ഇനിയെല്ലാം ഒരു ആപ്പില്‍ തന്നെ

ഇനി  നിങ്ങളുടെ വ്യക്തിഗത രേഖകളെല്ലാം ഒരേ ആപ്പില്‍,കേന്ദ്ര സർക്കാര്‍ ജനങ്ങൾക്ക് വളരെ സൌകര്യപ്രദമായ ഒരു ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നു:
ആധാര്‍, SSLC, ഐ.ഡി കാർഡ്, ലൈസൻസ് തുടങ്ങി ആധികാരികതയുള്ള വ്യക്തിഗത രേഖകള്‍ കയ്യില്‍ കൊണ്ട് നടക്കേണ്ട. എല്ലാം കേന്ദ്ര സർക്കാരിൻെറ സംരക്ഷണത്തില്‍ ഈ ആപ്പില്‍ നിക്ഷിപ്തമായിരിക്കും. നമുക്ക് പലതരത്തിലുള്ള രേഖകള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ നമ്മുടെ കാര്യസാധ്യതയ്ക്കു വേണ്ടിത്തന്നെ സമർപ്പിക്കേണ്ടി വരും. അതു പലപ്പോഴും നമ്മുടെ ഐഡന്‍റിറ്റി തെളിയിക്കുന്നതിനോ എന്തെങ്കിലും അവകാശം തെളിയിക്കുന്നതിനോ മറ്റുമായിരിക്കാം. വ്യക്തിഗതമായി നമ്മുടെ ആധികാരികത തെളിയിക്കുന്നതിനുള്ള ഉപാധിയായ മേൽപ്പറഞ്ഞ രേഖകള്‍ കയ്യില്‍ കൊണ്ടുനടക്കുന്നത് എപ്പോഴും പ്രായോഗികമല്ല, അതുപോലെ തന്നെ ഫോണില്‍ സൂക്ഷിച്ചുകൊണ്ട് നടക്കുകയെന്നതും അസൌകര്യമാണ്. അതിനേക്കാളേറെ സുരക്ഷാ സംബന്ധമായ വീക്ഷണത്തില്‍ ശരിയല്ല, ഒട്ടും ഉചിതവുമല്ല. ഇവിടെയാണ് കേന്ദ്ര സർക്കാര്‍ ലോഞ്ച് ചെയ്ത ആപ്പിൻെറ പ്രസക്തി. ജനങ്ങൾക്ക് ഉണ്ടാകാവുന്ന അസൌകര്യങ്ങളെല്ലാം മനസ്സിലാക്കി, ഇന്ത്യാ ഗവൺമെൻറ് ഒരു ഡിജിറ്റല്‍ സ്റ്റോറേജ് പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ട്, അതിന് ഡിജി ലോക്കര്‍ എന്ന വളരെ യോഗ്യമായൊരു പേരും നൽകി.  ഈ ഡിജിലോക്കര്‍ നിസ്സാരക്കാരനല്ല. വളരെ കാര്യക്ഷമമായ ഒരു ആപ്പ് ആണ്.

എന്താണു “ഡിജിലോക്കര്‍” എന്ന ആപ്പിൻെറ  പ്രവർത്തന രീതി, അഥവാ നിയോഗം?
വാസ്തവത്തില്‍ ഒരു സ്റ്റോറേജ് പ്ലാറ്റ്ഫോം എന്ന നിലയില്‍ “ഡിജിലോക്കര്‍” ഒരു ക്ലൌഡ് അധിഷ്ടിത സംരക്ഷണ ഉപാധിയാണ്. ഇതു പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത ആധികാരിക രേഖകള്‍, പ്രമാണങ്ങള്‍, സർട്ടിഫിക്കറ്റുകള്‍ എന്നിവ സംഭരിക്കാനും ചില പ്രത്യേക സാഹചര്യങ്ങളില്‍ പങ്കിടാനും പരിശോധിക്കാനും സാധിക്കുന്ന രൂപത്തില്‍ തയ്യാറാക്കിയതാണിത്. എല്ലാ രേഖകളുടെയും സ്കാന്‍ ചെയ്ത പകർപ്പുകള്‍ ഇവിടെ അപ് ലോഡ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ വിവിധ സർക്കാര്‍, സർക്കാര്‍ ഇതര രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയും, എന്നു മാത്രമല്ല നിങ്ങൾക്ക് ആവശ്യമെങ്കില്‍ അവയുടെ ഡിജിറ്റല്‍ പതിപ്പ് ഉപയോഗിക്കാനും സാധിക്കും. രേഖകളും സര്‍ട്ടിഫിക്കറ്റുകളും അറ്റെസ്റ്റ് ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഇ – സൈൻഡ് ടൂളിൻെറ സഹായത്തോടെ ഉപയോക്താവിന് തൻെറ എല്ലാ അവശ്യരേഖകളും സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്താനും കഴിയും. ഇതു സംബന്ധമായ സ്ഥിരീകരണത്തിനായി ബന്ധപ്പെട്ട ഏജൻസികൾക്ക് ഇതു നൽകാം . ഇനി മേല്‍ നിങ്ങളുടെ കൈവശമോ, പോക്കറ്റിലോ ആധാര്‍ കാർഡ്, റേഷന്‍ കാർഡ് , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകള്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ വീട്ടിൽ തന്നെ സുരക്ഷിതമായ സ്ഥലത്ത് അവ സൂക്ഷിക്കാനും അവയുടെ ഡിജിറ്റല്‍ പതിപ്പ് ഉപയോഗിക്കാനും സാധിക്കുന്നതാണ്. ഇന്ത്യന്‍ ഇലക്‌ട്രോണിക്സ് &  ഇൻഫോർമേെഷന്‍ ടെക്നോളജി മന്ത്രാലയം വികസിപ്പിച്ചെടുത്ത “ഡിജിലോക്കര്‍” എല്ലാ അർത്ഥ ത്തിലും അതുല്യമായ ജനോപകാരപ്രദമായ ആപ്പ് ആണ്. രണ്ടു വിധത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. എന്ന് വച്ചാല്‍ വെബ് സൈറ്റിലൂടെയും ആപ്പിലൂടെയും ഈ സൗകര്യം പ്രയോജനപ്പെടുത്താം, വാസ്തവത്തില്‍ ഈ പ്ലാറ്റ്ഫോം ആരംഭിച്ചത് ഡിജിറ്റല്‍ ഇന്ത്യാ പ്രോഗ്രാമിന് കീഴിലാണ്. ഇതിൻെറ പിന്നില്‍ വളരെ സോദ്ദേശപരമായ ഒരു ലക്ഷ്യം ഉണ്ട്, ഇന്ത്യയെ കടലാസ് രഹിത, സമ്പൂർണ മായും ഡിജിറ്റലൈസ്ഡ് സമ്പത്ത് വ്യവസ്ഥയാക്കുക എന്നതാണ് ഉന്നം. വിവിധ കാരണങ്ങളാല്‍ ഇതു ജനങ്ങൾക്ക് ‌ അങ്ങേയറ്റം ഉപകാരപ്രദമാണ്. ഇതു പരിസ്ഥിതി സൌഹൃദമാണ്, വേഗതയേറിയതും നൂറു ശതമാനവും സൌകര്യപ്രദവുമാണ്.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഡിജിലോക്കര്‍ ആപ്പിൻെറ  പ്രധാന സവിശേഷതകള്‍
ഡിജിലോക്കര്‍ ഏതൊരു ഇന്ത്യന്‍ പൌരനും (പുരുഷന്‍/സ്ത്രീ) വളരെ അനുയോജ്യവും സൌകര്യ പ്രദവുമായ സേവനമാണ് നൽകുന്നത്. ഏതൊരാള്‍ക്കും അവ ഡിജിറ്റലായി ആക്സസ് ചെയ്യാന്‍ പറ്റും. ഒരിക്കല്‍ ഡിജിലോക്കര്‍ പ്ലാറ്റ്ഫോമില്‍ അപ് ലോഡ് ചെയ്‌താല്‍ എല്ലാ പ്രമാണങ്ങളും രേഖകളും സർട്ടിഫിക്കറ്റുകളും വർഷത്തില്‍ 365 ദിവസവും 24 മണിക്കൂറും പ്രയോജനപ്പെടുത്താം. കാരണം ഇവിടെ ലഭ്യമായ രേഖകള്‍ സുരക്ഷിതമാണ്. അവ എപ്പോഴും നിങ്ങളുടെ പക്കലുണ്ട്, ഇനി ഒരുവേള നിങ്ങളുടെ സ്മാർട്ട് ‌ ഫോണ്‍ മറന്നാലും, ലോഗ് ഇന്‍ വിവരങ്ങള്‍ വഴി മറ്റു സ്മാർട്ട് ‌ ഫോണുകൾക്കോ കമ്പ്യൂട്ടറുകൾക്കോ അവ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയും. എന്താ, എന്തെങ്കിലും പറയാനുണ്ടോ? കേന്ദ്ര സർക്കാരിൻെറ “ഡിജിലോക്കര്‍ ആപ്പ്” കിടിലന്‍ അല്ലേ?

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.