ഒ.ടി.പി (OTP) അഥവാ വണ്‍ ടൈം പാസ് വേർഡ്

ശാസ്ത്ര സാങ്കേതിക വളർച്ചയുടെ ഉച്ചസ്ഥായിയിലാണ് ഇന്നത്തെ ആധുനിക ലോകം. എവിടെയും കൊടികുത്തി വാഴുകയാണ് ഇൻറർനെറ്റും അതിൻെറ  ഭാഗഭാക്കായി ഒരിക്കലും വേർപെടുത്താനാകാത്ത ഓൺലെെൻ പ്രക്രിയകളും. ആഗോള വ്യാപകമായി ഇൻറർനെറ്റിൻെറ സ്വാധീനം എല്ലാ രംഗത്തുമുണ്ട്, പ്രത്യേകിച്ചും ഓൺലെെൻ കമ്മ്യൂണിക്കേഷന്‍ ഒഴിവാക്കിക്കൊണ്ട് ലോകത്തൊരിടത്തും (ആഗോള വ്യാപകമായി) ബിസിനസ്,വ്യവസായങ്ങള്‍ക്ക് നിലനിൽപ്പില്ല. ഒരു ദിവസം എന്ന 24 മണിക്കൂര്‍ നേരം  ഇൻറർനെറ്റ് ലോകത്തെല്ലായിടത്തും സ്തംഭിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര ഭീകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതു വളരെ ഭീകരം തന്നെയായിരിക്കും, മനുഷ്യന് ജീവന്‍ നിലനിർത്താന്‍ ശ്വസന പ്രക്രിയപോലെ ലോക വ്യാപകമായി ബിസിനസുകളുടെ/വ്യവസായങ്ങളുടെ ജീവശ്വാസമാണ് ഇൻറർനെറ്റും ഓൺലെെൻ ഉപ പ്രവർത്ത നങ്ങളും. കമ്പ്യൂട്ടറും ഇൻറർനെറ്റും പ്രചാരത്തിലായത്തിനു ശേഷമാണു “പാസ് വേർഡ്” എന്ന വാക്കിനെക്കുറിച്ച് ആധുനിക ലോകം അറിഞ്ഞു വരുന്നത്. അതിനു മുൻപ് “പാസ്‌ വേർഡ്” അതീവ രഹസ്യ സ്വഭാവമുള്ള മിലിട്ടറി, നേവല്‍ ബേസുകള്‍ പോലെയുള്ള രാജ്യങ്ങളുടെ സുരക്ഷാ മേഖലകളില്‍ ഉപയോഗപ്പെടുത്തിയിരുന്നു. കമ്പ്യൂട്ടര്‍ ലോക പ്രചാരം നേടിയശേഷമാണ് ലോക വ്യാപകമായി ഇമെയില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്ന കോടാനുകോടി ജനങ്ങളും “പാസ്‌ വേർഡ്” എന്ന വാക്ക് ഹൃദയത്തിലേക്ക് ആവാഹിച്ചത്. ഇന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും “പാസ്‌ വേർഡ് ” എന്താണെന്നറിയാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍  ഇൻറർനെറ്റ് ഉപയോഗിക്കുന്നത് അതിൻെറ ജന്മനാടായ അമേരിക്കയല്ല. ചൈനയാണ് ലോകത്തിലേറ്റവും കൂടുതല്‍ ഇൻറർനെറ്റ്  ഉപയോഗിക്കുന്ന രാജ്യം . രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. അതുകൊണ്ട് അവികസിത മൂന്നാം ലോക രാജ്യമായ ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ഇൻറർനെറ്റ് ഉപയോഗിക്കുന്ന ഭൂരിഭാഗം ജനങ്ങള്‍ക്കും പാസ്‌ വേർഡ് എന്താണെന്നറിയാം. പക്ഷേ ഇപ്പറഞ്ഞ പാസ് വേർഡ് ഇപ്പോള്‍ പലവിധ വകഭേദങ്ങളിലും ലോകവ്യാപകമായി ഉപയോഗിച്ചു വരുന്നു, അതിലൊന്നാണ് ഒ.ടി.പി (OTP) അഥവാ വണ്‍ ടൈം പാസ്‌ വേർഡ് .(One Time Password). ഇവിടെ ഇനി അല്പം വിശദമായിത്തന്നെ പ്രതിപാദിക്കേണ്ടിവരുന്ന വിഷയ ശീർഷ‍കമാണ് ഒ.ടി.പി (OTP).

ഒ.ടി.പി (OTP) വിശദീകരണം
ഒ.ടി.പി (OTP) എന്നാല്‍ മുന്‍പ് പറഞ്ഞതുപോലെ ഒറ്റത്തവണ പാസ് വേർഡ് എന്നുതന്നെയാണ് അർത്ഥപമാക്കുന്നത്. ഒ.ടി.പി (OTP) യ്ക്കു താരതമ്യേനെ കുറഞ്ഞ ആയുസ്സാണ് ഉള്ളത്, എന്നുവച്ചാല്‍ അതിൻെറ സാധുത സമയ ദൈർഘ്യം കൊണ്ട് വളരെ ചെറുതാണ്. ഇത് ഒരു സെഷനില്‍ മാത്രം സാധ്യതയുള്ള SMS അല്ലെങ്കില്‍ ഇമെയില്‍ വഴി നിങ്ങള്‍ക്ക് അയക്കപ്പെടുന്ന (ലഭ്യമാകുന്ന) താല്ക്കാലികവും സുരക്ഷിതവുമായ PIN കോഡ്‌ ആണ്. ഇന്ന് ലോക വ്യാപകമായി ഒരു പക്ഷെ ഒ.ടി.പി (OTP) പ്രയോജനപ്പെടുത്തുന്ന മേഖല ബാങ്കിംഗ് സെക്ടര്‍ ആണ്. അതു സംബന്ധമായി പറയാം.

ബാങ്കിംഗില്‍ OTP എന്ന “ഒറ്റത്തവണ പാസ് വേർഡ്” എന്താണ്?
സ്വാഭാവികമായും എല്ലാവർക്കും അറിയാന്‍ താല്പര്യമുള്ള കാര്യമാണ് എന്താണ് OTP SMS? ഇത് ബാങ്ക് ഇടപാടുകളില്‍ ഏറ്റവും പ്രാധാന്യമുള്ള എല്ലാത്തരം പണം കൈമാറ്റത്തിനും പെയ്മെൻറ് പ്രവർത്തനങ്ങള്‍ക്കും ഇൻറർനെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്യുന്നതിനുമായി നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു “വണ്‍ ടൈം പാസ്‌ വേർഡ്” അയയ്ക്കുന്നതിനുള്ള ഒരു സംവിധാനമാണ്‌ സ്മാർട്ട്  പിന്‍ കുടുംബങ്ങളില്‍ ഒന്നായ “OTP SMS”.
പൊതുവായ ഒരു വിശദീകരണം എന്ന നിലയില്‍ “ഒറ്റത്തവണ പാസ് വേർഡി” നെക്കുറിച്ചു പറയാം. ഒരു സുരക്ഷാ കോഡ്‌ എന്ന നിലയില്‍ എല്ലാത്തരം പാസ്‌ വേർഡ്കള്‍ക്കും പ്രാധാന്യമുണ്ട്. ഇവിടെ വണ്‍ ടൈം പാസ്‌ വേർഡ് അല്ലെങ്കില്‍ OTP എന്നത്‌ ലോഗിന്‍ ചെയ്യുകയെന്ന പ്രക്രിയക്കുവേണ്ടി രൂപകല്പ്പന ചെയ്തിരിക്കുന്ന ഒരു സുരക്ഷാ കോഡ് ആണ്. ഇതുകൊണ്ട് പല വിധത്തിലുള്ള ഗുണങ്ങള്‍ (പ്രത്യേകിച്ചും സുരക്ഷിതമാക്കുന്നത്) ഉണ്ട്. ഇത് വഞ്ചനാപരമായ ലോഗിന്‍ ശ്രമങ്ങളുടെ അപകട സാധ്യത കുറയ്ക്കുന്നു, അതോടൊപ്പം ഉയർന്ന  സുരക്ഷ നില നിർത്തുന്നു. എസ.എം,എസ് വോയ്സ് അല്ലെങ്കില്‍ പുഷ് സന്ദേശം വഴി ഉപഭോക്താവിൻെറ ഫോണിലേക്ക് സ്വയമേവ സൃഷ്ടിക്കുകയും അയക്കുകയും ചെയ്യുന്ന പ്രതീകങ്ങളുടെയോ നമ്പറുകളുടെയോ ഒരു സ്ട്രിംഗ് ആണിത്.
OTP അഥവാ വണ്‍ ടൈം പാസ്‌ വേർഡ്  ഇപ്പോള്‍ ലോക വ്യാപകമായി (ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും) അംഗീകരിക്കപ്പെടുന്ന നെറ്റ് സുരക്ഷാ കോഡ് ആണ്. OTP നേടിയെടുത്ത വിശ്വസ്തതയും സ്വാധീനവും എടുത്തു പറഞ്ഞേ തീരൂ. ഒരു പുതിയ അക്കൌണ്ട് സാധൂകരിക്കുകയോ, ഇടപാടു നിയമാനുസൃതമാണെന്ന് സ്ഥിരീകരിക്കുകയോ പോലുള്ള സവിശേഷ സാഹചര്യങ്ങള്‍ ബാധകമാകുമ്പോള്‍ ലോഗിന്‍ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ആഗോള വ്യാപകമായ സ്റ്റാൻഡേർഡ് രീതിയായി OTP ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. ഒറ്റത്തവണ പിന്‍, ഒറ്റത്തവണ അംഗീകാര കോഡ്‌ (OTAC) അല്ലെങ്കില്‍ ഡൈനമിക് പാസ്‌ വേർഡ് എന്നും അറിയപ്പെടുന്നു, ഇത് സാധാരണയായി ഒരു ഉപഭോക്താവിൻെറ ഫോണിലേക്ക് SMS ടെക്സ്റ്റ് മെസ്സേജ് വഴി അയക്കുന്ന ആറക്ക നമ്പര്‍ ആണ്. ഇതിനെത്തുടർന്ന് ഉപഭോക്താവ്‌ സൈറ്റിലേക്കോ ആപ്പിലെക്കോ നൽകുന്നു.അവര്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നു.
ഒറ്റത്തവണ പാസ് വേർഡുകളുടെ (OTP) വിശ്വാസ്യത എത്രമാത്രം?
OTP പരിമിതിയില്ലാത്തവിധം ആഗോളവ്യാപകമായി സഞ്ചാര സാഫല്യം നേടുന്നു, എന്ന് വച്ചാല്‍ ലോകമെമ്പാടും ദശലക്ഷക്കണക്കിന് OTP കള്‍ ഓരോദിവസവും അയക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതില്‍ ഭൂരിഭാഗവും SMS വഴിയാണ് അയക്കുന്നത്. ലോകത്തെല്ലായിടത്തും നല്ല കാരണത്തോടെയാണ് ആളുകള്‍ അവരുടെ സെല്‍ ഫോണുകള്‍ ദിവസത്തില്‍ 24 മണിക്കൂറും ചേർത്തു വയ്ക്കുന്നത്. എന്നുമാത്രമല്ല ഒരു മൂല്യവത്തായ വ്യക്തിഗത സ്വത്ത്‌ എന്ന നിലയില്‍ ഒരു ഫോണ്‍ പൊതുവേ ഒരു വ്യക്തിയാണ് ഉപയോഗിക്കുന്നത്.ആരെങ്കിലും അവര്‍ ആരാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള മികച്ച മീഡിയയാക്കി മാറ്റുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെയെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നതിൻെറ പിന്നില്‍ ഒറ്റത്തവണ പാസ്‌ വേർഡ്എന്ന പൊതുവായ ആശയം ഫലപ്രദമാണ്. OTP പ്രക്രിയക്ക് പലവിധത്തില്‍ നിങ്ങളെ സഹായിക്കാനാകും. അതിനു നിങ്ങളുടെ ബിസിനസിലെ വഞ്ചനയുടെ വിനാശകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തെയും അതിൻെറ പ്രാമാണികതയെയും സംരക്ഷിക്കാന്‍ കഴിയും..
ഒറ്റത്തവണ പാസ് വേർഡ് പ്രവർത്തന രീതി വിവരിക്കാമോ?
ഒരു ഇടപാടിനു അധിക സുരക്ഷയോ ഉപഭോക്താവിന് ഐഡൻറിറ്റി തെളിയിക്കുന്നതിനുള്ള ബദല്‍ രീതിയോ ആവശ്യമുള്ളപ്പോള്‍ OTP കള്‍ ഉപയോഗിക്കുന്നു. ഒരു അംഗീകൃത സാഹചര്യം ഉണ്ടാകുമ്പോള്‍ ഒരു ഉപഭോക്താവിന് പാസ് വേർഡ് ഓർമ്മപ്പെടുത്തല്‍ അത്യാവശ്യമാണ്, ഒരു ബാങ്ക് പാറ്റെന്‍ ഇല്ലാത്ത ഇടപാട് സ്ഥിരീകരിക്കുന്നു. കൂടാതെ മറ്റു നിരവധി കേസുകളും ഉണ്ട്. സാധാരണ ഗതിയില്‍ ഒരു OTP യ്ക്കായി ഒരു അഭ്യർത്ഥന (അവനോ/അവളോ) സന്ദർഭി കമായി കൈകാര്യം ചെയ്യേണ്ടിവരുന്നു.
OTP ഒരു സെമി റാൻഡം നമ്പര്‍ അല്ലെങ്കില്‍ പ്രതീകങ്ങളുടെ സ്ട്രിംഗ് ആയി സ്വയമേവ ജെനറേറ്റ് ചെയ്യുന്നു. ഒ.ടി.പി എന്തായിരിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാന്‍ യാതൊരു മാർഗവുമില്ല. കൂടാതെ ഒ.ടി.പി കള്‍ സാധാരണയായി സമയ പരിധി ഉള്ളവയാണ്. ഏതാനും മിനിട്ടുകള്‍ മാത്രമേ ഉപയോഗിക്കാനാകൂ.
OTP അയക്കാന്‍ നിരവധി മാർഗങ്ങള്‍ ഉണ്ട്, ചിലര്‍ OTP കല്‍ ഇമെയില്‍ വഴി സ്ഥിരീകരിക്കുന്നതിനുള്ള ഓപ്ഷന്‍ നൽകുന്നു. എന്നിരുന്നാലും അത് സുരക്ഷിതമല്ല. ഉപഭോക്താവ് മെയില്‍ ബോക്സ് പരിശോധിക്കുമ്പോള്‍ പിന്‍ ഉച്ചത്തില്‍ പ്രഖ്യാപിച്ചുകൊണ്ട് മറ്റു ദാതാക്കള്‍ വോയിസ് മെയിലുമായി OTP കള്‍ പ്രവർത്തനക്ഷമമാക്കുന്നു. എന്നാല്‍ OTP കള്‍ അയ്ക്കുന്നതിനായുള്ള ഏറ്റവും സാധാരണമായ മാർഗം  മൊബൈല്‍ സന്ദേശം അയക്കലാണ്, സാധാരണയായി ഉപഭോക്താവിന്റെ‍ സെല്‍ ഫോണിലേക്ക് ഒരു SMS ടെക്സ്റ്റ്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.