നോർക്ക വഴി 100% സുതാര്യമായ റിക്രൂട്ട്മെൻറ്
കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾക്ക് വേണ്ടി നിലകൊള്ളുന്ന “നോർക്ക”, ഇപ്പോള്‍ “എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് സർവീസ്” തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ നോർക്ക “ആരോഗ്യ രക്ഷാ രംഗത്ത്” പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് വേണ്ടി ഒട്ടും നൂലാമാലകളില്ലാത്ത വലിയ ജനപ്രീതി നേടാവുന്ന പദ്ധതികള്‍ അവതരിപ്പിക്കുന്നു. 2019 ഫെബ്രുവരി മുതല്‍ “നോർക്ക” സ്വന്തം സേവനപാതയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഇടനിലക്കാരെയെല്ലാം ഒഴിവാക്കിക്കൊണ്ട് സുതാര്യമായ രീതിയിലുള്ള “റിക്രൂട്ട്മെൻറ്” നടത്താനാണ് നോർക്കയുടെ ശ്രമം. എല്ലാ കാര്യങ്ങളും സുതാര്യമാണെങ്കിൽപ്പി ന്നെ ഇടനിലക്കാരൻെറ ആവശ്യമില്ലല്ലോ? ഇപ്പോള്‍ സൌദി അറേബ്യയിലെ “അൽമൌവസാത്ത്” ആശുപത്രിയിലേക്ക് നോർക്ക ഏകദേശം 50 ഓളം നെഴ്സുമാരെ റിക്രൂട്ട് ചെയ്തു കഴിഞ്ഞു. അതില്‍ 29 ഓളം നേഴ്സുമാര്‍ ഇതേ, ആശുപത്രിയില്‍ ഏറ്റവും പെട്ടെന്ന് ജോലിക്ക് പ്രവേശിക്കും. ഫെബ്രുവരി അവസാനത്തോടെ നോർക്കയുടെ അടുത്ത റിക്രൂട്ട്മെന്റ് ഉണ്ടാകും. നിലവില്‍ സാധാരണഗതിയില്‍ വിദേശത്ത് ഒരു ജോലി തരപ്പെടാന്‍ വേണ്ടി കുറഞ്ഞത് 6 മാസക്കാലത്തെ മുന്നൊരുക്കങ്ങള്‍ വേണ്ടി വരുമായിരുന്നു. എന്തായാലും ഇനി അത്തരം കാല ദൈർഘ്യം ഇല്ല, കാര്യങ്ങള്‍ നോർക്ക വഴിയാകുമ്പോള്‍ വിദേശ ജോലിക്കുള്ള മുന്നോരുക്കങ്ങൾക്ക് ഏതാനും ദിവസങ്ങള്‍ മാത്രം മതിയാകും. വിദേശ ജോലിക്കുള്ള മുന്നൊരുക്കങ്ങളുടെ കാല താമസം നോർക്ക ഗണ്യമായി കുറച്ചിരിക്കുന്നു. അതിനു നോർക്ക അവലംബിക്കുന്നത് ഏറ്റവും നവീനമായ വീഡിയോ കോൺഫ റൻസിംഗ് , സ്കൈപ്പ് ഇൻറർവ്യൂ സംവിധാനമാണ്. മാസത്തില്‍ രണ്ടു പ്രാവശ്യം വീഡിയോ കോൺഫ റൻസിംഗ് നടത്തും. ഇപ്പോള്‍ നോർക്ക വഴി നേഴ്സ്മാർക്ക് നിരവധി വിദേശ തൊഴില്‍ അവസരങ്ങളുണ്ട്. Bsc ന്ഴ്സിംഗ് ബിരുദധാരികൾക്ക് ഒരു വർഷത്തെ ജോലി പരിചയവും GNM നേഴ്സുമാർക്ക് രണ്ടുവർഷത്തെ ജോലി പരിചയവും ആവശ്യമാണ്. ഇപ്പോള്‍ നോർക്ക റിക്രൂട്ട്മെൻറ് നടന്നുവരുന്നത് സൗദി അറേബ്യയിലെ “അൽമൌവസാത്ത്” ആശുപത്രിക്ക് വേണ്ടിയാണ്. ഉടൻ തന്നെ നോർക്ക കുവൈറ്റിലേക്ക് നെഴ്സുമാരെ എക്സ്പ്രസ്സ് സർവീസിലൂടെ കയറ്റി വിടുന്നുണ്ട്. നോർക്കയുടെ എക്സ്പ്രസ്സ് സർവീസിലൂടെ നേഴ്സിംഗ് ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഫീസ് ആവശ്യമില്ല. റിക്രൂട്ട്മെൻറ്സംബന്ധമായ വിവരങ്ങള്‍ എല്ലാ പ്രധാന പത്രങ്ങളിലും പ്രസിദ്ധീകരിക്കും, കൂടാതെ നോർക്കെയുടെ വെബ് സൈറ്റിലും (www.norkaroots.org) ഇത് സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ കഴിയും