ഐ.പി.എസ് (IPS): സിവില്‍ സർവീസിൻെറ മങ്ങാത്ത തിളക്കം

മലയാള സിനിമയിലെ സൂപ്പര്‍ താരം സുരേഷ്ഗോപിയുടെ കമ്മീഷണര്‍ സിനിമയിലെ (1994) മിന്നുന്ന പ്രകടനവും ആക്ഷന്‍ രംഗങ്ങളും തീയറ്ററില്‍ കണ്ടവരെല്ലാം അക്കാലത്തു കയ്യടിച്ചു വികാരാവേശം കൊണ്ടിട്ടുണ്ട്. ഒരു പക്ഷേ, കമ്മീഷണര്‍ എന്ന സിനിമയ്ക്ക് ശേഷമായിരിക്കണം യുവാക്കളും യുവതികളും ഇന്ത്യന്‍ സിവില്‍ സർവീസിലെ ഉന്നതമായ ഐ.പി.എസ് (IPS) നേക്കുറിച്ചും അതിൻെറ സാധ്യതകളെക്കുറിച്ചും ചിന്തിച്ചു തുടങ്ങിയത്? ഉശിരന്‍ പ്രകടനം കാഴ്ചവച്ച സുരേഷ്ഗോപി തീർച്ചയായും ഐ.പി.എസ് (IPS) ലേക്ക് കേരളത്തിലെ യുവതയ്ക്കു വേണ്ടി വഴിവിളക്ക് തെളിച്ചിട്ടുണ്ട്. ഭാരത സർക്കാ രിന് കീഴിലുള്ള പോലീസ് വകുപ്പിലെ ഐ.പി.എസ് (ഇന്ത്യൻ പോലീസ് സർവീസ്) രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സിവില്‍ സർവീസ് ഔദ്യോഗിക പദവികളില്‍ ഒന്നാണ്. എന്താ, നിങ്ങൾക്കും ഒരുകൈ നോക്കണമെന്നുണ്ടോ? ഐപിഎസ് (IPS) ഓഫീസര്‍ പദവി എക്കാലത്തും സമർത്ഥരും ഊർജസ്വലരുമായ യുവാക്കളെയും യുവതികളെയും ആകർഷിച്ചിരുന്നു. സുരേഷ്ഗോപിയുടെ കമ്മീഷണര്‍ സിനിമ കേരളത്തിലെ യുവാക്കൾക്കും യുവതികൾക്കും അവരുടെ ശോഭന ഭാവി സ്വപ്നങ്ങളില്‍ “ഐ.പി.എസ് (IPS)” മിന്നുന്ന നക്ഷത്രം പോലെ പ്രചോദനം നല്കി. ഈ ആർട്ടിക്കിള്‍ ഒരിക്കലും സൂപ്പര്‍ സ്റ്റാറിനെ സ്വർണം പൂശാനല്ല, ഐ.പി.എസ് (IPS) സംബന്ധമായ പ്രസക്തമായ വിവരങ്ങള്‍ മറനീക്കാനാണ്. ഐ.പി.എസ് (IPS) എന്നു പറയുന്നത് എല്ലാ വർഷവും നടക്കുന്ന UPSC സിവിൽ സർവീസസ് പരീക്ഷയുടെ ഭാഗമാണ്. ബുദ്ധിശക്തിയും സമർപ്പ ണ മനോഭാവവും ഐ.പി.എസ് (IPS നേടാന്‍ ശ്രമിക്കുന്ന ഏതൊരു മത്സരാർത്ഥികൾക്കും ആവശ്യമാണ്. പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളെ അവരുടെ കഴിവ്, നിശ്ചയദാർഢ്യം, ആത്യന്തിക മെറിറ്റ് ലിസ്റ്റ് റാങ്കിംഗ് എന്നിവ അടിസ്ഥാനമാക്കി ഐ.പി.എസിലേക്ക് നിയമിക്കും. UPSC സിവിൽ സർവീസസ് പരീക്ഷ എല്ലാ വർഷവും നടക്കുന്നു, അതിൽ മൂന്ന് ഘട്ടങ്ങളാണുള്ളത്. അതിലേക്കു കടക്കും മുമ്പ് അല്പം ഐ.പി.എസ് (IPS) ചരിത്രം പറയാം.

IPS അവലോകനം
ഐ,പി.എസ് (IPS) നു ഏതാണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിൻെറ അത്രതന്നെ പഴക്കം ഉണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന് 1948 ലാണ് ഐ.പി.എസ് സ്ഥാപിതമായത്. ബ്രിട്ടീഷ് ഭരണത്തിനു ശേഷം, പുതിയതായി രൂപീകരിച്ച പോലീസ് സേന മുൻ ഇന്ത്യൻ ഇംപീരിയൽ പോലീസിൻെറ പിൻഗാമിയായി. ഇതിൻെറ ശക്തമായ പിൻബലം ഇന്ത്യന്‍ ഭരണ ഘടന തന്നെ. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച മൂന്ന് നിർണായക അഖിലേന്ത്യാ സേവനങ്ങളിൽ ഒന്നാണ് ഇന്ത്യൻ പോലീസ് സർവീസ് (IPS), മറ്റ് രണ്ട് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) എന്നിവയാണ്. ഐ.പി.എസ് തയ്യാറെടുപ്പ് പ്രക്രിയ യു.പി.എസ്‌.സി പരീക്ഷയും അതിൻെറ സിലബസും പരിചയത്തോടെ ആരംഭിക്കുന്നു. ഐ.പി.എസ് ടെസ്റ്റ് പൂർത്തിയാക്കിയ ശേഷം, തിരഞ്ഞെടുക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് LBSNAA, SVPNPA എന്നിവിടങ്ങളിൽ പരിശീലനം നൽകുന്നു.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.