ഇന്ത്യൻ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ്

എന്നാണ് ഇന്ത്യയില്‍ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങിയത്?
1853 ഏപ്രില്‍ 16 നാണ് ഒരു ചരിത്ര സംഭവമായി ഇന്ത്യയില്‍ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ യാത്ര തുടങ്ങുന്നത്. അതിലെ യാത്രക്കാരായി 400 – ഓളം അതിഥികള്‍ ഉണ്ടായിരുന്നു. ഒരു വലിയ ജനക്കൂട്ടത്തിൻെറ കരഘോഷത്തിനും ആഹ്ലാദാരവത്തിനും 21 തോക്കുകളുടെ വന്ദനത്തിനും ഇടയിലാണ് ബോറി ബന്ദറില്‍ (ഇന്നത്തെ മുംബെ) ഉച്ച കഴിഞ്ഞു 3.30 നു ഔപചാരികമായ ഉദ്ഘാടനം നടന്നത്, കൽക്കട്ടയിലെ ഹൌറ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ ഹൂഗ്ലിയിലേക്കാണ് പുറപ്പെട്ടത്‌,

ഇന്ത്യയില്‍ ആദ്യമായി തീവണ്ടി എന്ന ട്രെയിന്‍ നിർമ്മി ച്ചത് ആരാണ്?
ഡൽഹൌസി പ്രഭുവാണ് ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ നിർമ്മി ച്ചത്, 1853 –ല്‍ രാജ്യത്തെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ അദ്ദേഹം പൊതുജനങ്ങൾക്കായി സമർപ്പി ച്ചു. ആദ്യയാത്രയില്‍ ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്‍ 34 കിലോമീറ്റര്‍ (21 മൈല്‍) സഞ്ചരിക്കുകയുണ്ടായി, അതില്‍ അതിഥി യാത്രക്കാരായി 400 പേര്‍ ഉണ്ടായിരുന്നു.

ഇന്ത്യയിലെ ട്രെയിനിൻെറപിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
അത് ഡൽഹൌസി പ്രഭുവാണ്, അദ്ദേഹം 1848 മുതല്‍ 1856 വരെ ഇന്ത്യയുടെ ഗവര്ണര്‍ ജനറലായി സേവനം അനുഷ്ടിച്ചിരുന്നു. 1857 ല്‍ ഡൽഹൌസിയുടെ പ്രസിദ്ധമായ റെയിൽവേ മിനിട്ട്സിലൂടെ അദ്ദേഹം ബ്രിട്ടീഷുകാരെ റെയിൽവേ അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചതായി പറയപ്പെടുന്നു. അങ്ങനെ ഇന്ത്യന്‍ റെയിൽവേയും ഡൽഹൌസിയാണ് ഇന്ത്യയിലെ ട്രെയിനിൻെറ  പിതാവെന്നു അക്കാലത്തുതന്നെ പ്രഖ്യാപിച്ചു.

ഇന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ഏതാണ്?
വന്ദേ ഭാരത് എക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍. ഇതിൻെറ വേഗത 2022 ലെ കണക്കനുസരിച്ച് മണിക്കൂറില്‍ 180 കിലോ മീറ്റര്‍ ആണ്. രണ്ടാമത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ഗതിമാന്‍ എക്സ്പ്രസാണ് . ഇതിൻെറ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആണ്.

ഇന്ത്യയില്‍ മൊത്തം എത്ര ട്രെയിനുകള്‍ പാസഞ്ചര്‍ സർവീസ് നടത്തുന്നുണ്ട്?
ഏകദേശം 11,000 ട്രെയിനുകള്‍ എല്ലാ ദിവസവും ഇന്ത്യയില്‍ (വ്യത്യസ്ത സ്ഥലങ്ങളിലുമായി) ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

ലോകത്തില്‍ ആദ്യമായി റെയില്‍ മാർഗം ട്രെയിന്‍ തുടങ്ങി വച്ചത് ഏതു രാജ്യമാണ്?
ഇംഗ്ലണ്ടാണ് ലോകത്തില്‍ ആദ്യമായി ട്രെയിന്‍ എന്ന യാത്രാ സംവിധാനം തുടങ്ങിയത്. അത് 1825 – ലാണ്. ജോർജ് സ്റ്റിഫന്‍സന്‍ ഇംഗ്ലണ്ടിലെ സ്റ്റോക്ക്ടോണ്‍ മുതല്‍ ഡാർ ലിംഗ്ടോണ്‍ വരെയുള്ള രണ്ടു ടൌണുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള റെയിലിലൂടെയാണ് ലോകത്തില്‍ ആദ്യമായി ഇംഗ്ലണ്ടില്‍ ട്രെയിന്‍ തുടങ്ങിയത്. പുരാതനമായ അക്കാലത്ത് കൽക്കരി കൊണ്ടുപോകുകയെന്ന ഉദ്ദേശത്തോടെയാണ് ട്രെയിന്‍ തുടങ്ങിയത്, വാഗണുകളെ മുന്നോട്ടു നയിച്ചത് സ്റ്റീം എൻജിനുകള്‍ ആണ്.

ഇന്ത്യന്‍ ട്രെയിനിൻെറ ആദ്യ പേര് എന്താണ്?
ഇന്ത്യന്‍ റെയിൽവേയുടെ ചരിത്രം തുടങ്ങുന്നത് 160 വർഷങ്ങൾക്ക് മുമ്പാണ്, 1853 ഏപ്രില്‍ 16 നാണ് ഇന്ത്യയില്‍ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ യാത്ര തുടങ്ങുന്നത്. ഒരു പേരല്ല, മൂന്നു പേരുകള്‍ ഉണ്ടായിരുന്നു, അവ യഥാക്രമം സുൽത്താ ന്‍, സാഹിബ്, സിന്ധ് എന്നിങ്ങനെ ആയിരുന്നു. മൂന്നു ലോക്കോ മോട്ടീവുകള്‍ ആയിട്ടാണ് ഇവ പ്രവർത്തിച്ചിരുന്നത്.പതിമൂന്നു വണ്ടികള്‍ ഉണ്ടായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്‍ ഏതാണ്?
ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ റെയില്‍വേ സ്റ്റേഷന്‍ ഹൌറ ജങ്ങ്ഷന്‍ ആണ്. ഇന്ത്യയിലെ ഏറ്റവും തിരക്ക് പിടിച്ച റെയിൽവേ സ്റ്റേഷനും ഹൌറ ജങ്ങ്ഷന്‍ തന്നെയാണ്. ഈ റെയിൽവേ സ്റ്റേഷനില്‍ നിന്ന് നിരവധി പേർ എല്ലാ ദിവസവും ട്രെയിനില്‍ കയറിയും ഇറങ്ങിയും യാത്ര ചെയ്യുന്നതായി കണക്കാക്കുന്നു.

ലോകത്തില്‍ ആദ്യമായി ട്രെയിന്‍ കണ്ടുപിടിച്ചത് ആരാണ്?
ജോർജ്സ്റ്റിഫൻസൺ എന്ന ഇംഗ്ലണ്ട് എൻജിനീയര്‍ ആണ് ലോകത്തില്‍ ആദ്യമായി ട്രെയിന്‍ കണ്ടുപിടിച്ചത്. അദ്ദേഹമാണ് റെയില്‍ റോഡ്‌ ലോക്കോമോട്ടീവിന്റെ ഉപജ്ഞാതാവ്.

ഇന്ത്യയിലെ ഏറ്റവും വൃത്തിയും ശുചിത്വവും ഉള്ള റെയിൽവേ സ്റ്റേഷന്‍ ഏതാണ്?
രാജസ്ഥാനിലെ ബിക്കാനീര്‍ റെയിൽവേ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയും ശുചിത്വവും ഉള്ള റെയില്‍വേ സ്റ്റേഷന്‍. റെയിൽവേ മന്ത്രാലയം തന്നെ പറയുന്നത് ബിക്കാനീര്‍ റെയിൽവേ സ്റ്റേഷന്‍ വൃത്തിയുടെയും ശുചിത്വത്തിൻെറയും സാരംശമാണ് എന്നാണ്. രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് പാട്ന റെയിൽവേ സ്റ്റേഷന്‍ ആണ്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.