വിമാന യാത്രയുടെ കീഴ്‌വഴക്കങ്ങളെ ഒഴിവാക്കുന്ന IATA ആശയം
ഒരു പുതിയ സംവിധാനം സമീപ ഭാവിയില്‍ വിമാന യാത്രയുടെ കീഴ്വഴക്കങ്ങളെ കീഴ്മേല്‍ മറിച്ചേക്കാം. ഇനി പാസ്പോർട്ടും ടിക്കറ്റും ബോർഡിം ഗ് പാസും കാണിക്കാതെ ലോകത്തെവിടെക്കും വിമാന യാത്ര സാധ്യമായേക്കും. പുതിയ പരിഷ്കാരത്തിൻെറ ഉപജ്ഞാതാക്കള്‍ “അയാട്ട” യാണ്. ഇനിമേല്‍ അന്താരാഷ്‌ട്ര വിമാന യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടെ ഇൻറർനാ.ഷണല്‍ എയര്‍ ട്രാൻസ്പോർട്ട് അ സോസിയേഷന്‍ എന്ന IATA പുതിയൊരു റെഡി ടു ഫ്ലൈ സംവിധാനം രൂപകൽപ്പന ചെയ്തു. വിമാന കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ പുതിയ രീതി, തികച്ചും വ്യത്യസ്തമാണ്. ഇത് കോണ്ടാക്റ്റ്ലെസ് ബയോമെട്രിക് സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ഇതുവഴി വിമാനത്താവളത്തില്‍ യാത്രക്കാർക്ക് വേണ്ടിവരുന്ന ആവശ്യമായ നടപടി ക്രമങ്ങള്‍ വളരെ വേഗത്തില്‍ പൂർത്തി യാക്കാന്‍ കഴിയും. ഇത്തരം പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമ്പോള്‍ വിമാനത്താവളങ്ങളിലെ നടപടി ക്രമങ്ങൾക്ക് പുതിയ മാനം കൈവരുകയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത് വോണ്‍ ഐ.ഡി സംവിധാനത്തിലൂടെയാണ് നടത്തപ്പെടുന്നത്.വളരെ എളുപ്പത്തില്‍ വിദേശ യാത്രാ നടപടികള്‍ പൂർത്തി യാക്കുന്ന റെഡി-ടു- ഫ്ലൈ പ്രക്രിയ (പാസ്പോർട്ടോ , ടിക്കറ്റോ ബോർഡിംഗ് പാസ്സോ കാണിക്കാതെ ലോകത്തെവിടെയും യാത്ര ചെയ്യാന്‍ പറ്റുന്നതുകൊണ്ട്) അതുല്യമായ മാറ്റം എന്ന് പറയേണ്ടിവരും.
പിന്നെ, ശ്രദ്ധേയമായ മറ്റൊരു കാര്യം ഇവിടെ പരാമർശിച്ച കോണ്ടാക് ട് ലെസ് പ്രവർത്തന ശൈലി ഇതിനകം തന്നെ ലോകത്തിലെ നിരവധി രാജ്യങ്ങളുടെ വിമാനത്താവളങ്ങളില്‍ നിലവിലുണ്ട്. ഇതിൻെറ ഓപ്പറേഷന്‍ പറയുകയാണെങ്കില്‍ യാത്രക്കാരുടെ ബോർഡിംഗ് പാസ് ഒരു ബയോ മെട്രിക് ഐഡൻറിഫയറുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തി ക്കുന്നത്. ഇക്കാരണം കൊണ്ട് ബോർഡിംഗ് പോലെയുള്ള പേപ്പര്‍ ഡോക്യുമെൻെറഷന്‍ നിർമ്മിക്കാതെ തന്നെ വിമാനത്തില്‍ കയറുന്നതിനു മുമ്പുള്ള എല്ലാ നടപടികളും പൂർത്തി യാക്കാം. ഈ രീതികൊണ്ട് പല ഗുണങ്ങള്‍ ഉണ്ട്, യാത്രക്കാർക്ക്നല്ല സമയ ലാഭം കിട്ടും,കടലാസ് ജോലികള്‍ കൈകാര്യം ചെയ്യേണ്ടതിൻെറ ബുദ്ധിമുട്ടുകളും ഒഴിവാകും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും യാത്രക്കാർക്ക് ചില സാഹചര്യ സമ്മർദ്ദം കൊണ്ട് പാസ്പോർട്ടു കള്‍, വിസകള്‍, അല്ലെങ്കില്‍ ആരോഗ്യ സർടി ഫിക്കറ്റുകള്‍ പോലെയുള്ള രേഖകള്‍ പരിശോധനകൾക്കൊപ്പം ചെക്ക്-ഇന്‍ ഡെസ്കുകളിലോ ബോർഡിംഗ് ഗേറ്റുകളിലോ കാണിക്കേണ്ടി വന്നേക്കാം.
യാത്രക്കാര്‍ അവരുടെ യാത്രയ്ക്ക് മുമ്പ് തന്നെ പുതിയ പ്രത്യേക മൊബൈല്‍ ആപ്പ് വഴി ആവശ്യമായ യാത്രാ രേഖകളും അംഗീകാരങ്ങളും ഡിജിറ്റലായി നേടുവാന്‍ പുതിയ വോണ്‍ ഐ.ഡി സംവിധാനം അനുവദിക്കും. ഇത് പൂർത്തിയാകുന്നതോടെ “ഓക്കേ ടു ഫ്ലൈ സ്റ്റാറ്റസ്” അവരുടെ എയര്‍ ലൈനുമായി പങ്കിടും. ഇത് വഴി യാത്രക്കാർക്ക് എയര്പോർട്ടിലെ എല്ലാ ഡോക്യുമെൻറ് പരിശോധനകളും ഒഴിവാക്കാന്‍ സാധിക്കും.