ഇലക്ട്രോണിക് സ്കൂട്ടറുകള്‍: കാലഘട്ടത്തിൻെറ ആവശ്യകത

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വാഹന നിർഗമന മാലിന്യങ്ങള്‍ ഇനിയും എത്രനാള്‍ സഹിക്കേണ്ടിവരും?
എല്ലാവരും പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചു അന്തരീക്ഷ മാലിന്യം കുറയ്ക്കുന്ന ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് മാറാന്‍ നിർബന്ധിതമാകുന്ന ഒരു സാഹചര്യത്തിലാണ് കേരള സംസ്ഥാനം ഉൾപ്പെടുന്ന ഇന്ത്യാ മഹാരാജ്യം.  ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും എല്ലാം വിഷമയമാണ്. വാഹനങ്ങളിലെ പുകയും ഫാക്ടറികള്‍ പുറന്തള്ളുന്ന രാസ വസ്തുക്കളും നിമിത്തം അന്തരീക്ഷം അതീവ ഗുരുതരമാണ്. അമേരിക്ക ഉൾപ്പെടെ ലോകത്തിലെ വികസിത രാജ്യങ്ങളെല്ലാം പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ കുറേശ്ശെയായി പൊതു നിരത്തുകളില്‍ നിന്ന് പിൻവലിച്ചു കൊണ്ടിരിക്കുന്നു. ലോകത്തിലെ എല്ലാ പെട്രോള്‍/ഡീസല്‍ വാഹന നിർമ്മാണ കമ്പനികളും നിർമ്മാണം പകുതിയാക്കി കുറച്ചു കഴിഞ്ഞു. പകരം ഇലക്ട്രോണിക് വാഹന നിർമ്മാതാക്കള്‍ ഉദയം കൊണ്ടു. ഇപ്പോള്‍ ചെറിയ മാസ ഇടവേളകളിൽ തന്നെ വ്യത്യസ്തതരം വാഹനങ്ങള്‍ കാറുകളും സ്കൂട്ടറുകളും ഉൾപ്പെ ടെ വികസിത രാജ്യങ്ങളില്‍ വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു. വാഹനങ്ങളില്‍ നിന്നും നിർഗമിക്കുന്ന ഇന്ധനം കത്തുന്ന പുക, അതിലടങ്ങിയിരിക്കുന്ന വിഷ വസ്തുക്കള്‍ എന്നിവ മനുഷ്യരില്‍ ആസ്ത് മ, ശ്വാസകോശ രോഗങ്ങള്‍ മാത്രമല്ല മാരകമായ കാൻസര്‍ വരെ ഉണ്ടാകുന്നതിനു കാരണമാകുമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ നമ്മുടെ ഇന്ത്യയിലും നിയന്ത്രണങ്ങള്‍ വരേണ്ടതിൻെറ ആവശ്യകത നിരന്തരം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

ഇലക്ട്രോണിക് വാഹനങ്ങള്‍ കാലഘട്ടത്തിനു അനിവാര്യം
ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മാലിന്യം അനുഭവപ്പെടുന്ന രാജ്യം ഇന്ത്യ ആയിരിക്കും  . അമിതമായ വാഹന നിര്‍ഗമന മാലിന്യങ്ങളില്‍ നിന്ന് അന്തരീക്ഷത്തെ സംരക്ഷിക്കണം, ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ ആരോഗ്യത്തിനും ആയുസ്സിനും സംരക്ഷണം നൽകണം, അതിനായി ഒരു കാതലായ മാറ്റം എന്ന നിലയ്ക്ക് ഇലക്ട്രോണിക് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന അവസ്ഥ സംജാതമായേ തീരൂ. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രോണിക് കാറുകളും സ്കൂട്ടറുകളും ലഭ്യമാണ്. വാഹനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ മികച്ച വിപണി (കാറുകള്‍ ഉൾപ്പെടെ ഏതുതരം വാഹനങ്ങൾക്കും ) കേരളത്തിലെ കൊച്ചിയാണ്.  മഹാരാഷ്ട്ര (മുംബൈ) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും പുകയില്ലാത്ത, ഇന്ധനം കത്തുന്ന വിഷപ്പുക വമിപ്പിക്കാത്ത ഇലക്ട്രോണിക് കാറുകളും സ്കൂട്ടറുകളും വിപണനം ചെയ്യുന്ന ഡീലേഴ്സ് ഉണ്ട്. ഇവിടെ ഏറ്റവും മികച്ച അഞ്ചുതരം ഇലക്ട്രോണിക് സ്കൂട്ടറുകള്‍ പരിചയപ്പെടുത്തുന്നു. ആദ്യമേ പറയുന്നത്
• Ather Energy 450x Gen3
ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം TVS iQube 2022, Ola S1 Pro തുടങ്ങിയ സെഗ് മെൻറിലെ മറ്റു ഹൈ സ്പീഡ് സ്കൂട്ടറുകളുമായുള്ള ഏഥര്‍ 450X Gen3 അതിൻെറ ആരോഗ്യകരമായ മത്സരം (competency) ഇപ്പോള്‍ പുതുക്കുകയാണ്. 2022– ല്‍ ഏഥര്‍ 450X Gen3 ഇന്ത്യയില്‍ അവതരിപ്പിച്ചു.
ഏഥര്‍ ബാറ്ററി എത്രത്തോളം നിലനിൽക്കും ?
50,000 കിലോ മീറ്റര്‍ ഓടാന്‍ (കപ്പാസിറ്റിയുള്ള) ദൈർഘ്യമുള്ള ബാറ്ററിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണയായി സ്കൂട്ടറുകള്‍ പ്രതിവർഷം 6000 മുതല്‍ 8000 കിലോ മീറ്റര്‍ ഓടുന്നു. അതിനാല്‍ ഈ ബാറ്ററി 6 -7 വർഷ.ത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതില്ല, മിക്ക ആളുകളും ഏകദേശം 4-5 വര്‍ഷത്തിനുള്ളില്‍ അവരുടെ സ്കൂട്ടര്‍ മാറ്റാറുണ്ട്. ബാറ്ററിക്ക് 3 വർഷത്തെ അണ്‍ലിമിറ്റഡ് മൈലേജ് വാറൻറിയുണ്ട്.
എന്തുകൊണ്ടാണ് ഏഥര്‍ ഇത്രയും ചിലവേറിയത്?
അതിനു കാരണമായി ഇവി നിർമ്മാതാക്കള്‍ പറയുന്നത് ഇൻപുട്ട് ചെലവു വർദ്ധിച്ചതുകൊണ്ടാണ് എന്നാണ്. മുൻപ് വെറും 1 INR 1നു ലഭ്യമായിരുന്ന ഏഥര്‍ ഡോട്ട് പോർട്ടബിള്‍ ചാർജറിനു വാങ്ങുന്നവരില്‍ നിന്ന് ഏകദേശം 5,500 INR ഈടാക്കിയാണ് വിലയിലെ കുതിച്ചു ചാട്ടം കൈകാര്യം ചെയ്തത്.
• Hero Electric Optima CX (Dual-battery)
ഹീറോ ഇലക്ട്രിക് ഒപ്ടിമ സി.എക്സ് 67,329 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. അതു രണ്ടു തരം രൂപ കൽപ്പ നയില്‍ നാല് നിറങ്ങളില്‍ വാങ്ങാന്‍ സാധ്യമാകും. വെയിറ്റ് 72.5 കിലോഗ്രാം. കൂടിയ വേഗത: മണിക്കൂറില്‍ 42 കിലോ മീറ്റര്‍.
• Okinawa Okhi 90
ഒകിനാവ ഓഖി 90 ഒരു ഇലക്ട്രിക് സ്കൂട്ടര്‍ ബൈക്കാണ്, പ്രാരംഭ വില 1.04 ലക്ഷം, 4 കളര്‍ ഓപ്ഷനുകള്‍ ഉണ്ട്. 1 വേരിയൻറില്‍ ഒകിനാവ ഓഖി 90 ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാനാകും. ഇലക്ട്രിക് മോട്ടോര്‍ ലിഥിയം അയേണ്‍ ബാറ്ററി പാക്കിലാണ് വരുന്നത്. ഓഖി 90ൻെറ ബാറ്ററി റെയ്‌ഞ്ച്/മൈലേജ് 160 കിലോമീറ്റര്‍/ ഫുള്‍ ചാർജ് ആണ്.
ഓഖി 90 നല്ലതാണോ?
എല്ലാവർക്കും നല്ല അഭിപ്രായം, വളരെ നല്ല ബൈക്ക്, മികച്ച പ്രകടനം, അതിശയിപ്പിക്കുന്ന രൂപം, നല്ല മൈലെജ്, ന്യായമായ വിലയില്‍, ഇന്ത്യയില്‍ ഇന്നേവരെയുള്ള മികച്ച ഇലക്ട്രിക് സ്കൂട്ടര്‍.
ഓഖി 90 ബാറ്ററി നീക്കം ചെയ്യാനാകുമോ?
ഓഖി 90 ലെ ഫുള്‍-ഡിജിറ്റല്‍ ഇൻസ്ട്രു മെൻറ് ക്ലസ്റര്‍ വ്യക്തവും കണ്ണിനു എളുപ്പവുമാണ്. നീക്കം ചെയ്യാവുന്ന 3.6 kWh ലിഥിയം അയേണ്‍ ബാറ്ററി മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഒറ്റ ഹാൻഡില്‍ നിന്ന് ഉയർത്താന്‍ വളരെ ഭാരമുള്ളതാണ്. ഇന്ത്യന്‍ റോഡുകളില്‍ ഇതുവരെയും ഒരു സ്കൂട്ടറിലും കണ്ടിട്ടില്ലാത്ത വലിയ 16 ഇഞ്ച്‌ അലോയ് വീലുകള്‍.
• Ola Electric S1 Pro
OLA S1 Pro ഒരു ഇലക്ട്രിക് സ്കൂട്ടര്‍ ആണ്. പ്രാരംഭ വില രൂപ എ ഇന്ത്യയില്‍ 1,29,999, ഇത് 1 വേരിയൻറിലും 11 നിറങ്ങളില്‍ മാത്രമേ ലഭ്യമാകൂ, OLA S1 Pro അതിൻെറ മോട്ടോറില്‍ നിന്ന് 55000 W പവര്‍ ഉൽപ്പാദിപ്പിക്കുന്നു, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾക്കൊപ്പം രണ്ടു ചക്രങ്ങളുടെ സംയോജിത ബ്രേക്കിംഗ് സിസ്റ്റവുമായി OLA S1 Pro വരുന്നു.
OLA Electric ല്‍ നിന്നുള്ള S1 ഇലക്ട്രിക് സ്കൂട്ടര്‍ ശ്രേണിയുടെ ഈ വക ഭേദം ഉയർന്ന സ്പെസിഫിക്കെഷനുകളും സ്റ്റാൻഡേർഡും S1 സ്കൂട്ടറിനേക്കാള്‍ കൂടുതല്‍ കളര്‍ ഓപ്ഷനുകളും ഉൾക്കൊ ള്ളുന്നു.
S1 Pro യിലെ ഇലക്ട്രിക് മോട്ടോര്‍ 8.5 kW പരമാവധി പവറും 58Nm പീക്ക് ടോർക്കും നൽകാന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 115 kmph എന്ന ടോപ്‌ സ്പീഡ് കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ അടിസ്ഥാന മോഡലില്‍ 90 kmph, 121 km എന്നിവയിൽ നിന്ന് ഫുള്‍ ചാർജിന് 181 km റേയ്ഞ്ച് അവകാശപ്പെടുന്നു, 3.97kWh ബാറ്ററി പായ്ക്ക് 18 മിനിറ്റിനുള്ളില്‍ 75 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഫുള്‍ചാർജിംഗ് സമയം ആറര മണിക്കൂര്‍ ആണ്.
• Bounce Infinity E1
ബൌൺസ്  ഇൻഫിനിറ്റി ഇ വണ്‍, സ്റ്റൈലിഷ് ലുക്ക്‌, അതിശയിപ്പിക്കുന്ന വേഗത, 4 മണിക്കൂര്‍ ചാർജിംഗ് മാത്രം, ഈ വാഹനത്തിൻെറ പ്രകടനം എല്ലാവർക്കും ഇഷ്ടമാകും ഇതിന്  റേഞ്ച് 85 കിലോമീറ്റര്‍/ചാർജ് ആണ്. ഇതിൻെറ വില 54,443 രൂപ മുതല്‍ 77,549 രൂപ വരെയാണ്. കൂടിയ വേഗത 65 കിലോ മീറ്റര്‍

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.