OLED & AMOLED DISPLAY: ചെറിയൊരു അവലോകനം
പൊതുവേ, പ്രത്യേകിച്ചും മലയാളത്തില്‍ അധികം പ്രചാരത്തിലില്ലാത്ത സാങ്കേതിക പദങ്ങളാണ് OLED display, പിന്നെ AMOLED display തുടങ്ങിയവ, ദൃശ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ സാധാരണക്കാരനും സമ്പന്നനും ഒരു പോലെ പ്രാപ്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും പലപ്പോഴും നമുക്ക് ദൃശ്യാവിഷ്കാരം അനുഭവവേദ്യമാകുന്ന മോണിട്ടറുകളുടെ ഉള്ളറ രഹസ്യങ്ങള്‍ സംബന്ധമായി തികഞ്ഞ അജ്ഞതയാണുള്ളത്, അതിനാരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാഴ്ചക്കാരായവര്‍ ദൃശ്യോപയോഗ ഉപകരണങ്ങളുടെ ആന്തരികവും ബാഹ്യവുമായ സാങ്കേതികത്വം അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. എങ്കിലും അത്തരം കാര്യങ്ങള്‍ അൽപ്പസ്വൽപ്പമെങ്കിലും .അറിഞ്ഞിരിക്കുന്നത് പല കാരണങ്ങൾ കൊണ്ട് ഗുണം ചെയ്യും.
വാസ്തവത്തില്‍ AMOLED എന്നത് സാംസങ്ങ് കമ്പനി, അതിൻെറ OLED display യുടെ സാങ്കേതിക വിദ്യ വിറ്റഴിക്കാന്‍ ഉപയോഗിക്കുന്ന ഒരു ബിസിനസ് സ്ട്രാറ്റജിക് പദമാണ്, അതിലുപരി അതിനു മറ്റ് അർത്ഥമില്ല. സാംസങ്ങ് ഗുണനിലവാരത്തില്‍ ആകൃഷ്ടരായി ലോകത്തിലെ ഒട്ടനവധി സ്മാർട്ട് ഫോണ്‍ നിർമ്മാതാക്കളും സാംസങ്ങ് ഡിസ്പ്ലേ ഉപയോഗിക്കുന്നു. ഇത് ഡിസ്പ്ലേ സ്പെസിഫിക്കേഷനുകൾക്ക് പിന്നിലെ പ്രമുഖ കാരണമായിത്തീർന്നു . പിന്നെ കണ്ണിനു സുഖകരമായ ദൃശ്യാനുഭവം നൽകുന്നത് AMOLED display തന്നയാണ്, അതുകൊണ്ടുതന്നെ OLED display യെക്കാള്‍ കൂടുതല്‍ പരിഗണാർഹമായത് Amoled display –യാണ്. സാങ്കേതിക ശാസ്ത്ര വിശകലനത്തോടെ പറഞ്ഞാല്‍ അതില്‍ TFT കളുടെ ഒരു അധിക പാളി അടങ്ങിയിരിക്കുന്നു, എന്നു മാത്രമല്ല, ഇതു പിന്തുടരുന്നത് മികച്ചതായ ബ്ലാക്ക് പ്ലെയിന്‍ സാങ്കേതിക വിദ്യകളാണ്, പിന്നെയുമുണ്ട് എടുത്തു പറയാവുന്ന കാര്യങ്ങള്‍, OLED display യുമായി താരതമ്യം ചെയ്യുമ്പോള്‍ AMOLED display കള്‍ കൂടുതല്‍ വഴക്കമുള്ളതാണ്, ഇക്കാരണം കൊണ്ടുതന്നെ അവ OLED display യേക്കാള്‍ വളരെ ചെലവ് കൂടുതലാണ്. ഇതുസംബന്ധമായ വിവരങ്ങൾക്ക് വളരെ പ്രാധാന്യം ഉള്ളതിനാല്‍ കൂടുതല്‍ വിശദമാക്കേണ്ട ആവശ്യകതയും ഉണ്ട്. അതുകൊണ്ട് മുമ്പ് പറഞ്ഞ OLED display, AMOLED display എന്നിവകളെക്കുറിച്ചു തീരെ ഹ്രസ്വമല്ലാത്ത വിവരണത്തിലേക്ക് പ്രവേശിക്കുകയാണ്. ആദ്യമേ OLED display യില്‍ തുടങ്ങാം, OLED display യുടെ നിർവചനം പറയുകയാണെങ്കില്‍ “ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ്” എന്നതിൻെറ ഷോർട്ട് ഫോം അഥവാ ഹ്രസ്വ രൂപമാണു OLED display. ഇനി, ഒരു OLED display യുടെ നിയോഗം എന്താണെന്ന് നോക്കാം. ഒരു OLED ഡിസ്പ്ലേ പ്രവർത്തിക്കുന്നത് ഓരോ പിക്സലും മൂന്നു കാര്യങ്ങള്‍ ഉൾക്കൊണ്ടുകൊണ്ടാണ്. അവ യഥാക്രമം ഒരു ചെറിയ പ്രകാശം, ഒരു ലിക്വിഡ് ക്രിസ്റ്റല്‍, ഒരു കളര്‍ ഫിൽട്ടര്‍ എന്നിവകളാണ്. ലിക്വിഡ് ക്രിസ്റ്റല്‍ എന്താണെന്നു വച്ചാല്‍ ഒരു ദ്രാവകത്തിൻെറയും ഖരത്തിൻെറയും ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു രാസ വസ്തുവാണ്. ലിക്വിഡ് ക്രിസ്റ്റല്‍ ദ്രവരൂപത്തിലുള്ള പരലുകള്‍ അവയുടെ ദ്രവരൂപം കൈക്കൊള്ളുമ്പോള്‍ അതിലൂടെ പ്രകാശം കടന്നുപോകുന്നത് തടയുന്നു. എന്നാല്‍ ഖര രൂപത്തിലുള്ള ദ്രവ രൂപത്തിലുള്ള ക്രിസ്റ്റലിലൂടെ കടന്നുപോകാന്‍ കഴിയും. അതിൻെറ കാരണം ഖര വസ്തുവിന് സാന്ദ്രത കുറവാണെന്നുള്ളതാണ്. ലിക്വിഡ് പിക്സലുകള്‍ അടിസ്ഥാനപരമായി ഒരു അപ്പർച്ചസര്‍ ആയി പ്രവർത്തിക്കുന്നു. ഒരു പിക്സലിന് ഒരു നിശ്ചിത നിറം പ്രദർശിപ്പിക്കേണ്ടി വരുമ്പോള്‍, ലിക്വിഡ് ക്രിസ്റ്റലില്‍ ഒരു വൈദ്യുത പ്രവാഹം പ്രയോഗിക്കുന്നു. അത് ദ്രാവകത്തിൽ നിന്ന് ഖര രൂപത്തിലേക്ക് മാറ്റുന്നു. പ്രകാശം ലിക്വിഡ് ക്രിസ്റ്റലിലൂടെ കടന്നു പോകുകയും ചുവപ്പ്, നീല അല്ലെങ്കില്‍ പച്ച എന്നിങ്ങനെയുള്ള കളര്‍ ഫിൽട്ട ര്‍ ഉപയോഗിച്ച് നിറം നൽകുകയും ചെയ്യുന്നു. ഇത്തരം ആയിരക്കണക്കിന് പിക്സലുകലാണ് നിങ്ങളുടെ ഡിസ്പ്ലേയിലെ ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നത്.
ഇനി എന്താണൊരു AMOLED ഡിസ്പ്ലേയെന്നു പരിശോധിക്കാം, AMOLED എന്നതു “ആക്ടിവ്-മാട്രിക്സ് ഓർഗാ നിക് ലൈറ്റ് എമിറ്റിംഗ് ഡയോഡുകള്‍” എന്നാണ്. AMOLED ഉം OLED ഉം തമ്മിലുള്ള പ്രധാന വ്യത്യാസം ഒരു AMOLED ഡിസ്പ്ലേയില്‍ ഓരോ പിക്സലിനും പിന്നില്‍ നേർത്ത ഫിലിം ട്രാൻസിസ്റ്റെറുകളുടെ (TFT) നേർത്ത സ്ട്രിപ്പുകള്‍ അടങ്ങിയിരിക്കുന്നുവെന്നതാണ്. വാസ്തവത്തില്‍ ഈ ട്രാന്‍സിസ്റ്ററുകള്‍ വൈദ്യുതിക്കുള്ള സൂപ്പര്‍ ഹൈവേകള്‍ പോലെയാണ്. ഇതു മുഴുവന്‍ ഡിസ്പ്ലേയില്‍ ഉടനീളം വൈദ്യുത പ്രവാഹം വേഗത്തില്‍ നീങ്ങാന്‍ സഹായിക്കുന്നു. ടി.എഫ്.ടിയുടെ സാന്നിധ്യം കൊണ്ട്, ഓരോ പിക്സലും വേഗത്തില്‍ സജീവമാക്കാന്‍ കഴിയും. കാരണം വൈദ്യുതി പിക്സലുകളില്‍ വേഗത്തില്‍ എത്താന്‍ കഴിയും. AMOLED സാധാരണയായി ഉപയോഗിക്കുന്നത് വലിയ ഡിസ്പ്ലേകളിലാണ്. സ്ക്രീനിൻെറ മുഴുവന്‍ നീളത്തിലും ഊർജ്ജം കൈമാറുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. TFT ഉപയോഗിച്ച് വളരെ വിശാലമായ ഒരു ഡിസ്പ്ലെയിലുടനീളം ഊർജ്ജം വേഗത്തില്‍ കൈമാറ്റം ചെയ്യപ്പെടാന്‍ കഴിയും. നമ്മുടെ കണ്ണുകൾക്ക് പൊതുവേ ഉപദ്രവകരമല്ലാത്ത ഡിസ്പ്ലേ എന്ന നിലയില്‍ AMOLED തന്നെയാണ് കൂടുതല്‍ നല്ലത്. അതിന് വ്യക്തമായ കാരണം ഉണ്ട്, അതില്‍ നേർത്ത ഫിലിം ട്രാൻസിസ്റ്ററുകളുടെ അധിക പാളി ഉള്ളതിനാല്‍ ബാക്ക് പ്ലെയിന്‍ സാങ്കേതിക വിദ്യകള്‍ മാത്രമെ പിന്തുടരാനാകൂ. അത് ഒരു അധിക ഗുണമാണ്.