വിദ്യാഭ്യാസ സംബന്ധമായ ചില വസ്തുതകൾ

കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ്. അഥവാ ഇന്ത്യയില്‍ വിദ്യാഭ്യാസത്തിൻെറ കാര്യത്തില്‍ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം കേരളമാണ്. വാസ്തവം ഇതാണെങ്കിലും മലയാള നാട്ടിലെ ബഹു ഭൂരിപക്ഷം മാതാപിതാക്കൾക്കും സി.ബി.എസ്.ഇ (CBSE) എന്താണെന്ന് അറിയില്ല. പക്ഷെ എന്തോ ആണെന്ന് മാത്രം അറിയാം. മാതാപിതാക്കളുടെയും കുട്ടികളുടെയും മറ്റു ആകാംക്ഷയുള്ളവരുടെയും അറിവിലേക്കായി അവരെല്ലാംതന്നെ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വിദ്യാഭ്യാസ സംബന്ധമായ പ്രസക്തമായ വസ്തുതകളിലേക്ക് വിരല്‍ ചൂണ്ടുന്ന കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

എന്താണ് സി.ബി.എസ്.ഇ (CBSE) ?
ഡല്‍ഹി ആസ്ഥാനമായി 2011 ല്‍ സ്ഥാപിതമായ പാഠ്യപദ്ധതി (syllabus) യാണ് സി.ബി.എസ്.ഇ (CBSE). ഈ പാഠ്യപദ്ധതിയുടെ ചെയര്‍ പേഴ്സന്‍ അനിത കര്വാണള്‍ എന്ന IAS റാങ്കുള്ള വനിതയാണ്‌. സി.ബി.എസ്.ഇ (CBSE) എന്ന ഇന്ത്യന്‍ പാഠ്യപദ്ധതി (syllabus) യുടെ മാതൃ സംഘടന Ministry of Human Resource Development ആണ്. സി.ബി.എസ്.ഇ (CBSE) എന്ന് പൊതുവേ ഇന്ത്യ മുഴുവന്‍ പരക്കെ അറിയപ്പെടുന്ന ഈ പാഠ്യപദ്ധതി (syllabus) ഗുണ നിലവാരം പുലർത്തുന്നുണ്ട്. ഏകദേശം 20,229-ഓളം സി.ബി.എസ്.ഇ (CBSE) പാഠ്യപദ്ധതി ഉൾപ്പെടുത്തിയ സ്കൂളുകള്‍ ഇന്ത്യയില്‍ വിജയകരമായി പ്രവർത്തി ക്കുന്നുണ്ട്. 220-ഓളം സ്കൂളുകള്‍ സി.ബി.എസ്.ഇ (CBSE) അംഗീകാരമോടെ ഇന്ത്യക്കു പുറത്തുള്ള വിദേശ രാജ്യങ്ങളിലും പ്രവർത്തി ക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സി.ബി.എസ്.ഇ (CBSE) പാഠ്യപദ്ധതി ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിൻെറ മുഖ മുദ്രയാണ്.

എന്താണ് ഐ.സി,എസ്.ഇ (ICSE) ?
1958 ല്‍ സ്ഥാപിതമായ പാഠ്യപദ്ധതി (syllabus) യാണ് ഐ.സി,എസ്.ഇ (ICSE). ഈ വിദ്യാഭാസ സമ്പ്രദായത്തിന് സി.ബി.എസ്.ഇ (CBSE) യുമായി താരതമ്യം ചെയ്‌താല്‍ കാതലായ വ്യത്യാസമുണ്ട്. അല്പം കടുകട്ടിയേറിയതും ഗുണനിലവാരം കൂടിയതുമാണ് ഐ.സി,എസ്.ഇ (ICSE) പാഠ്യപദ്ധതി (syllabus). തികച്ചും സ്വകാര്യമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഐ.സി.എസ്.ഇ (ICSE) പാഠ്യപദ്ധതി ഇന്ത്യയിലാകമാനം അനുവർത്തിച്ചു പോരുന്നത്.  ഇന്ത്യന്‍ സർക്കാരുമായി ഐ.സിഎസ്.ഇ (ICSE) പാഠ്യപദ്ധതി   യാതൊരു ബന്ധവും പുലർത്തുന്നില്ല. ലോകോത്തരമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പരീക്ഷാ പദ്ധതിയെ ഇന്ത്യയില്‍ പറിച്ചു നട്ടതിൻെറ വിജയകരമായ വിദ്യാഭ്യാസ മുഖമുദ്രയാണ് ഐ.സി.എസ്.ഇ (ICSE) പാഠ്യപദ്ധതി. ഇതു പ്രകാരം പഠിച്ചു വിജയിച്ചു വരുന്ന വിദ്യാർത്ഥി /വിദ്യാർത്ഥി നികൾക്ക് സി.ബി.എസ്.ഇ (CBSE) വിജയിച്ചു വരുന്ന വിദ്യാർത്ഥി /വിദ്യാർത്ഥി നികളെക്കാള്‍ ഗുണനിലവാരം കൂടുതലായിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഐ.സി.എസ്.ഇ (ICSE) പാഠ്യപദ്ധതി തന്നെയാണ് മികവില്‍ മുന്നില്‍. ഐ.സി.എസ്.ഇ (ICSE) സമിതിയുടെ മേൽനോട്ടത്തിലാണ് ഐ.സിഎസ്.ഇ (ICSE) പാഠ്യപദ്ധതിയെ നിയന്ത്രിക്കുന്ന പാനല്‍ അഥവാ ബോർഡ് ഇന്ത്യയിലെല്ലായിടത്തും പ്രവർത്തി ക്കുന്നത്. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് ശക്തമായി വേരൂന്നിയ പ്രക്രിയയാണ് ഐ.സി.എസ്.ഇ (ICSE). ഭാഷ, കല, ശാസ്ത്രം (Language, Art, Science) എന്നിവകൾക്ക് തുല്യമായി പരിഗണിക്കുന്ന ഐ.സി.എസ്.ഇ (ICSE) പാഠ്യപദ്ധതിക്ക് സവിശേഷതകള്‍ ഏറെയുണ്ട്. അവസാന വിഷയങ്ങളെ സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഐ.സി.എസ്.ഇ (ICSE) പാഠ്യപദ്ധതി വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് നൽകുന്നുണ്ട്. ഒന്നും അടിച്ചേൽപ്പി ക്കുന്നില്ലയെന്നു സാരം.

എന്താണ് പ്ലസ്‌ടു?
“പ്ലസ്‌ടു” (10+2) എന്താണെന്ന് ചോദിച്ചാല്‍ കേരളത്തിലെ 40% ജനങ്ങൾക്കും (മാതാപിതാക്കള്‍ ഉൾപ്പെടെ) അറിയില്ല. പഠനവും വിദ്യാഭ്യാസവും സംബന്ധമായ എന്തോ ആണെന്ന് അറിയാം. പക്ഷെ “പ്ലസ്‌ടു” എന്താണെന്ന് ചോദിച്ചാല്‍ വ്യക്തതയോടെ മറുപടി ലഭിക്കില്ല.
1990- ലാണ് കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് “പ്ലസ്‌ടു” (10+2) നിലവില്‍ വരുന്നത്. “പ്ലസ്‌ടു” വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റത്തിന് നാന്ദി കുറിച്ചു. 1990- ല്‍ പി.ജെ. ജോസഫ്‌ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ബിരുദ പഠനത്തിലേക്ക് ചുവടുവയ്ക്കും മുമ്പുള്ള രണ്ടുവർഷ കാലയളവിലുള്ള പ്രീ ഡിഗ്രിയെ പുറന്തള്ളി “പ്ലസ്‌ടു” (10+2) നിയമ പ്രാബല്യത്തോടെ പ്രാവർത്തികമാക്കുന്നത്.  ഹയര്‍ സെക്കണ്ടറി പരീക്ഷകളാണ് പ്ലസ്‌ടു വാഗ്ദാനം നൽകുന്നത്. അക്കാലത്ത് ഹ്യുമാനിറ്റീസിനും കൊമെഴ്സിനുമാണ് പ്രാമുഖ്യം നൽകിയിരുന്നത്.
1990- വരെ ബിരുദ പഠനത്തിലേക്ക് പ്രവേശിക്കും മുമ്പ് രണ്ടു വർഷ പ്രീ ഡിഗ്രി കോഴ്സ് ഉണ്ടായിരുന്നു. അത് വിജയിച്ചാല്‍ മാത്രമേ ബിരുദ പഠനം തുടങ്ങാനാകുമായിരുന്നുള്ളൂ. അതേ പ്രീഡിഗ്രി കോഴ്സിന് (ഇൻറര്‍ മീഡിയറ്റ്) പകരമായി നിലവില്‍ വന്നതാണ് “പ്ലസ്‌ടു” (10+2). ഇന്ത്യയിലും നേപ്പാളിലുമുള്ള ഹൈസ്കൂളുകളെല്ലാം തന്നെ “പ്ലസ്‌ടു” (10+2) വിദ്യാഭ്യാസ സമ്പ്രദായത്തെ സ്വയാത്മനാ സ്വീകരിക്കാന്‍ നിർബ‌ന്ധിതമായി. “പ്ലസ്‌ടു” (10+2) എന്ന രണ്ട് വർഷ  വിദ്യാഭ്യാസ പ്രക്രിയ കെ.12 (K -12) ശൈലിയുടെ ഭാഗമാണ്.

“പ്ലസ്‌ടു” (10+2) അഥവാ ഹയര്‍ സെക്കണ്ടറി വിജയകരമായി പൂർത്തി യാക്കിക്കഴിഞ്ഞാല്‍ പിന്നെന്താണ് ചെയ്യുക?
നമ്മുടെ കേരളത്തിലെ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾ എത്ര ഉയർന്ന മാർക്കോടെ വിജയിച്ചാലും ആത്മവിശ്വാസത്തിൻെറ കാര്യത്തില്‍ അല്പം പിറകിലല്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. “പ്ലസ്‌ടു” (10+2) വിജയകരമായി പൂർത്തി യാക്കിയാല്‍ അല്പം പോലും ആശങ്കയ്ക്ക് വകയില്ല. കാരണം വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ശോഭനമായ ഭാവി ഉറപ്പുവരുത്താന്‍ കഴിയുന്ന ധാരാളം ഉപരിപഠന കോഴ്സുകളുണ്ട്‌. കേരളത്തിലെ മാതാപിതാക്കളും വിദ്യാർത്ഥി /വിദ്യാർത്ഥി നികളും നിശ്ചയമായും അറിഞ്ഞിരിക്കണ്ട വിദ്യാഭ്യാസ സംബന്ധമായ വസ്തുതകളുണ്ട്.
“പ്ലസ്‌ടു” (10+2) കഴിഞ്ഞ് ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. പല മാതാപിതാക്കൾക്കും തങ്ങളുടെ മക്കള്‍ എന്താണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അവർക്ക് ആശങ്കയാണ്. സ്വന്തം മക്കളുടെ കാര്യമാകുമ്പോള്‍ ആശങ്കയും അസ്വസ്ഥതയുമൊക്കെ ഉണ്ടാകും, ഉണ്ടാകണം. അത് സ്വാഭാവികമാണ്. മാതാപിതാക്കള്‍ ഒന്ന് മനസ്സിലാക്കണം. എല്ലാ കോഴ്സുകളും നല്ലതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മോശമായ കോഴ്സുകളോന്നും തന്നെയില്ല. പിന്നെ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. സ്വപ്നം കാണുന്നതിന് മുതല്‍ മുടക്കില്ല. മാതാപിതാക്കളും വിദ്യാർത്ഥി /വിദ്യാർത്ഥിനികളും ഉപരി പഠനത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ സ്വന്തം സാമ്പത്തിക ഭദ്രതയെക്കുറിച്ചും ഒരു നിമിഷം ഓർക്കുന്നത് നല്ലതാണ്.
ഓരോ വിദ്യാർത്ഥി /വിദ്യാർത്ഥി നിയ്ക്കും ചേരുന്ന അല്ലെങ്കില്‍ യോജിച്ചു പോകാന്‍ കഴിയുന്ന ഓരോരോ കോഴ്സുകളുണ്ട്‌. ആദ്യമേ വേണ്ടത് സ്വന്തം അഭിരുചി തിരിച്ചറിയുകയാണ്. ദൈവം ഭൂമിയില്‍ പിറവികൊള്ളുന്ന ഓരോ ജന്മങ്ങൾക്കും “വാസന അഥവാ അഭിരുചി” കൂടി നല്കുന്നുണ്ട്. അത് ആദ്യമേ മനസ്സിലാക്കാന്‍ കഴിയുന്നത്‌ മാതാപിതാക്കൾക്കാണ്. ഏതാണ്ട് ആറ് (6) വയസ്സാകുമ്പോൾത്തന്നെ ഓരോ കുട്ടിയും (ആണ്‍/പെണ്‍) തങ്ങളുടെ അഭിരുചി പെരുമാറ്റങ്ങളിലൂടെ പ്രകടിപ്പിച്ചുതുടങ്ങും. കാലക്രമേണ അത് സ്വന്തം ജീവിതത്തെ സ്വാധീനിച്ചു തുടങ്ങും.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.