ഐ. എ. എസ് എന്ന സ്വപ്നം നിങ്ങൾക്കും യാഥാർത്ഥ്യമാക്കാം

നല്ലൊരു ഭാവിയെ ഉറ്റുനോക്കുന്ന എല്ലാവർക്കും “ജില്ലാ കളക്ടര്‍” ആകണമെന്ന് വച്ചാല്‍ നടപ്പുള്ള കാര്യമല്ല. നല്ല ബുദ്ധി ശക്തിയും കഠിനാദ്ധ്വാനവും പഠന മികവും ഉള്ളവർക്ക് മാത്രമേ “ജില്ലാ കളക്ടര്‍” ആയിത്തീരാന്‍ കഴിയൂ. അതിനു ഐ. എ. എസ് (IAS) പാസാകണം. എന്താണ് ഐ. എ. എസ് (IAS) ? “ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് ” എന്നതിൻെറ ചുരുക്കപ്പേരാണ് ഐ. എ. എസ് (IAS). ALL INDIA SERVICESൻെറ” അധികാര ശക്തി കയ്യാളുന്നത് ഐ. എ. എസ് (IAS) വിഭാഗമാണ്‌. ഐ. എ. എസ് (IAS) ഇന്ത്യയിലെ ഏറ്റവും മികവുറ്റതും തിളക്കമാർന്നതുമായ സിവില്‍ സർവീസ് ആയി പരിഗണിക്കപ്പെടുന്നു. ALL INDIA SERVICES ൻെറ  മൂന്നു ശാഖകളാണ് ഐ. എ. എസ് (IAS), ഐ.പി.എസ് (IPS), ഐ.എഫ്.എസ് (IFS) എന്നിവ. ഈ പറഞ്ഞു വന്ന ഇന്ത്യന്‍ സിവില്‍ സർവീസസ് പരിധിയില്‍ വരുന്ന എല്ലാ ഉന്നത ബിരുദങ്ങളും ഉയർന്ന സാമുഹികാംഗീകാരം പിടിച്ചു പറ്റുന്നവയാണ്. ഉന്നതമായതും തിളക്കമാർന്നതുമായ ഭാവി ജിവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളുടെയും സ്വപ്നമാണ് ഐ. എ. എസ് (IAS).

എന്താണ് ഐ. എ. എസ് (IAS) പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത?
21 വയസ് പൂർത്തിയായിട്ടുള്ളതും 32 വയസ്സ് കഴിയാത്തതുമായ ബിരുദമുള്ള ഏതൊരു വിദ്യാർത്ഥി/വിദ്യാത്ഥിനിക്കും ഐ. എ. എസ് (IAS) പ്രവേശനത്തിന് ശ്രമിക്കാവുന്നതാണ്. OBC, ST, SC വിഭാഗത്തിൽപ്പെട്ടവർക്ക് വയസ്സിൻെറ കാര്യത്തിലും മാർക്കി ൻെറ കാര്യത്തിലും ഇളവുണ്ട്.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു ഐ. എ. എസ് (IAS) ഉദ്യോഗസ്ഥൻെറ പ്രതിമാസ ശമ്പളം എത്ര വരും?
തുടക്കത്തിലെ തന്നെ ഒരു ഐ. എ. എസ് (IAS) ഉദ്യോഗസ്ഥനു ലഭിക്കുന്ന അടിസ്ഥാന ശമ്പളം 56,100 രൂപയാണ്. ഇതിനു പുറമേ DA, HRA, TA എന്നിവയും ലഭിക്കും. പരിചയവും അനുഭവ സമ്പത്തും കൂടുന്നതനുസരിച്ച് ഒരു ഐ. എ. എസ് (IAS) ഉദ്യോഗസ്ഥൻെറ ശമ്പളവും വർദ്ധിച്ചു കൊണ്ടിരിക്കും. ഒരു ഐ. എ. എസ് (IAS) കാരനായ കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം പ്രതിമാസം INR 2,5,0000 (രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപയാണ്). അതുകൊണ്ട് തന്നെ എല്ലാ വർഷവും നൂറുകണക്കിന് വിദ്യാർത്ഥി /വിദ്യാർത്ഥിനികളാണ് ഐ. എ. എസ് (IAS) ന് വേണ്ടി ശ്രമിക്കുന്നത്.

ഒരു ഐ. എ. എസ് (IAS) കാരനായ ഉദ്യോഗസ്ഥൻെറ ഉത്തരവാദിത്വങ്ങള്‍ എന്തെല്ലാമാണ്?
അഥവാ ഒരു ഐ. എ. എസ് (IAS) കാരന്‍ തൻെറ ജോലി സംബന്ധമായി എന്തൊക്കെയാണ് ചെയ്യേണ്ടത്?
ഒരു സംസ്ഥാനം ഭരിക്കുന്ന സർക്കാരിൻെറ നിത്യേനയുള്ള പ്രവർത്തനങ്ങളെ ഫല പ്രദമായി കൈകാര്യം ചെയ്യുന്നത് ഐ. എ. എസ് (IAS) ഉദ്യോഗസ്ഥരാണ്. ഓരോ പ്രത്യേക വകുപ്പിൻെറയും കീഴില്‍ അതാതു മന്ത്രിമാരുടെ സഹകരണത്തോടെ “ഓരോ തരം പോളിസി” രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും ഐ. എ. എസ് (IAS) ഉദ്യോഗസ്ഥരാണ്.

ഐ. എ. എസ് (IAS) ന് ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥി /വിദ്യാർത്ഥി നികൾക്ക് ഏതെല്ലാം വിഷ യങ്ങളാണ് വേണ്ടി വരുന്നത്?
• ലോ (നിയമം)
• അഗ്രിക്കൾച്ചര്‍ (കൃഷി)
• അനിമല്‍ ഹസ്ബൻഡറി ആൻറ്  വെറ്ററിനറി സയൻസ്
• ബോട്ടണി
• ആന്ത്രപ്പോളജി
• കെമിസ്ട്രി
• സിവില്‍ എഞ്ചിനീയറിംഗ്
• കൊമേഴ്സ് ആൻറ്   അക്കൌൺഡൻസി

ഐ. എ. എസ് (IAS) ന് ചേർന്ന്  പഠിക്കുന്ന വിദ്യാർത്ഥി /വിദ്യാർത്ഥി നികൾക്ക് ഏതെല്ലാം പുസ്തകങ്ങളാണ് നിർബന്ധമായും പഠിക്കേണ്ടി വരുന്നത്?
• Indian Polity for Civil Services Examination by M.Lakshmikanth (ഇന്ത്യന്‍ പോളിറ്റി ഫോര്‍ സിവില്‍ സർവീ സ് എക്സാമിനേഷന്‍ – എഴുതിയത് എം. ലക്ഷ്മികാന്ത്)
• Indian Art and Culture by Nithin Singhania ( ഇന്ത്യന്‍ ആർട്ട് ആൻറ് കൾച്ചര്‍ – എഴുതിയത് നിതിന്‍ സിന്ഘാഷനിയ)
• Oxford School Atlas by Oxford Publishers (ഓക്സ്‌ഫോർഡ്  സ്കൂള്‍ അറ്റ്‌ലസ് – ഓക്സ്ഫോർഡ് പബ്ലിഷേർസ്)
•Certificate Physical and Human Geography by Go Chen Leong (സർട്ടിഫിക്കറ്റ് ഫിസിക്കല്‍ ആൻറ് ഹൂമന്‍ ജിയോഗ്രാഫി – എഴുതിയത് ഗോ ചെന്‍ ലിയോങ്ങ്
• Indian Economy by Ramesh Singh (ഇന്ത്യന്‍ എക്കണോമി – എഴുതിയത് രമേശ്‌ സിംഗ്)

എനിക്കൊരു ഐ. എ. എസ് (IAS) കാരനോ / അല്ലെങ്കില്‍ ഐ. എ. എസ് (IAS) കാരിയോ ആയിത്തീരാന്‍ കഴിയുമോ?
തീർച്ചയായും.

ഐ. എ. എസ് (IAS) പരീക്ഷ – സിലബസും പാറ്റേനും
ഒരു ഐ. എ. എസ് (IAS) ഓഫീസറായിത്തീരാനുള്ള ആഗ്രഹം നല്ലതുതന്നെ, അത് അഭിനന്ദനം അർഹി ക്കുന്നതുമാണ്. പക്ഷെ അതിന് ആദ്യമേ വേണ്ടത് Union Public Service Commission ൻെറ ( യൂണിയന്‍ പബ്ലിക് സർവീസ് കമ്മീഷന്‍) സിവില്‍ സർവീസസ് പരീക്ഷ പാസാകുകയാണ്. ഐ. എ. എസ് (IAS) നുവേണ്ടി UPSC വെബ്സൈറ്റില്‍ കയറി ഓണ്‍ലൈനിലൂടെ പരീക്ഷയ്ക്ക് ആപ്ലിക്കേഷന്‍ അയക്കാവുന്നതാണ് .

ഐ. എ. എസ് (IAS) എന്നതുകൊണ്ട്‌ എന്താണ് അർത്ഥമാക്കുന്നത്?
ഐ. എ. എസ് (IAS) എല്ലാ അർത്ഥത്തിലും ഏറ്റവും മികച്ച ഇന്ത്യന്‍ വിദ്യാഭ്യാസ യോഗ്യതയാണോ?
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (INDIAN ADMINISTRATIVE SERVICE) എന്നതിൻെറ ചുരുക്കപ്പേരാണ് IAS. ഇത് തീർച്ചയായും ഇന്ത്യയിലെ തിളക്കമേറിയതും ഗ്ലാമറസുമായ പദവിയിലേക്ക് നയിക്കുന്ന വിദ്യാഭ്യാസ യോഗ്യത തന്നെ. എല്ലാ വർഷവും നൂറുകണക്കിന് വിദ്യാർത്ഥി/വിദ്യാർത്ഥിനികളാണ് ഐ. എ. എസ് (IAS) പ്രവേശന പരീക്ഷ എഴുതുന്നത്‌. താരതമ്യേന കടുപ്പമേറിയതാണ് ഐ. എ. എസ് (IAS) പ്രവേശന പരീക്ഷ. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മകനോ അല്ലെങ്കില്‍ മകളോ ഐ. എ. എസ് (IAS) പാസായി ജില്ലാ കലക്ടര്‍ ആയിത്തീരുന്നത് ഏറ്റവും അഭിമാനകരമായിക്കാണുന്ന കാര്യമാണ്.
മലയാളീ സമൂഹത്തില്‍ ഒരു ഐ. എ. എസ് (IAS) കാരന്‍ അല്ലെങ്കില്‍ ഐ. എ. എസ് (IAS) കാരിക്ക് ലഭിക്കുന്ന സാമൂഹികാംഗീകാരം വളരെ വലുതാണ്‌. സ്വന്തം കുടുംബത്തിൻെറ അന്തസ്സ് ഉയർത്തു ന്ന കാര്യമായിട്ടാണ്‌ ഐ. എ. എസ് (IAS) നേടിയ ജില്ലാ കളക്ടറുള്ള കുടുംബത്തിലെ മാതാപിതാക്കള്‍ വിശ്വസിച്ചു പോരുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ലാണ് ഇന്ത്യയില്‍ ആദ്യമായി IAS തുടങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും സമുന്നതമായ സർവീ സാണ് ഐ. എ. എസ് (IAS), ഒരു ജില്ലാ കളക്ടര്‍ എന്ന പദവി ഏറ്റവും ആകർഷകവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്‌. ഒരു ജില്ലാ കളക്ടര്‍ എന്ന പദവി , ഏറെ ഗ്ലാമറസായ ഒരു സ്ഥാനമാണ്, അതിലേറെ ഒരു ജില്ലാ കളക്ടര്‍ സ്വാഭാവികമായും പ്രശസ്തനോ അല്ലെങ്കില്‍ പ്രശസ്തയോ ആയിത്തീരും. ഒരു ഡിസ്ട്രിക് ട് കളക്ടറോ, ഡിസ്ട്രിക്ട്  മജിസ്ട്രേറ്റോ ആയിത്തീരുന്നത് ഏറ്റവും സമുന്നതമായ പദവിയായാണ് അധികമാളുകളും കരുതുന്നത്. വാസ്തവത്തില്‍ ഐ. എ. എസ് (IAS) നേടിയ ഒരു ജില്ലാ കളക്ടര്‍ പുരുഷനായാലും സ്ത്രീയായാലും ഏറ്റവും ശക്തമായതും തിളക്കമാർന്നതുമായ ഒരു സ്ഥാനമാണ് അലങ്കരിക്കുന്നത്. നിങ്ങള്‍ ഉറച്ച , ശുഭാപ്തി വിശ്വാസമുള്ള ഒരാളാണെങ്കില്‍ ഐ. എ. എസ് (IAS) നേടിയ ഒരു ജില്ലാ കളക്ടര്‍ ആയിത്തീർന്നാ ല്‍ രാജ്യത്തിനുവേണ്ടി ക്രിയാത്മകമായി ഒരുപാട് നന്മകള്‍ ചെയ്യാന്‍ കഴിയും.

ഐ. എ. എസ് (IAS) കരിയര്‍ പ്രൊഫൈല്‍ (IAS CAREER PROFILE)
ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിൻെറയും സംസ്ഥാനങ്ങളിലെ ജില്ലകളിലെയും സർക്കാർ തലത്തിലുള്ള കാര്യ നിർവഹണം നടത്തുന്നത് ഐ. എ. എസ് (IAS) ഉദ്യോഗസ്ഥരാണ്. അത് പോളിസികളുടെ ചട്ടക്കൂട് ഉണ്ടാക്കുന്നത് മുതല്‍ നടപ്പില്‍ വരുത്തുന്നതുവരെയുള്ള അധികാരവും ചുമതലയും ഉൾപ്പെ ടുന്നതായിരിക്കും. ജില്ലകളുടെ മേൽനോട്ടം വഹിക്കുന്ന കലക്ടർമാരാണ് ജില്ലയുടെ നാനാവിധമായ വികസന കാര്യങ്ങളും ജില്ലയിലെ മറ്റു പ്രസക്ത കാര്യങ്ങളും ഉത്തരവാദിത്വത്തോടെ നടത്തിപ്പോരുന്നത്. ഓരോ വിഭാഗത്തിലെയും ലോ ആൻറ് ഓര്‍ഡര്‍ (നിയമം നടപ്പാക്കല്‍) , പൊതുവായിട്ടുള്ള അധികാരമുപയോഗിക്കല്‍, മറ്റെല്ലാത്തരം വികസന കാര്യങ്ങള്‍ നോക്കി നടത്തല്‍ എന്നിങ്ങനെയെല്ലാം ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നതും ജില്ലാ കളക്ടറാണ്. വളരെ സുദീർഘമായ ഒരു പ്രൊഫഷൻെറ തുടക്കം മാത്രമാണ് ജില്ലാ കളക്ടര്‍ എന്ന പദവി. സർക്കാര്‍ തലത്തിലുള്ള പല വിഭാഗങ്ങളുടെയും സെക്ര ട്ടറി സ്ഥാനം അലങ്കരിക്കുന്നതും ജില്ലാ കളക്ടര്‍ തന്നെ.

ഐ. എ. എസ് (IAS) സംബന്ധമായ സുപ്രധാന കാര്യങ്ങള്‍
ഇന്ത്യയിലെ ഏറ്റവും തിളക്കമാർന്ന തും ഔന്നത്യമുള്ളതുമായ സിവില്‍ സർവീസാണ് ഐ. എ. എസ് (IAS). 1950 ജനുവരി 26 ന് ഇന്ത്യന്‍ പാ ർലിമെൻറ് ആണ് ഐ. എ. എസ് (IAS). എന്ന സിവില്‍ സർവീസ് കണ്ടുപിടിച്ചത്. ഇതിൻെറ നിയമ പരിധി ഇന്ത്യ മഹാരാജ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യക്കുള്ളിലെ സർക്കാ ര്‍ സംവിധാനങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്താന്‍ പ്രാപ്തമായ ഏറ്റവും ദൃഡതയുള്ള, ഭദ്രതയുള്ള സിവില്‍ സർവീസാണ് ഐ. എ. എസ് (IAS).

ഏതു തരത്തിൽപ്പെട്ട ചോദ്യങ്ങളായിരിക്കും ഐ. എ. എസ് (IAS) പരീക്ഷയുടെ തുടക്കത്തില്‍ (Preliminary) ചോദിക്കുക?
Number of Papers (പേപ്പറുകളുടെ എണ്ണം) : 2 (രണ്ടെണ്ണം) 1. ജനറല്‍ എബിലിറ്റി ടെസ്റ്റ്‌.(General Ability Test – GAT) , സിവില്‍ സർവീസ് ആപ്ടിട്ട്യൂട്‌ ടെസ്റ്റ്‌.

ഐ. എ. എസ് (IAS) പരീക്ഷയുടെ പ്രായ പരിധി എത്ര വയസാണ്?
ഐ. എ. എസ് (IAS) പരീക്ഷ ഇന്ത്യയിലെതന്നെ ഏറ്റവും കാഠിന്യമേറിയ അഥവാ പ്രയാസമേറിയ പരീക്ഷയായി പരിഗണിക്കപ്പെടുന്നു. നല്ല ക്ഷമയും സമർപ്പണ മനോഭാവവും ഉള്ളവർക്ക് മാത്രമേ ഉറപ്പായും ഐ. എ. എസ് (IAS) പരീക്ഷ പാസാകാനാകൂ. ഐ. എ. എസ് (IAS) ന്‍റെ ഗ്ലാമറും തിളക്കവും ഇന്ത്യയില്‍ മറ്റൊരു സിവില്‍ പരീക്ഷക്കുമില്ല. ഐ. എ. എസ് (IAS) പരീക്ഷയുടെ പ്രായ പരിധി വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത തരത്തിലാണ്. ഐ. എ. എസ് (IAS) പരീക്ഷയ്ക്കുള്ള കുറഞ്ഞ വയസ് 21ഉം കൂടിയ പ്രായ പരിധി 32 വയസുമാണ്. പരീക്ഷയുടെ തുടക്ക മാസം ആഗസ്റ്റ്‌ 1ന് തികയുന്ന വയസാണ് ഐ. എ. എസ് (IAS) പരീക്ഷക്ക് ശ്രമിക്കുന്ന വിദ്യാർത്ഥി/വിദ്യാർത്ഥിനികളില്‍ കണക്കാക്കപ്പെടുന്നത്.

ഒരു ഐ. എ. എസ് (IAS) ഓഫീസറായിത്തീരാന്‍ വേണ്ട മിനിമം വിദ്യാഭ്യാസ യോഗ്യത എന്താണ്?
ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം ഉള്ള ഏതൊരു വിദ്യാർത്ഥി /വിദ്യാർത്ഥി നിക്കും ഐ. എ. എസ് (IAS) പരീക്ഷ എഴുതാന്‍ ശ്രമിക്കാവുന്നതാണ്. പക്ഷെ കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസുള്ളവർക്ക് മാത്രമേ ഐ. എ. എസ് (IAS) കരസ്ഥമാക്കാന്‍ സാധിക്കൂ.

ഐ. എ. എസ് (IAS) പരീക്ഷ എഴുതുന്നതിനുവേണ്ടി കോച്ചിംഗ് അത്യാവശ്യമാണോ?
ഓരോ വിദ്യാർത്ഥി /വിദ്യാർത്ഥി നിക്കും വ്യത്യസ്തങ്ങളായ ആവശ്യങ്ങളും കഴിവുകളും ഉണ്ടായിരിക്കും. ഐ. എ. എസ് (IAS) ന് വേണ്ടി ഏതെങ്കിലും തരത്തിൽപ്പെ ട്ട കോച്ചിംഗിന് ചേരണമോ വേണ്ടയോ എന്നുള്ളത് തീർത്തും വിഷയ സംബന്ധമായ തീരുമാനമാണ്. പക്ഷെ കോച്ചിംഗിന് ചേരുന്നതുകൊണ്ട് പലതരത്തിൽപ്പെട്ട ഗുണങ്ങളും ഉണ്ട്. പല വിദ്യാർത്ഥി/വിദ്യാർത്ഥി നികൾക്കും ഐ. എ. എസ് (IAS) നെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടാന്‍ കോച്ചിംഗ് സഹായകമാകും. ഐ. എ. എസ് (IAS) ൻെറ ഘടനയും ഭാവവുമെല്ലാം മനസ്സിലാക്കാനും കോച്ചിംഗ് കൊണ്ട് പ്രയോജനപ്പെടും.പക്ഷെ ചിലരെങ്കിലും കോച്ചിംഗ് കൊണ്ട് യാതൊരു ഉപയോഗവുമില്ലയെന്നു പറയുന്നുണ്ട്. അത് ഓരോ വിദ്യാർത്ഥി /വിദ്യാർത്ഥി നിയെ സംബന്ധിച്ചും ഓരോ വിധത്തിലാണ്.

കോച്ചിംഗ് ഇല്ലാതെ ഞാന്‍ ഐ. എ. എസ് (IAS) പരീക്ഷ എഴുതുന്നതിനുവേണ്ടി തയ്യാറെടുത്തോട്ടെ?
തീർച്ചയായും. ഏതൊരു വിദ്യാർത്ഥി /വിദ്യാർത്ഥി നിക്കും ദൃഡമായ , ആത്മവിശ്വാസമുള്ള മനസുണ്ടെങ്കില്‍ കോച്ചിംഗിന് പോകാതെ തന്നെ ഐ. എ. എസ് (IAS) പരീക്ഷ എഴുതാന്‍ സാധിക്കും. എന്ന് മാത്രമല്ല വിജയിക്കാനും സാധിക്കും. ഇക്കാലത്ത് ഓൺലൈൻ വഴി (ഇൻറർനെറ്റ്‌) ഓരോരുത്തർക്കും  സ്വയം ഐ. എ. എസ് (IAS) പരീക്ഷ സംബന്ധമായ നിരവധി കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. വിദ്യാർത്ഥി /വിദ്യാർത്ഥി നിക്ക്  ആധികാരികമായ വിവരങ്ങള്‍ ലഭ്യമാകുമെന്നുള്ളതുകൊണ്ട് അവർക്ക് സ്വയം കോച്ചിംഗ് കൂടാതെ തന്നെ ഐ. എ. എസ് (IAS) പരീക്ഷ എഴുതാനും വിജയിക്കാനും സാധിക്കും.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.