കളിക്കളത്തിലെ കായിക യുദ്ധം “ഫിഫ സോക്കര്‍ 2022”ന് നാളെ തുടക്കം

ലോകം ആകാംക്ഷയോടെ കാത്തിരുന്ന സുദിനം സമാഗതമായി, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിനു വിരാമമായി. നാളെ മുതല്‍ (നവംബര്‍ 20 ഞായറാഴ്ച) ഫിഫ സോക്കര്‍ 2022 ഖത്തറില്‍ തുടങ്ങുകയാണ്. ഇന്ത്യന്‍ സമയം രാവിലെ 7.30 ന് ആതിഥേയ രാഷ്ട്രമായ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടും.ഖത്തറിലെ അല്‍ ബായത് ഇൻറർനാഷണല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ഖത്തര്‍ എന്ന അതിസമ്പന്ന ഇസ്ലാമിക രാജ്യം ഉത്സവ ലഹരിയിലാണ്, ലോകത്തിലെ തന്നെ നാലാം സ്ഥാനത്തുള്ള ഖത്തര്‍ അനേക ബില്ലിയന്‍ ഡോളറുകളാണ് ലോക ഫുട്ബോള്‍ മാമാങ്കത്തിനുവേണ്ടി ചെലവാക്കുന്നത്. തൊട്ടടുത്ത രാജ്യമായ ദുബായും ആഘോഷ തിമിർപ്പിലാണ്. ദുബായ് ഉൾപ്പെടുന്ന ഏഴു എമിരേറ്റുകളുടെ സംയുക്തമായ യു,എ,ഇ സർക്കാര്‍ കണക്കുകൂട്ടുന്നത്‌ പ്രകാരം കോടിക്കണക്കിനു വിദേശ നാണ്യം യു.എ.ഇ യിലേക്ക് ഒഴുകും. ലോക ഫുട്ബോള്‍ മത്സരം നടക്കുന്ന ആതിഥേയ രാജ്യമായ ഖത്തറും വന്‍ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്.

ഫിഫ സോക്കര്‍ 2022 ഖത്തറിനും ദുബായിക്കും ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ നിർണായക സ്ഥാനങ്ങളിലേക്ക് വഴി തുറക്കും. മൊത്തം എട്ട് (8) ഗ്രൂപ്പുകളിലായി മുപ്പത്തിരണ്ടോളം രാജ്യങ്ങളുടെ ഫുട്ബോള്‍ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന മത്സരം ആതിഥേയ രാജ്യമായ ഖത്തറും ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറും തമ്മിലാണ് നടക്കുന്നത്. നവംബര്‍ 20 ന് തുടങ്ങുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ ഡിസംബര്‍ പതിനെട്ട് (18) വരെ തുടരും.

ഗ്രൂപ്പ് എ വിഭാഗത്തിൽപ്പെടുന്ന ആതിഥേയ രാജ്യമായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരം തുടങ്ങുന്നതോടെ കളി തീപാറും, പിന്നെയങ്ങോട്ട് ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഫുട്ബോള്‍ പ്രേമികൾക്ക് ഉറക്കമില്ലാത്ത രാവുകളാണ്. പങ്കെടുക്കുന്ന ഫുട്ബോള്‍ ടീമുകളെല്ലാം ഒന്നിനൊന്നു ിൽ മെച്ചമാണ്, ജർമനി, ഇറ്റലി, ഫ്രാൻസ്, ഹോളണ്ട് എല്ലാം കിടിലന്‍ ടീമുകള്‍ ആണ്. എന്നാല്‍ ഫുട്ബോള്‍ പ്രേമികള്‍ ആയ ഏഷ്യന്‍ രാജ്യങ്ങൾക്ക് പ്രിയങ്കരമായ ടീം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ അർജൻറ്റീ നയും ബ്രസീലുമാണ്‌. അതൊരുതരം ബാലിശമായ അന്ധമായ ആരാധനയാണ്.
ലോക ഫുട്ബോള്‍ മത്സരങ്ങളോടനുബന്ധിച്ചുളള മത്സര സീസണില്‍ ഏകദേശം 1.2 ദശ ലക്ഷം ഫുട്ബോള്‍ ആരാധകര്‍ ആതിഥേയ രാജ്യമായ ഖത്തര്‍ സന്ദർശിക്കുമെന്നാണ് വിലയിരുത്തുന്നത്. ഒരർത്ഥത്തില്‍ ഖത്തറിനും ദുബായിക്കും ഇത് കൊയ്ത്തുകാലമാണ്. മത്സര സീസണില്‍ ഫുട്ബോള്‍ ആരാധകർക്ക് താമസ സൌകര്യവും ഭക്ഷണവും നൽകുന്നത് വഴിയായി കോടികളുടെ വിദേശ നാണ്യം ഇരു രാജ്യങ്ങളിലേക്കും ഒഴുകും. ലോക ഫുട്ബോള്‍ മത്സരത്തിന് ആതിഥേയത്വം നൽകുക വഴി ഇത്തരം ഏറ്റവും പ്രമുഖമായ കായിക മാമാങ്കം ഒരുക്കിയ മിഡില്‍ ഈസ്റ്റിലെ ആദ്യ രാജ്യമെന്ന പെരുമയും ഖ്യാതിയും ഖത്തര്‍ സ്വന്തമാക്കി, ഇന്ന് ലോകത്തിൻെറ കണ്ണുകള്‍ മുഴുവനും ഖത്തറിലേക്കാണ്. ഖത്തറിലെ ലോകോത്തര നിലവാരമുള്ള എട്ട് (8) സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഉദ്ഘാടന ദിവസം മത്സരങ്ങള്‍ നടക്കുന്ന ഖത്തറിലെ അല ബായത്ത് സ്റ്റേഡിയത്തില്‍ ഒരേ സമയം 40,000 ഫുട്ബോള്‍ പ്രേമികൾക്ക് നേരിട്ട് കാഴ്ചക്കാരായി കളി ആസ്വദിക്കാന്‍ കഴിയും. ലോക ഫുട്ബോള്‍ മത്സരങ്ങൾക്ക് വേണ്ടി ഖത്തറിനെ സുസജ്ജമാക്കാന്‍ 26, 000 ത്തോളം പേർക്ക്  ഖത്തര്‍ സർക്കാര്‍ വ്യത്യസ്ത തുറകളിലായി ജോലി നൽകി . ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയമാണ് ഖത്തറിലെ മത്സരങ്ങൾക്കാ യി ഒരുക്കിയ ഏറ്റവും വലിയ സ്റ്റേഡിയം.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.