ഡോ. ടെസ്സി തോമസ്: ഇന്ത്യയുടെ അഗ്നി പുത്രി
ഒന്നു ശ്രദ്ധിക്കൂ, ഇന്ത്യയുടെ അഭിമാനത്തെ കൺകുളിർക്കെ കാണൂ, ചന്ദനകുറിയണിഞ്ഞ് തീഷ്ണമായ കണ്ണുകളോടെ ചെറുപുഞ്ചിരിയുമായി നിൽക്കുന്ന വനിതാരത്നത്തെ കണ്ടില്ലേ? ഇവരുടെ പേര് കേട്ടാൽ 141 കോടി ചൈനക്കാർ പേടിച്ച് വിറയ് ക്കും, ചൈന മാത്രമല്ല എക്കാലത്തെയും ഇന്ത്യയുടെ ശത്രുവായ പാകിസ്ഥാനും ഒന്നു കിടുങ്ങും.
പേര്: ” ഡോ. ടെസ്സി തോമസ് ” ഡയ റക്ടർ അഗ്നി 5 മിഷൻ …
നിങ്ങള്‍ എപ്പോഴെങ്കിലും ഡോ.ടെസ്സി തോമസ് എന്ന് കേട്ടിട്ടുണ്ടോ?
പൊതുവേ, മലയാളികൾ കേട്ടിരിക്കാൻ വഴിയില്ല..
നമ്മള്‍ കേൾക്കുന്നതെല്ലാം അല്പം വ്യത്യസ്തമായ വനിതാ നാമങ്ങള്‍ അല്ലെ? ഇവിടെ ബിന്ദു സമ്പത്ത്, ബിന്ദു അമ്മിണി, രേഷ്മാ നായർ, സരിതാ നായർ പിന്നെ ഡബ്ബിംഗ് നായർ കൂടാതെ ചങ്കിലെ ചൈനകൾ, ഹിന്ദുവിനെ തെറി വിളിക്കുന്ന വനിതകൾ തുടങ്ങിയവരെ മാത്രം കേട്ട് ശീലിച്ച മലയാളിക്ക് “അഗ്നി പുത്രി “യായ ഡോക്ടർ ടെസ്സി തോമസ്സ് എന്ന ഇന്ത്യയിലെ വനിതാ ശാസ്ത്രജ്ഞയെ കുറിച്ച് കേൾക്കാൻ എവിടെ സമയം അല്ലേ?
ഇപ്പോള്‍ ഇന്ത്യയും ഇസ്രയേല്‍ പോലെ, ലോക രാജ്യങ്ങൾക്ക് ഭയം വിതച്ചു തുടങ്ങി. “അഗ്‌നി” യെക്കുറിച്ചു അറിയാമല്ലോ, – അഗ്നി എന്ന അഞ്ച് ഭൂഖണ്ഡാന്തര മിസൈലിൻെറ മുഖ്യശില്പിയും പ്രോജക്ട് മേധാവി യുമാണ് ഡോ. ടെസ്സി തോമസ്. ഇവര്‍ ഇപ്പോള്‍ ലോക പ്രശസ്തയാണ്, ഇവരെ ഇന്ത്യ ഉൾപ്പെടെ ലോക മാധ്യമങ്ങള്‍ അഗ്‌നിപുത്രി എന്നും ഇന്ത്യയുടെ മിസൈൽ വനിത എന്നും വിശേഷിപ്പിക്കുന്നു. ഡോ.ടെസി തോമസ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ.) യിലെ മുഖ്യശാസ്ത്രജ്ഞയും ഡയക്ടർ ജനറലുമാണ്. ഒരു മിസൈൽ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന ഇൻഡ്യയിലെ ആദ്യത്തെ വനിതയാണ് ഡോ.ടെസ്സി തോമസ്. ഇപ്പോള്‍ ഇവരുടെ പേര് കേട്ടാൽ 141 കോടി ചൈനക്കാർ പേടിച്ച് വിറയ്ക്കും.. കാരണം ചൈനയുടെ ഓരോ മുക്കും മൂലയും അഗ്നി 5 ൻെറ പരിധിയിലാണ്. യൂറോപ്പിലേയ്ക്ക് തൊടുത്ത് വിട്ടാൽ തിരിച്ച് ബീജിങ്ങിൽ തന്നെ വീഴുന്ന ഓഞ്ഞ മിസൈയലല്ല അഗ്നി 5 .. 0.0001 മില്ലിമീറ്റർ പോലും അമ്പിക്യുറ്റി (Ambiquitty) ഇല്ലാത്ത പൊളപ്പൻ സാധനമാണ് ഈ അഗ്നി 5.
ആരാണ് ടെസ്സി തോമസ്? അല്പം ജീവ ചരിത്രം പറയാം.
ആലപ്പുഴ ജില്ലയിൽ തത്തംപള്ളി തൈപറമ്പിൽ തോമസിൻെറയും കുഞ്ഞമ്മയു ടെയും മകളായി 1963ൽ ജനിച്ചു. ആലപ്പുഴ സെൻറ് ജോസഫ്സ് സ്കൂളിലും കോളേജിലുമായിരുന്നു ടെസ്സി തോമസിൻെറ പഠനം. തൃശൂർ ഗവൺമെൻറ് എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബി. ടെക്ക് ബിരുദവും പുനൈയിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി യിൽ നിന്ന് എം.ടെക്കും നേടി. 1988 മുതൽ ഡി.ആർ.ഡി.ഒ.യിൽ പ്രവർത്തിക്കുന്നു.
3000 കിലോമീറ്റർ ദൂര പരിധിയുള്ള അഗ്നി – 3 മിസൈൽ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ടെസ്സി സജീവ പങ്കാളിയായിരുന്നു. 2011 ൽ വിജയകരമായി പരീക്ഷിച്ച അഗ്നി – 4 മിസൈൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറും ടെസ്സി തോമസ് ആയിരുന്നു. 2009ൽ അവർ 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി – 5 മിസൈൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിതയായി. 2012 ഏപ്രിൽ 19ന് അഗ്നി – 5 മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ നേവിയിലെ കമാൻറർ ആയ സരോജ് കുമാർ ആണ് ഭർത്താവ് . മകൻെറ പേര് തേജസ് (ഇന്ത്യയിലെ യുദ്ധവിമാനത്തിൻെറ പേര്).