“ടൈപ്പ് സി ചാർജര്‍”: ഒരു അതിവേഗ ചാർജിംഗ് സംവിധാനം

“ടൈപ്പ് സി ചാർജര്‍” കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നവീനമായ ആൻഡ്രോയിഡ് ഫോണ്‍ചാർജര്‍ എന്ന നിലയ്ക്ക് ഏറ്റവും ശ്രദ്ധേയമാണ്. ഒന്ന് രണ്ടു ദിവസങ്ങൾക്ക് മുമ്പ് “ടൈപ്പ് സി ചാർജര്‍” ഗുണനിലവാര മാനദന്ധങ്ങള്‍ പുറത്തിറക്കുകയുണ്ടായി, മുഖ്യമായും “സ്പീഡ്” തന്നെയാണ് പ്രധാന ഗുണം, ഒപ്പം അതുകൊണ്ടുള്ള ചാർജിംഗ് സമയ ലാഭവും ഉണ്ടാകും. ഇപ്പോള്‍ ഇന്ത്യയില്‍ പൊതുചാർജിം ഗ് പോർട്ട് ‌ ആയി “യു.എസ്.ബി ടൈപ്പ് സി” – ഉപയോഗിക്കാന്‍ തത്വത്തില്‍ ധാരണയായിരിക്കുന്നു. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം യു.എസ്.ബി ടൈപ്പ് സി” വളരെ അനുഗ്രഹപ്രദമാണ്, കാരണം ആർക്കും ഒന്നിനും സമയം ഇല്ലാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പിന്നാലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാൻഡേർഡ്സ് (ബി ,ഐ, എസ്) ടൈപ്പ് സി ചാർജറിന് വേണ്ട ഗുണനിലവാര മാനദന്ധങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. സാധാരണ ഫീച്ചര്‍ ഫോണുകൾക്ക് മറ്റൊരു പൊതുചാർജറും നിശ്ചയിച്ചേക്കും.  ഇവ ഒറ്റയടിക്കല്ല, ഘട്ടം ഘട്ടമായാണ് നടപ്പാക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ പുതിയ ആൻഡ്രോയിഡ് ഫോണുകള്‍ക്ക് ഭൂരിഭാഗവും ടൈപ്പ് സി ചാർജര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. സമീപ കാലത്ത് പ്രബലമായ യൂറോപ്യന്‍ യൂണിയന്‍ പൊതു ചാർജര്‍ ആയി യു.എസ്.ബി ടൈപ്പ് സി – ചാർജ ര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. അടുത്ത വർഷത്തിനുശേഷം 2024 –ല്‍ ഇത് യൂറോപ്യന്‍ യൂണിയനില്‍ പൂർണമായും നടപ്പാക്കും. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിൻെറ അറിയിപ്പനുസരിച്ച്‌ ഇന്ത്യയും ഇതേ സമയക്രമം പിന്തുടരുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഓരോന്നിനും വ്യത്യസ്തമായ ഇ – ചാർജര്‍ എന്നത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. എന്നുവച്ചാല്‍ വലിയ തോതില്‍ ഇ – വെയിസ്റ്റ് കുന്നുകൂടുന്നതിന് കാരണമാകും.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.