കുടിവെള്ളത്തിൻെറ അത്യാവശ്യവും “ശുദ്ധി” എന്ന അനിവാര്യതയും

പ്രാണവായുപോലെ മനുഷ്യനു സ്വന്തം ജീവന്‍ നില നിർത്താ ന്‍ ഏറ്റവും അനിവാര്യമായത് അഥവാ അത്യന്താപേക്ഷിതമാണ് കുടിവെള്ളം. ഇംഗ്ലീഷില്‍ Potable Water. എന്നു പൊതുവേ പറയപ്പെടുന്ന ശുദ്ധജലമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. വാസ്തവത്തില്‍ നാം ശുദ്ധജലം എന്ന പേരില്‍ ദിവസവും കുടിക്കുന്ന പൈപ്പ് വെള്ളം (തിളപ്പിച്ചു ആറിയതാണെങ്കിൽകൂടി) 100% ശുദ്ധ ജലമാണോ? ഒരിക്കലുമല്ല, ഇന്ത്യ പോലുള്ള അവികിസിതമായ മൂന്നാം രാജ്യങ്ങളില്‍ ജനങ്ങൾക്ക് ശുദ്ധജലം എന്ന പേരില്‍ ലഭിക്കുന്ന പൈപ്പ് വെള്ളം കുടിക്കുകയല്ലാതെ വേറെ മാർഗമില്ല. നാം നിത്യേന കുടിക്കുന്ന വെള്ളം രാസപ്രക്രിയയിലൂടെ ശുദ്ധി ചെയ്യുന്ന (ക്ലോറിനേഷന്‍ പ്രോസസ്) വെള്ളമാണ്. മുന്‍ കാലങ്ങളില്‍ കേരളം ഉൾപ്പെടെ ഇന്ത്യയില്‍ എല്ലായിടത്തും തുരിശ് എന്ന കൂടുതല്‍ അപകടകാരിയായ രാസവസ്തു ഉപയോഗിച്ച് ശുദ്ധി ചെയ്യുന്ന വെള്ളമാണ്. ഇപ്പോള്‍ തുരിശ് പ്രയോഗിച്ച് വെള്ളം ശുദ്ധിചെയ്യല്‍ പ്രക്രിയ ഇല്ല. കേരളത്തില്‍ കൊച്ചി പോലുള്ള മെട്രോ നഗരങ്ങളില്‍ തിങ്ങിപ്പാർക്കു ന്ന ജനങ്ങള്‍ നിത്യവും ഉപയോഗിക്കുന്ന കുടിവെള്ളം ആലുവ പെരിയാര്‍ നദിയിലെ മലിനമായ ജലം ക്ലോറിനേഷന്‍ പ്രക്രിയയിലൂടെ ശുദ്ധിചെയ്യുന്ന വെള്ളമാണ്. അതാണെങ്കിൽ, ആരോഗ്യത്തിനു അപകടകരമാണ്, വാട്ടര്‍ അതോറിറ്റിയുടെ സൂഷ്മതാ പിഴവുകൾ കൊണ്ട് മനുഷ്യർക്കുളള പലവിധങ്ങളായ രോഗങ്ങള്‍ പിടിപെടുന്ന വെള്ളമാണ് ജനങ്ങള്‍ നിത്യവും ഉപയോഗിക്കുന്നത്. മനുഷ്യ വിസർജ്യത്തിലെ “ഇ-കോളി” സാന്നിധ്യമുള്ള വെള്ളം എന്ന നിലയില്‍ അപഖ്യാതി നേടിയ വെള്ളമാണ് കൊച്ചി പോലുള്ള മെട്രോ നഗരങ്ങളില്‍ ജനം കുടിക്കാന്‍ നിർബന്ധിതമാകുന്നത്. നിർഭാഗ്യവശാല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കുടിവെള്ള സംബന്ധമായ നിജസ്ഥിതി ഇതു തന്നെയാണ്. ഇന്ത്യപോലെയുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ പൊതുജനവും മൂന്നാംകിട പൌരന്മാരാണ്. ഏറ്റവും കുറഞ്ഞപക്ഷം കേരളത്തില്‍ കൊച്ചി മെട്രോ നഗരത്തിലെങ്കിലും മികവുറ്റ RO കുടിവെള്ള ശുദ്ധീകരണ സംവിധാനമുള്ള Water Purifying Plant നിർമ്മി ക്കേണ്ടതാണ്.RO പ്ലാൻറുകള്‍ എന്നു പറയുന്നത്‌ വെള്ളം ശുദ്ധീകരിക്കാനുള്ള Reverse Osmosis Process സജ്ജമായ പ്ലാൻറുകൾക്കാണ്.
ദുബായ് ഉൾപ്പെടുന്ന യു.എ.ഇ യിലും ഗൾഫ് നാടുകളിലും ജനങ്ങൾക്ക് ‌ മികച്ച കുടിവെള്ളമാണ് (ശുദ്ധ ജലം) ലഭിക്കുന്നത്. ഇതെങ്ങിനെ സാധ്യമാകുന്നു? ആ വിഷയത്തിലേക്ക് കടക്കും മുൻപ് കുടിവെള്ളം അഥവാ നാടന്‍ ഭാഷയില്‍ പറയുന്ന പച്ചവെള്ളം സംബന്ധമായി പലതും പറയാനുണ്ട്, അക്കാര്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
ലോകത്തിൽത്ത ന്നെ ഏറ്റവും ശുദ്ധമായ കുടിവെള്ളം (ശുദ്ധജലം) ഉപയോഗിക്കുന്ന രാജ്യങ്ങള്‍ ഏതോക്കെയാണെന്നു പറയാം, അവ താഴെ പറയും വിധം എട്ടു രാജ്യങ്ങള്‍ ഉണ്ട്.
• ആസ്ട്രിയ
• ഫിന്‍ലാൻഡ്
• ഗ്രീസ്
• ഐസ് ലാൻഡ്
• അയർലാൻഡ്
• മാൾട്ട്
• നെതർലാൻഡ്സ്
• നോർവേ
ഏറ്റവും ശുദ്ധമായതും പ്രകൃതിദത്തവുമായ കുടിവെള്ളം “മഴവെള്ളം”തന്നെ.
ലോകത്തിലെ ഏറ്റവും മികച്ച കുടിവെള്ളം (ശുദ്ധ ജലം) ജനങ്ങൾക്ക് നൽകുന്ന രാജ്യം ഏതാണ്?
ടാപ്പുകള്‍ വഴി ജനങ്ങൾക്ക് ഏറ്റവും ശുദ്ധമായ കുടിവെള്ളം ഒന്നിലധികം പ്രാവശ്യം ഫിൽട്ടര്‍ ചെയ്തു നൽകു ന്ന രാജ്യമാണ് ഫിന്‍ലാൻഡ്. പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യം “സ്വാഭാവികമായിത്തന്നെ” ഫിന്‍ ലൻഡിലെ (ഒരു സ്കാണ്ടിനേവിയന്‍ രാജ്യം) കുടിവെള്ളം ടാപ്പുകളില്‍ എത്തുന്നതിനു മുൻപുതന്നെ വളരെ ശുദ്ധമാണ്, എന്നുവച്ചാല്‍ ഫിന്‍ലാൻഡിലെ പുഴകളും നദികളും മറ്റും ഒട്ടും മലിനമല്ല, ഫിന്‍ലാൻഡ് സർക്കാര്‍ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും വളരെ പ്രാധാന്യം നൽകുന്ന മികച്ച രാജ്യമാണ്. ജനങ്ങൾക്ക് ‌ ടാപ്പുകളിലൂടെ കിട്ടുന്ന വെള്ളം ഏറ്റവും ശുദ്ധവും സുരക്ഷിതവുമാണ്.
ലോകത്തിലെ ഏറ്റവും ശുദ്ധമായ (ഒരുപക്ഷെ പരിശുദ്ധമായ) ശുദ്ധജലം ലഭ്യമാകുന്ന സ്ഥലം ഏതാണെന്നറിയാമോ?
സാൻറിയാഗോ എന്ന രാജ്യത്ത്, പ്യൂർട്ടോര വില്യംസ് എന്ന പേരില്‍  ഒരു സ്ഥലമുണ്ട്. ആ പട്ടണത്തില്‍ കണ്ടെത്തിയ ശുദ്ധജലമാണ് ലോകത്തില്‍ ഇന്നു ലഭ്യമാകുന്ന ഏറ്റവും ശുദ്ധമായ കുടിവെള്ളം. ഇതു ശുദ്ധജലം സംബന്ധമായി നടത്തിയ ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.