സമയ ലാഭവും വേഗതയും സമാസമം സംഗമിച്ച “സി” ടൈപ് ചാർജറുകള്‍

ഇത് വേഗതയുടെ കാലമാണ്, കാലഘട്ടം ആവശ്യപ്പെടുന്ന സാങ്കേതിക മുന്നേറ്റങ്ങള്‍ ഒരിക്കലും സാവകാശം എന്ന മനുഷ്യ മനസുകളിലെ ക്ഷമയോട് സന്ധി ചെയ്യുന്നില്ല. ആർക്കും ഒന്നിനും നേരമില്ലാത്ത യാന്ത്രിക യുഗത്തില്‍ ജീവിക്കുന്ന ന്യൂജെന്‍ തലമുറയ്ക്ക് എല്ലാത്തിനും സ്പീഡ് വേണം. ലോകത്തിൻെറ സുഗമ ജീവിതത്തിൻെറ അരങ്ങു വാഴുന്ന ന്യൂജെന്‍ തലമുറയ്ക്ക് വേണ്ടി ഇപ്പോള്‍ ഏറ്റവും പുതിയ ജ്യൂജെന്‍ മൊബൈല്‍ ചാർജറും രംഗപ്രവേശം ചെയ്തു കഴിഞ്ഞു. അതേ വളരെ പെട്ടെന്ന് ചാർജ് കണങ്ങള്‍ നിങ്ങളുടെ സ്മാർട്ട് ‌ ഫോണിലേക്ക് കുതിച്ചു ചാടുന്ന “സി” ടൈപ് ചാർജറുകള്‍ വിപണിയിലെത്തി. ദോഷം പറയരുതല്ലല്ലോ, “സി” ടൈപ് ചാർജറുകള്‍ നിങ്ങള്‍ ഏതു മോഡലായാലും (പുതിയ തലമുറയിൽപ്പെടാത്ത മധ്യവയസ്സിലെത്തിയാലും അല്പം കടന്നു പ്രായം കുറേ കൂടിയ വാർദ്ധക്യത്തിലെത്തിയാലും “സ്പീഡ്” നിങ്ങൾക്കും ഗുണം ചെയ്യും, “സി” ടൈപ് മൊബൈല്‍ ചാർജറുകള്‍ നിങ്ങൾക്കും ഉപയോഗിക്കാം.) യു.എസ്.ബി ടൈപ് സി (USB Type C) ചാർജറുകള്‍ വൈദ്യുതി പ്രവാഹത്തിന്‍റെ വേഗത കൂട്ടുന്നു, തൽഫ ലമായി സമയ ലാഭം കിട്ടുന്നു. മൊബൈല്‍ ഫോണുകള്‍, സ്മാർട്ട് ഫോണുകള്‍ പോലുള്ള ഉപകരണങ്ങള്‍ വളരെ പെട്ടെന്ന് ചാർജ് ചെയ്യാന്‍ ടൈപ് സി (USB Type C) ചാർജറുകൾക്ക്  പ്രാപ്തിയുണ്ട്.സാധാരണ ഉപയോഗത്തിലുള്ള (നമ്മള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്) USB 3.0 ചാർജറുകള്‍ ഇപ്പോഴും 2.1 Amp പവറാണ് നൽകുന്നത്. എന്നാല്‍ ടൈപ് സി (USB Type C) ചാർജറുകളുടെ സവിശേഷത അറിയാമോ? ഇത് 5 Amp ൻെറ ഔട്ട്‌പുട്ട് ഉപയോഗിച്ചുUSB Type C സ്മാർട്ട് ഫോണുകള്‍ നിലവിലുള്ളതിനെക്കാള്‍ രണ്ടോ മൂന്നോ മടങ്ങുവേഗത്തില്‍ ചാർജ് ചെയ്യാന്‍ കഴിയും. ആങ്കര്‍ ബ്രാൻഡ്  (Anchor Brand) പവര്‍ പോർട്ട് ‌ 111 നാനോ മികച്ച സിംഗിള്‍ പോർട്ട് ‌ USB –C ഫോണ്‍ ചാർജര്‍ ആണ്. USB – C പോർട്ടുകളുള്ള മികച്ച ചാർജര്‍ ആണ് ആങ്കര്‍ ബ്രാൻഡ് (Anchor Brand) .

മൊബൈല്‍ ഫോണില്‍ സി ടൈപ് ചാർജ ര്‍ ഉപയോഗിക്കാമോ? തീർച്ചയായും അതുതന്നെയാണ് ഉപയോഗിക്കേണ്ടത്. അനുദിനം സാങ്കേതിക വിദ്യകള്‍ മാറിക്കൊണ്ടിരിക്കുന്നു, ഇതൊരു ആഗോള പ്രതിഭാസമാണ്, പഴയതെല്ലാം പാടെ ഉപേക്ഷിച്ചു പുതിയത് നമ്മള്‍ സ്വായത്തമാക്കിയില്ലെങ്കില്‍ പുറന്തള്ളപ്പെടും, എന്ന് വച്ചാല്‍ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉൾകൊള്ളാതെ ഇക്കാലത്ത് ഏതൊരാൾക്കും ജീവിത പുരോഗതി സാധ്യമല്ല. ഇക്കാലത്ത് മിക്ക സ്മാർട്ട് ഫോണുകളും മറ്റു ഉൽപന്നങ്ങളും പഴയ മൈക്രോ യു.എസ്.ബി പോർട്ടി നു പകരം യൂണിവേഴ്സല്‍ യു.എസ്.ബി ടൈപ് സി പോർട്ട് ‌ ഉപയോഗിക്കുന്നു. യു.എസ്.ബി ടൈപ് സി കേബിള്‍ മറ്റു കേബിളുകളില്‍ നിന്നും വ്യത്യസ്തമായി രണ്ടു വഴികളിലും ഉപയോഗിക്കാം. ഇത് ചാർജിംഗിനും ഡാറ്റ കൈമാറ്റത്തിനും വേഗതയേറിയതാണ്.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വേഗതയുടെ സാംഗത്യം മറ നീങ്ങുമ്പോള്‍
ഒരു ടൈപ് സി ചാര്‍ജര്‍ ഒരു പക്ഷെ നിങ്ങളുടെ കണക്കുകൂട്ടലുകൾക്കും അപ്പുറം വേഗത ഏറിയതാണ്. യു.എസ്.ബി- സി .പി.ഡിക്കു നിങ്ങളുടെ ഉപകരണം പ്രത്യേകിച്ചും മൊബൈല്‍ ഫോണ്‍, സ്മാർട്ട് ഫോണുകള്‍ സാധാരണ 5W ചാർജിംഗിനെക്കാള്‍ 70% വരെ വേഗത്തില്‍ ചാർജ് ചെയ്യാന്‍ കഴിയും. എന്നുവച്ചാല്‍ നിങ്ങളുടെ സ്മാർട്ട് ‌ ഫോണ്‍ 100 % ചാർജ് ചെയ്യുമ്പോള്‍ പ്ലഗ് ഇന്‍ ചെയ്തിരിക്കുന്ന സമയം വളരെ കുറവായിരിക്കും എന്നാണർത്ഥം , സാധാരണ ചാർജറും ടൈപ്പ് സി ചാർജറും തമ്മിലുള്ള വ്യത്യാസം എന്താണെന്നു ചോദിച്ചാല്‍ അല്പം വിശദീകരണം ആവശ്യമാണ്. പഴയ ഉപകരണങ്ങള്‍, യു.എസ്.ബി ടൈപ്പ് എ കണക്ട്ടറുകള്‍, ചെറിയ യു.എസ്.ബി ടൈപ്പ് സി കണക്ട്ടറുകള്‍ എന്നിവ ഒരൊറ്റ പോർട്ട് വഴി ബന്ധിപ്പിക്കാന്‍  നിങ്ങളെ അനുവദിക്കുന്നു. കൂടുതല്‍ വേഗതയേറിയതും കാര്യക്ഷമവുമായ ഒരു ടൈപ്പ് സി കണക്ട്ടര്‍ മറ്റേതൊരു യു.എസ്.ബി കേബിളിനേക്കാളും വേഗതയുള്ളതാണ്. എന്നു വച്ചാല്‍ ഫാസ്റ്റ് അല്ല സൂപ്പര്‍ ഫാസ്റ്റാണ് എന്നർത്ഥം .  ഇത് സാധാരണ മൊബൈല്‍ ഫോണുകള്‍, സ്മാർട്ട് ഫോണുകള്‍ എന്നിവ മാത്രമല്ല ലാപ്പ് ടോപ്പുകള്‍ പോലെയുള്ള വലിയ ഉപകരണങ്ങളും ചാർജ്  ചെയ്യാന്‍ പോലും നിങ്ങൾക്ക് ടൈപ്പ് സി ചാർജുറുകള്‍ ഉപയോഗിക്കാം. ടൈപ് സി ചാർജറുകളുടെ അടിസ്ഥാന സ്വഭാവം വേഗത തന്നെയാണ്, ഇത് അതിവേഗത്തില്‍ ഡാറ്റ കൈമാറ്റം ചെയ്യുകയും ഉപകരണങ്ങള്‍ ചാർജ് ചെയ്യുകയും ചെയ്യുന്നു. ഏറ്റവും വേഗതയേറിയ സി ടൈപ് ചാർജ്ര്‍ ഏതാണെന്നറിയാമോ? സാംസംഗ് S21 വേഗമേറിയ ചാർജിംഗ് മോഡില്‍ സജ്ജീകരിച്ചിരിക്കുന്ന ടൈപ്പ് സി ചാർജര്‍ ആണ്, ഇത് പവര്‍ പോർട്ട് ‌ നാനോ പ്രൊ 511 IQ സ്റ്റാൻഡാർഡിനെ പിന്തുണയ്ക്കുന്നതാണ്. കേവലം 20 മിനിറ്റിനുള്ളില്‍ 50 % ചാർജ് ചെയ്യുകയും 80 മിനിറ്റിനുള്ളില്‍ പൂർണ മായി ചാർജ് ചെയ്യുകയും ചെയ്യുന്നു.
വാസ്തവത്തില്‍ “സി” എന്ന പദവി കണക്ടറിൻെറ ഫിസിക്കല്‍ കോൺഫിഗറേഷനെയോ ഫോം ഫാക്ടറിനെയോ മാത്രം സൂചിപ്പിക്കുന്നു.

എങ്ങിനെയാണ്‌ USB – C വേഗത്തില്‍ ചാർജ്  ചെയ്യുന്നത്?                                        USB – C നിങ്ങളുടെ ഉപകരണങ്ങളെ വേഗത്തില്‍ ചാർജ് ചെയ്യാന്‍ സഹായിക്കുന്നതിനു കാരണം കേബിളുകള്‍ 7.5 W ല്‍ പരമാവധി വർദ്ധി പ്പിച്ച USB യുടെ മുന്‍ പതിപ്പുകളെക്കാള്‍ കൂടുതല്‍ പവര്‍ വഹിക്കാന്‍ രൂപകല്പ്പ്ന ചെയ്തിട്ടുള്ളതാണ് എന്നതാണ്. കേബിളുകളുടെ ഭൌതിക രൂപകൽപ്പനയ്ക്കപ്പുറം യു.എസ്.ബി – സി .യു.എസ്.ബി പവര്‍ ഡെലിവറിയെയും സഹായിക്കുന്നു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.