ്കിലും മൂന്നു തരത്തിനും പൊതുവേ പോഷകമൂല്യം ഉണ്ട്. വൈറ്റ് ചോക്ലേറ്റില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഏകദേശം 1 ഗ്രാം പ്രോട്ടീന്‍, 8 ഗ്രാം പഞ്ചസാര, 4.5 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. പാലിലും വെള്ളയിലും കുറച്ചു കാത്സ്യം ഉണ്ട്. വൈറ്റ് ചോക്ലേറ്റിൻെറ ഉത്ഭവം ഏതു വർഷം മുതലാണെന്ന് അധികം വ്യക്തമല്ല, എന്നിരുന്നാലും 1936 ല്‍ “നെസ്ലെ” എന്ന സ്വിസ്സ് കമ്പനി വാണിജ്യാടിസ്ഥാനത്തില്‍ ചോക്ലേറ്റ് ഉല്പ്പാ ദനം ആരംഭിച്ചുവെന്നാണ് പൊതുവേ മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഒന്നാം ലോക മഹായുദ്ധ കാലത്ത് അധിക പാൽപ്പൊടി ഉപയോഗിക്കുന്നതിനുള്ള അവരുടെ ഒരു മാർഗമായിരുന്നു ഇത്. വൈറ്റ് ചോക്ലേറ്റ് കണ്ടുപിടിച്ചത് വളരെ രസകരമായ കഥയാണ്, മിൽക്ക് ചോക്ലേറ്റ് നിർമ്മിക്കാന്‍ ഹെന്‍റിയും ദാനിയേലും ഉപയോഗിച്ച അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് നെസ്ലെ നെട്രോവിറ്റില്‍ കൊക്കോ വെണ്ണ ചേർത്ത് പാലിൻെറ കട്ടിയുള്ള ഗുളിക രൂപത്തിലാക്കി. ഇത്തരം പ്രവൃത്തിയില്‍ ഏർപ്പെ ട്ടിരിക്കുന്നതിനിടയില്‍ അവര്‍ ആകസ്മികമായി വെളുത്ത ചോക്ലേറ്റ് കണ്ടുപിടിച്ചു. വൈറ്റ് ചോക്ലേറ്റിനെ അതേ പേരില്‍ വൈറ്റ് ചോക്ലേറ്റ് എന്ന് വിളിക്കുന്നത്‌ എന്തുകൊണ്ട്? വൈറ്റ് ചോക്ലേറ്റില്‍ കൊക്കോ സോളിഡുകളോ ചോക്ലേറ്റ് മദ്യമോ ഇല്ല, അതില്‍ അടങ്ങിയിരിക്കുന്നതെല്ലാം അമർത്തിയ കൊക്കോ വെണ്ണയാണ്‌.

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.