എൻജിനീയറിംഗ് പാസാകാന്‍ മാത്തമാറ്റിക്സില്‍ പ്രാവീണ്യം വേണം

മാത്തമാറ്റിക്സ്(കണക്ക്) എന്ന വിഷയം എല്ലാവര്‍ക്കും വഴങ്ങണമെന്നില്ല. എൻജിനീയറിംഗും മാത്തമാറ്റിക്സുമായും അഭേദ്യമായ ബന്ധമുണ്ട്. മാത്തമാറ്റിക്സ് നല്ല പിടിപാടില്ലാത്ത, കൂട്ടാനും കുറയ്ക്കാനും ഹരിക്കാനും ഗുണിക്കാനും അറിയാത്ത ഒരു വിദ്യാർത്ഥി /വിദ്യാർത്ഥി നിക്ക് എൻജിനീയറിംഗ് ഒരു കടമ്പയായിരിക്കും. പാസാകുക എളുപ്പമല്ല. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ പഠന നിലവാരത്തെ എപ്പോഴും വിലയിരുത്തേണ്ടതുണ്ട്. “പ്ലസ്‌ടു” (10+2) വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥി /വിദ്യാർത്ഥി നികളും സ്വയം തിരിച്ചറിയാന്‍ ശ്രമിക്കണം. ആഗ്രഹിക്കുന്ന കോഴ്സ് എന്തായാലും അത് പഠിച്ചു പാസാകാന്‍ പറ്റുമോയെന്ന കാര്യവും ആലോചിക്കണം. സ്വന്തം അഭിരുചിക്കിണങ്ങുന്നത് മാത്രം തിരഞ്ഞെടുത്ത് പഠിച്ചു മുന്നേറാന്‍ ശ്രമിക്കണം. മാതാപിതാക്കള്‍ ഒരിക്കലും അവരുടെ താല്പര്യങ്ങള്‍ മക്കളില്‍ അടിച്ചേല്പിക്കരുത്. അതുപോലെ വിദ്യാർത്ഥി /വിദ്യാർത്ഥി നികള്‍ ഒരിക്കലും സ്വന്തം വിദ്യാഭ്യാസ കാര്യത്തില്‍ മാതാപിതാക്കളെക്കൊണ്ട് തീരുമാനമെടുപ്പിക്കരുത്.
“പ്ലസ്‌ടു” (10+2) വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അത് വിദ്യാർത്ഥി /വിദ്യാർത്ഥി നികൾക്ക് മുന്നില്‍ നിരവധി ഓപ്ഷന്സ് നിര്‍ലോഭം തരുന്നുണ്ട്. കൊമേഴ്സ്, ആർട്ട്സ് , ഹുമാനിറ്റീസ്, സയൻസ്, എൻജിനീയറിംഗ്, സയൻസ്  തുടങ്ങി ഒരുപിടി ഓപ്ഷൻസ്‍ ഉണ്ട്. ആദ്യമേ പറയാന്‍ പോകുന്നത് സയൻസിനെയും കൊമെഴ്സിനെയും കുറിച്ചാണ്. ഏതു തരം വിദ്യാർത്ഥി /വിദ്യാർത്ഥി നികളാണ് ഈ വിഷയങ്ങള്‍ എടുക്കേണ്ടത്? സയൻസും കൊമേഴ്സും എടുത്തു കഴിഞ്ഞാല്‍ പിന്നെയുള്ള അവസരങ്ങള്‍ എന്താണ്? നമ്മുടെ അക്കാഡമിക്സിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും ഒരാവശ്യം തന്നെ, ഒരു വിദ്യാർത്ഥി അല്ലെങ്കില്‍ വിദ്യാർത്ഥി നി ശരാശരിക്കു താഴെയാണോ? ശരാശരിയാണോ? അതുമല്ലെങ്കില്‍ ശരാശരിക്കു മുകളിലാണോ? വാസ്തവം എന്താണെങ്കിലും അക്കാര്യം പ്രധാനമാണ്. പിന്നെ വരുന്നത് “പീപ്പിള്‍ കമ്മ്യൂണിക്കേഷ”നാണ്. എങ്ങിനെയാണ് ആളുകളോട് ഇടപഴകുന്നതെന്നു (Interact) അറിയണം. ചില കുട്ടികള്‍ അപരിചിതരോടുപോലും വളരെ എളുപ്പത്തില്‍ സൌഹൃദത്തിലാകും. അവര്‍ തുറന്നു സംസാരിക്കുകയും ചങ്ങാത്തമുണ്ടാക്കുകയും ചെയ്യും.
പിന്നെ അറിയേണ്ടത് വിദ്യാർത്ഥി /വിദ്യാർത്ഥി നികളില്‍ ഏതെല്ലാം തരത്തിൽപെട്ട കഴിവുകള്‍ ഉണ്ടെന്നുള്ളതാണ്? അതിനു ഇംഗ്ലീഷില്‍ creativity എന്നാണ് പറയുക. അഭിരുചി,വാസന എന്നിങ്ങനെ പലതരത്തിലും വിദ്യാർത്ഥി /വിദ്യാർത്ഥി നികളിലെ Creativity യെക്കുറിച്ച് പറയാറുണ്ട്‌. ചില കുട്ടികള്‍ Designing ല്‍ വളരെ താല്പര്യം കാണിക്കാറുണ്ട്. Designing എന്നാല്‍ രൂപകല്പന തന്നെ. നാം അത്ഭുതപ്പെട്ടുപോകും വിധം നന്നേ ചെറിയ പ്രായത്തിൽ തന്നെ Designing ല്‍ മികവു കാണിക്കുന്ന കുട്ടികളും ഉണ്ട്. ഈ പറഞ്ഞ കാര്യങ്ങളെല്ലാം നമ്മള്‍ മൂന്ന് വിധത്തിലാണ് വിലയിരുത്തേണ്ടത്.
ഒന്ന് – ശരാശരിയില്‍ താഴെയാണോ? 2- ശരാശരിയാണോ? 3- ശരാശരിക്കു മുകളിലാണോ? അത് നമ്മള്‍ സ്വയം Analyze ചെയ്യണം. അതായത് നമ്മളുടെ കഴിവുകള്‍ മേൽപ്പറഞ്ഞ മൂന്നു വിഭാഗത്തില്‍ ഏതൊക്കെ Level ലാണെന്ന്? അതനുസരിച്ചുവേണം നമുക്കിഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍. സ്വന്തം നിലവാരത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ എടുത്തുചാടി (മറ്റുള്ളവരുടെയോ, മാതാപിതാക്കളുടെയോ പ്രേരണ നിമിത്തം) ഏതെങ്കിലും ഒരു വിഷയം തിരഞ്ഞെടുക്കാന്‍ വിദ്യാർത്ഥി /വിദ്യാർത്ഥി നികള്‍ ശ്രമിക്കരുത്. തോറ്റുപോകും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്തമാറ്റിക്സ് എടുത്ത് ഉപരിപഠനത്തിനുവണ്ടി ശ്രമിക്കുന്ന ഒരു കുട്ടി ഉറപ്പായിട്ടും വിദ്യാഭ്യാസപരമായി (Academically) ഉയർന്ന നിലവാരം പുലർത്തു ന്ന വിദ്യാർത്ഥി /വിദ്യാർത്ഥിനി തന്നെയായിരിക്കണം.
എൻജിനീയറിംഗിന് ചേരാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥി /വിദ്യാർത്ഥിlനിയും സ്വയം തിരിച്ചറിയാതെ എടുത്തു ചാടരുത്. എന്ന് വച്ചാല്‍ മാത്തമാറ്റിക്സില്‍ മികവ് പുലർത്തി യിരിക്കണം. എങ്കില്‍ മാത്രമേ എൻജിനീയറിംഗില്‍ വിജയിക്കൂ. രണ്ടുവട്ടം ആലോചിക്കാതെ എൻജി‍നീയറിംഗിന് ചേരാന്‍ ശ്രമിക്കരുത്. അതിനുതന്നെയാണോ ചേരേണ്ടതെന്ന് വ്യക്തമായും ഉറപ്പു വരുത്തേണ്ടതുണ്ട്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.