Hour Payയിലൂടെ നിങ്ങൾക്കും സമ്പാദിക്കാം
നിങ്ങളുടെ പ്രതീക്ഷകൾക്ക് ചിറക് മുളയ്ക്കുന്നു. കഴിഞ്ഞ 2018 ലെ ലോക്ക്ഡൌണ്‍ കാലത്ത് കേരളത്തിനു അകത്തും പുറത്തുമായി ആയിരക്കണക്കിനാളുകൾക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. അനേക വർഷങ്ങളായി ഒരേ തൊഴില്‍ ചെയ്തു കുടുംബം പോറ്റിയിരുന്ന പലരും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വിഷമ സന്ധിയിലാണ്. ജോലി ചെയ്യുന്നവർക്കാ കട്ടെ പ്രതിമാസ വേതനം പകുതി മാത്രമേ ലഭിക്കുന്നുള്ളൂതാനും. ദിവസക്കൂലി വാങ്ങുന്ന തൊഴിലാളികളുടെ കാര്യവും വ്യത്യസ്തമല്ല. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബ ഭാരം താങ്ങാനാകാതെ, പരിഹാരം കാണാനാകാതെ ഒരു ജീവിത ദുരന്തത്തിൻെറ നിഴൽപ്പാടിലാണ് അരിഷ്ടിച്ചു ജീവിതം തള്ളിനീക്കുന്നത്. ഇത് വർത്തമാന കേരളത്തിൻെറ നേർക്കാഴ്ചയാണ്. വർഷങ്ങള്‍ നാല് കഴിഞ്ഞെങ്കിലും മഹാപ്രളയ കാലത്ത് തൊഴില്‍ നഷ്ടമായ അനേകം പേര്‍ ഇപ്പോഴും അതേ അവസ്ഥയിൽത്തന്നെ പരിതാപകരമായ ജീവിതം നയിക്കുകയാണ്.
ഈ പ്രതിസന്ധിയെ മറികടന്നു ഓരോ ജീവിതത്തിലേക്കും പ്രത്യാശയുടെ പ്രവേശന കവാടം തുറക്കുന്നു ഞങ്ങള്‍. ഒരു നൂതന ആശയം “Hour Pay”എന്ന പേരില്‍ അഭിമാനപൂർവ്വം അവതരിപ്പിക്കുകയാണ്. ജീവിതം നിങ്ങൾക്ക് കൈവിട്ടു പോകില്ല. “Hour Pay” ലോക്ക്ഡൌണ്‍ നീരാളിപ്പിടുത്തത്തിൽ നിന്നും മോചനം നല്കുന്ന ഒരു Platform ആണ്. നിങ്ങളുടെ പ്രവർത്തന രംഗം ഏതുമാകട്ടെ, ഒരു പക്ഷെ നിങ്ങള്‍ ദിവസക്കൂലിക്കാരനോ അല്ലെങ്കില്‍ ഏതെങ്കിലും പ്രൊഫഷണലോ ആയിരിക്കാം. ഞങ്ങളുടെ “Hour Pay” എന്ന Platform (Hour Pay app) പ്രയോജനപ്പെടുത്തിയാല്‍ നിങ്ങളുടെ അർഹതയ്ക്കനുസരണമായ വരുമാനം ലഭിക്കും. നിങ്ങള്‍ ജോലിചെയ്യുന്ന മണിക്കൂറുകളെ (സമയം) അടിസ്ഥാനമാക്കി അർഹമായ വേതനം നിങ്ങൾക്ക് ലഭിക്കും. ഇത് ഗൾഫി ല്‍ നിന്നും ജോലി നഷ്ടപ്പെട്ടു മടങ്ങി വന്നിട്ടുള്ളവർക്കും, വീട്ടമ്മമാർക്കും സര്‍വോപരി സാമ്പത്തികമായി തകർന്ന തൊഴില്‍ ദാതാക്കളായ Employers നും പ്രയോജനകരമാണ്. “Hour Pay” യിലൂടെ ജോലി ചെയ്യുന്നതിന് പ്രായ പരിധിയില്ല, Retirement കഴിഞ്ഞവർക്കും (മനസ്സും ആരോഗ്യവും അനുവദിക്കുമെങ്കില്‍) “Hour Pay” യുടെ ഗുണഭോക്താക്കളാകാം. ഗൂഗിള്‍ തുറക്കൂ, കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.