ലോകകപ്പ്: ഗോള്‍ ദൂരം ഇനി വളരെ കുറച്ചു മാത്രം

ഖത്തറിലെ ലോക കപ്പിലേക്കുള്ള  ഗോള്‍ ദൂരം ഇനി വളരെ കുറച്ചു മാത്രം, “ഫിഫ ഒരുക്കുന്ന” ഖത്തര്‍ ഉത്സവത്തിനു ഏതാനും ദിവസങ്ങള്‍ മാത്രം..
ഈ മാസം ഇരുപതാം തീയതി ഖത്തറില്‍ ലോക കപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും. ഖത്തറിലെ അല്‍ ബയാത് സ്റ്റേഡിയത്തില്‍ ഈ മാസം ഇരുപതാം തീയതി (നവംബര്‍ 20, 2022) ഫിഫ ലോക കപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടും. ഇപ്രാവശ്യം ലോകകപ്പില്‍ എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. ലോക കപ്പ് മത്സരങ്ങള്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നീളും. ആതിഥേയ രാജ്യമായ ഖത്തറിലെ എട്ടു സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇനി എട്ടു ഗ്രൂപുകളിലായിട്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്ന രാജ്യങ്ങളെക്കുറിച്ച് പറയാം.

ഗ്രൂപ്പ് എ: ഖത്തര്‍, ഇക്വഡോര്‍, സെനഗള്‍, നെതര്‍ലാൻറ്സ്

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാന്‍, അമേരിക്ക, വെയിൽസ്

ഗ്രൂപ്പ് സി: അർജ‍ൻറീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്

ഗ്രൂപ്പ് ഡി: ഫ്രാൻസ്,, ആസ്ട്രേലിയ, ഡെന്മാർക്ക് ‌, ടുണീഷ്യ,

ഗ്രൂപ്പ് ഇ: സ്പെയിന്‍, കോസ്റ്റാറിക്ക,  ജർമ്മനി, ജപ്പാന്‍.

ഗ്രൂപ്പ് എഫ്: ബെൽജിയം, കാനഡ,  മൊറാക്കോ, ക്രോയേഷ്യ.

ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലാൻറ്, കാമറൂൺ

ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, ഉറുഗേ, കൊറിയൻ റിപ്പബ്ളിക്

ഫിഫ സോക്കര്‍ ലോകകപ്പ് നടത്തപ്പെടുന്ന ആതിഥേയ രാഷ്ട്രം എന്ന നിലയില്‍ അതി സമ്പന്നമായ ഖത്തര്‍ 200 ബില്ല്യനാണ് മുടക്കുന്നത്? ഒരു ബില്യന്‍ എന്ന് പറയുന്നത് 1000 കോടിയാണ്, അപ്പോള്‍ 200 ബില്ലിയന്‍ മുടക്കുന്ന ഖത്തര്‍ അതിസമ്പന്ന ഇസ്ലാമിക രാജ്യമാണെന്ന് പറയേണ്ടതില്ലല്ലോ? ഖത്തറിലെ അഞ്ചു നഗരങ്ങളിലെ എട്ടു അന്താരാഷ്ട്ര സ്റ്റേഡിയങ്ങളിലായിട്ടാണ് ലോക ഫുട്ബോള്‍ മാമാങ്കം നടത്തപ്പെടുന്നത്.
സ്റ്റേഡിയങ്ങളുടെ പേരുകള്‍ യഥാക്രമം താഴെ പറയും വിധമാണ്.
• അല്‍ ബയാത് സ്റ്റേഡിയം
• ലുസാലി സ്റ്റേഡിയം
• അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം
• അല്‍ ജനൂബ് സ്റ്റേഡിയം
• അല്‍ തുമാമ സ്റ്റേഡിയം
• എഡ്യൂക്കെഷന്‍ സിറ്റി സ്റ്റേഡിയം
• ഖലീഫാ ഇൻറര്‍നാഷണല്‍ സ്റ്റേഡിയം
• സ്റ്റേഡിയം 874
അങ്ങിനെ ലോകത്തിലെ ഫുട്ബോള്‍ പ്രേമികള്‍ അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന ലോക ഫുട്ബോള്‍ മത്സരം ഫിഫ സോക്കര്‍ 2022 ഖത്തറില്‍ ഉദ്ഘാടനം ചെയ്യപെടാന്‍ ഇനി കേവലം പതിനെട്ടു ദിവസങ്ങള്‍ മാത്രം. ഇതിനോടനുബന്ധിച്ചു ദുബായ് ഉള്‍പ്പെ ടുന്ന യു.എ.ഇ യും സമീപ അറേബ്യന്‍ നാടുകളും ആഘോഷത്തിമിർപ്പി ലാണ്. ദുബായില്‍ നിന്നും ഖത്തറിലേക്ക് കേവലം 45 മിനിറ്റ് ആകാശ ദൂരം മാത്രമേയുള്ളൂ. ഫുട്ബോള്‍ ആരാധകർക്ക് താമസ സൌകര്യവും അതോടൊപ്പം ഭക്ഷണവും നൽകാന്‍ ഖത്തറിനോടൊപ്പം ദുബായും തയ്യാറെടുക്കുന്നു. 12 ലക്ഷം പേരെയാണ് (ഫുട്ബോള്‍ പ്രേമികളും ഫുട്ബോള്‍ ആരാധകരും) ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഖത്തര്‍ അതി സമ്പന്ന രാജ്യമെങ്കിലും അത്രയും വിപുലമായ എണ്ണത്തില്‍ ഫുട്ബോള്‍ ആരാധകരെ താമസിപ്പിക്കാനും ഭക്ഷണം നല്കാനുമുള്ള സൗകര്യം ഖത്തറില്‍ ഇല്ല. അതു കൊണ്ട് തൊട്ടടുത്തുള്ള ദുബായ് (യു.എ.ഇ) സർക്കാറിനോട് ഖത്തര്‍ സഹകരണ സഹായങ്ങള്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഖത്തറില്‍ നടത്തപ്പെടുന്ന ലോക ഫുട്ബോള്‍ മത്സരങ്ങള്‍ ഖത്തറിനു മാത്രമല്ല ദുബായ് ഉള്‍പ്പെടുന്ന യു.എ.ഇ യ്ക്കും നൂറുകണക്കിന് കോടികളുടെ ലാഭമുണ്ടാക്കികൊടുക്കും. ഇരു രാജങ്ങളുടെയും ടൂറിസം മേഖല കോടികള്‍ കൊയ്യും.
ലോക ചരിത്രത്തില്‍ ആദ്യമായിട്ടാണ് മിഡില്‍ ഈസ്റ്റില്‍ ഫിഫ ലോകകപ്പ്‌ നടത്തപ്പെടുന്നത്, എന്നു മാത്രമല്ല രണ്ടാം തവണയാണ് ഒരു ഏഷ്യന്‍ രാജ്യം ആതിഥേയത്വം വഹിക്കുന്നത്. ഖത്തര്‍ ലോകത്തിലെ തന്നെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നാണ്, ഇപ്രാവശ്യത്തെ “ഫിഫ ലോകകപ്പ്‌” എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ലോകത്തിൻെറ മുഴുവനും ശ്രദ്ധയും ഖത്തറിലേക്കാണ്, ഒരു പക്ഷെ ഇതുവരേയും നടന്നിട്ടുള്ള ഏറ്റവും ചെലവേറിയ ലോകകപ്പ്‌ 2022 നവംബറില്‍ ഖത്തറില്‍ നടക്കുന്നതു തന്നെയായിരിക്കുമെന്നു വിലയിരുത്തപ്പെടുന്നു.  ഇതിനോടനുബന്ധിച്ചു ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നും പതിനായിരക്കണക്കിനു ടൂറിസ്റ്റുകള്‍ ഖത്തറിലേക്ക് ഒഴുകുമെന്നാണ് കരുതപ്പെടുന്നത്.
2022 ലോക കപ്പിനായി ഖത്തര്‍ പരിധികള്‍ മറികടന്നാണ് പണം ചെലവാക്കുന്നത്, ഇതിനകം ഭീമമായ 200 ബില്ലിയന്‍ ആതിഥേയ രാജ്യം ചെലവഴിച്ചു കഴിഞ്ഞു, ഖത്തറിലെ ജനസംഖ്യയുമായി താരതമ്യം ചെയ്തു ആളോഹരി നോക്കുമ്പോള്‍ ഖത്തര്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമാണ്. ഫിഫ സോക്കര്‍ 2022 ലോകകപ്പ്‌ നടത്തുന്നതിനായി മാത്രം ഖത്തര്‍ അത്യാധുനിക സൗകര്യങ്ങളോടെ ലൂസൈല്‍ എന്ന പേരില്‍ പുതിയൊരു നഗരം തന്നെ നിർമ്മിച്ചു. നിർമ്മാണം, അടിസ്ഥാന സൌകര്യങ്ങള്‍, ആശുപത്രികള്‍,ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍ , നിരവധി പുതിയ സ്റ്റേഡിയങ്ങള്‍ എന്നിവയ്ക്കായി ഖത്തര്‍ ഓരോ ആഴ്ചയും 500 ദശലക്ഷം ഡോളര്‍ ചെലവഴിക്കുന്നു. ഖത്തറിനെ ഉദ്ധരിച്ചുകൊണ്ട് ഒരു വക്താവ് പറഞ്ഞത് ലോക കപ്പിനായി ഖത്തറിലെത്തുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് 1,30,000 മുറികള്‍ നൽകാനുള്ള ശ്രമത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ 1,10,000 ത്തോളം മുറികള്‍ ഖത്തറില്‍ ലഭ്യമാണ്. തൊട്ടടുത്ത രാജ്യമായ ദുബായ് ഉള്‍പ്പെടുന്ന യു.എ.ഇ യിലും ഫുട്ബോള്‍ പ്രേമികള്‍ പതിനായിരക്കണക്കിനു പേര്‍ താമസമാക്കുമെന്നും കണക്കു കൂട്ടുന്നു. രണ്ടു രാജ്യങ്ങള്‍ക്കും ഫിഫ സോക്കര്‍ 2022 അപാരമായി ഗുണം ചെയ്യുമെന്ന കാര്യത്തില്‍ (പ്രത്യേകിച്ചും ടൂറിസം മേഖല) സംശയം വേണ്ട.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.